എസ് എസ് എ യു പി എസ് ഷേണി/അക്ഷരവൃക്ഷം/ കുഞ്ഞിക്കുരുവിയുടെ സംശയങ്ങൾ
ദൃശ്യരൂപം
(എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ കുഞ്ഞിക്കുരുവിയുടെ സംശയങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഞ്ഞിക്കുരുവിയുടെ സംശയങ്ങൾ അതിരാവിലെ ഉണർന്ന കുഞ്ഞിക്കുരുവി പുറത്തെ കുറെ കാഴ്ചകൾ കണ്ട് അത്ഭുതപ്പെട്ടു. സ്വാതന്ത്ര്യത്തോടെ പാറി നടക്കുന്ന പക്ഷികൾ, ശുദ്ധവായു, ഇളംകാറ്റ്, കിളികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങൾ മാത്രം. കാട്ടുമൃഗങ്ങൾ സന്തോഷത്തോടെ ഇറങ്ങി നടക്കുന്നു. ഈ മനോഹര കാഴ്ചകൾ കണ്ട് കുഞ്ഞുകുരുവി അമ്മയോട് ചോദിച്ചു:" അമ്മേ ഇതെന്താ ഇന്ന് നമ്മുടെ ഭൂമി ഇത്ര മനോഹരമായിരിക്കുന്നത്? വാഹനങ്ങളുടെ ആരവങ്ങളില്ല, മനുഷ്യരില്ല, ഇതെന്തുപറ്റി നമ്മുടെ ഭൂമിക്ക്? അമ്മ: കുഞ്ഞേ നീ അറിഞ്ഞില്ലേ ഇപ്പോൾ മനുഷ്യരിലേക്ക് ഒരു രോഗം പടർന്നു പിടിച്ചിരിക്കുകയാണ്. കുഞ്ഞി കുരുവി: "അതെയോ?" അമ്മ:"അതേ മോളേ, കൊറോണ എന്ന ഒരു വൈറസ് അവരെ എല്ലാവരെയും വീടിനുള്ളിലേക്ക് ഒതുക്കി ക്കളഞ്ഞു". കുഞ്ഞിക്കുരുവി: അതെ ങ്ങനെ സംഭവിക്കും അമ്മേ, ഇത്രയും ബുദ്ധിയും അറിവും ഉള്ള അവരെ ഇത്ര ചെറിയ വൈറസിന് പിടിച്ചുകെട്ടാൻ പറ്റിയോ? അമ്മ: അതെ മോളെ, ദൈവം അവർക്ക് നൽകിയ പരീക്ഷണമാണ് ഇത്. ഈ ലോകം മനുഷ്യർക്കു മാത്രമുള്ളതല്ല എല്ലാ സസ്യ ജീവ ജാലകങ്ങൾ ക്കും വേണ്ടിയുള്ളതാണ് എന്ന് ഇനിയെങ്കിലും അവർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ.........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 20/ 10/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ
- അക്ഷരവൃക്ഷം 2020 കന്നഡ രചനകൾ