കൊറോണ കൊറോണ

കൊറോണ കൊറോണ
കേൾക്കുമ്പോൾ....
ചെറുതായി തോന്നും കാണാൻ .
വലുപ്പമില്ലാത്ത എന്നെ വെറുത്ത
ലോകത്താണ് ഞാൻ..
        ജാതി മത ഭാഷ നോക്കാത്ത
        ഈ രാജ്യത്ത് ഇന്നെന്നെ
        ചർച്ച ചെയ്യാ മർത്യൻ
        ഇല്ലെന്ന് സത്യം....
അഹന്ത കുറഞ്ഞു
മർത്യൻ ചുരുങ്ങി
മനസ്സ് വലുതായി
ശാന്തനായി ഭൂവിൽ...
         ശിഷ്ടകാലം
         വൃത്തിയായ മനസ്സുകൊണ്ട്
         ചന്തമുള്ള ലോകത്തിനായി...
         രോഗമില്ലാ കാലത്തിനായി...
        മറന്നിടാത്ത നാഥനോട്,
        കേഴണം രാപകൽ.....
 

ഹിബ ബുഷ്‌റ
7D ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത