അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അംഗീകാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

നേട്ടങ്ങൾ മികവുകൾ

കുട്ടികൾ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു

അക്കാദമിക മികവ്

എസ്എസ്എൽസി പരീക്ഷയിൽ വർഷങ്ങളായി 100% വിജയം കൈവരിക്കുന്നു. 20 ശതമാനം കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കുന്നു. USS, NNMS പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കുന്നു. സംസ്കൃതം സ്കോളർഷിപ്പ്, രാജ്യപുരസ്കാർ പരീക്ഷകളിൽ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വിവിധ മത്സരങ്ങളിൽ കുട്ടികൾ അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു

കലോത്സവം

സ്കൂൾ കലോത്സവം മികവിന്റെ പ്രകടനം ആകുന്നു. ഉപജില്ലാതലത്തിൽ അറബി കലോത്സവത്തിലും സംസ്കൃതം കലോത്സവത്തിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അകവൂർ ഹൈസ്കൂളിലെ കുട്ടികൾക്ക് സാധിക്കുന്നു .തുടർച്ചയായ വർഷങ്ങളിൽ ഉപജില്ലാതലത്തിൽ അറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടാൻ അകവൂർ ഹൈസ്കൂളിന് കഴിയാറുണ്ട്. ജനറൽ കാറ്റഗറിയിൽ ആലുവ ഉപജില്ലയിൽ 15 ൽ താഴെയുള്ള സ്ഥാനത്തേക്ക് ഈ സ്കൂൾ എത്തിച്ചേരുന്നു. റവന്യൂ തല കലോത്സവത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ച് എ ഗ്രേഡ് കരസ്ഥമാക്കുന്നു. ചെണ്ടമേളം ചാക്യാർകൂത്ത് എന്നിവയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഈ സ്കൂളിലെ കുട്ടികൾ നേടിയിട്ടുണ്ട്.

സ്കൂൾ കായികമേള

ഉപജില്ലാതലത്തിലും റവന്യൂ ജില്ലാ തലത്തിലും ഒട്ടനവധി ഇൻഡിവിജ്വൽ ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ അകവൂർ ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഖൊ ഖൊ, ഫുട്ബോൾ എന്നിവയിൽ വിവിധ മത്സരങ്ങളിൽ അകവൂർ ഹൈസ്കൂളിലെ  ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീം മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നു. സംസ്ഥാന ഫുട്ബോൾ ടീമിൽ മത്സരിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചിട്ടുണ്ട്.

പ്രവർത്തിപരിചയ-ശാസ്ത്രമേള

ഉപജില്ലാതലത്തിലും റവന്യൂ ജില്ലാ തലത്തിലും കുട്ടികൾ അനവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.. ബഡ്ഡിങ് ,ലയറിങ്, ഗ്രാഫ്റ്റിങ്ങിന് ഉപജില്ലാതലത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും Aഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. റവന്യൂ ജില്ലാതലത്തിൽ തുടർച്ചയായ വർഷങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം