എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/പനിനീർപ്പൂവ്

പനിനീർപ്പൂവ്

 
വെള്ളയും മഞ്ഞയും ഓറഞ്ചും ചുവപ്പുമായ് - മുറ്റത്തു നിൽക്കുന്ന പനിനീർ പൂവേ, മുള്ളുണ്ടെങ്കിലും മണമുണ്ടെങ്കിലും കാണാനെന്തൊരു ചേലാണ്. എൻ കൂടെ കളിപ്പാനും എൻകൂടെ പാടാനും ഒന്നിങ്ങു വന്നാലും സുന്ദരി പൂവേ. നിൻ മുള്ളെന്നെ നോവിക്കുന്നു - നിൻ മണമെന്നെ കൊതിപ്പിക്കുന്നു. മുക്കുറ്റി പൂവിന്റെ ചേലാണ് നിനക്ക് - മുല്ലപ്പൂതോറ്റിടും മണമാണ് നിനക്ക് താമരപ്പൂവിന്റെ നിറമാണ് നിനക്ക് - തൊട്ടാവാടിയുടെ മുള്ളാണ് നിനക്ക്. വസന്ത കാലത്ത് നീ നിറഞ്ഞു നിൽക്കുമ്പോൾ കണ്ണിന് കുളിരാണ് - വേനൽക്കാലത്ത് നീ വാടി നിൽക്കുമ്പോൾ കരളിന് നോവാണ് .


തീർത്ഥ.എൻ.എസ്.
4 B എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ