സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ അമ്മുവിൻ്റെ സ്വപ്നം
അമ്മുവിൻ്റെ സ്വപ്നം
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കുട്ടിയാണ് അമ്മു. അമ്മയും അച്ഛനും സഹോദരനും അടങ്ങുന്ന ഒരു കൊച്ചു കുടുംബം. അവളുടെ വീട് ഓലമേഞ്ഞ വീടായിരുന്നു. അവരുടെ എല്ലാം ആഗ്രഹം ഒരു നല്ല വീട് വേണം എന്നായിരുന്നു. എന്നാൽ അമ്മുവിന്റെ അച്ഛന് അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു. അത് മനസ്സിലാക്കി ആണ് അമ്മുവും സഹോദരനും അവിടെ സന്തോഷഅമ്മുവിന്റെത്തോടെ കഴിഞ്ഞത്. എന്നെങ്കിലും അവളുടെ സ്വപ്നം പോലെ ഒരു നല്ല വീട് വയ്ക്കാൻ കഴിയും എന്ന് അമ്മു പ്രതീക്ഷിച്ചിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ആയിട്ട് അവർ അവിടെ ജീവിച്ചു. വീടിന്റെ അടുത്തുള്ള സ്കൂളിലായിരുന്നു അമ്മു പഠിച്ചത്. വീടിന്റെ അടുത്തുള്ള രണ്ടുകുട്ടികൾ അവളുടെ കൂട്ടുകാരികൾ ആയിരുന്നു.ആരെയും അവൾ വീട്ടിലേക്ക് ക്ഷണികാറിലായിരുന്നു. എന്നെങ്കിലും ഒരു നല്ല വീട് വച്ചതിനു ശേഷമേ അവൾ വിളിക്കുക യുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. അമ്മുവിന്റെ സ്വപ്നം ഓടുമേഞ്ഞ ഒരു നല്ല വീട് വേണം എന്നായിരുന്നു. ഒരുപാട് വലിയ വീട് ഒന്നുമല്ല എങ്കിലും അത്യാവശ്യം ഒരു നല്ല വീട്. മുറ്റത്തു വലിയ പൂന്തോട്ടം, നല്ല ഭംഗിയുള്ള വീട് അത്ര മാത്രമേയുള്ളൂ ആഗ്രഹം. അവർക്ക് നാല് പേർക്ക് സുഖമായി കഴിയാനുള്ള ഒരു വീട്. അമ്മുവിന്റെ ക്ലാസിലെ ആ രണ്ടു കുട്ടികൾക്ക് അല്ലാതെ അവളുടെ വീടിന്റെ കാര്യം ആർക്കും അറിയില്ല. അവൾക്ക് അത് മറ്റാരും അറിയുന്നതിൽ താൽപര്യമില്ല. അവൾക്ക് അറിയാമായിരുന്നു ബാക്കിയെല്ലാവർക്കും അത്യാവശ്യം നല്ല വീട് ഉണ്ടെന്ന് . ആരെയും അറിയിക്കാതെ സന്തോഷത്തോടെ അവൾ മുന്നോട്ടു പോയി.എന്നാൽ മഴ പെയ്യുമ്പോൾ പുസ്‌തകം നനയാതെ വയ്ക്കാൻ ഒക്കെ അവൾ പാടുപെട്ടു. അങ്ങനെയിരിക്കെ ക്ലാസ്സിൽ മലയാള അധ്യാപിക ഒരു പാഠം പഠിപ്പിക്കുന്നതിനിടയിൽ ഇവിടെ ആരെങ്കിലും ഓല മേഞ്ഞ വീട്ടിൽ താമസിക്കുന്നവരുണ്ടോ എന്ന് ചോദിച്ചു. അമ്മു അത് കേൾക്കാത്ത മട്ടിൽ ഇരുന്നു. ആരെയും അറിയിക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല . എന്നാൽ രണ്ടു കൂട്ടുകാരികൾ അവളുടെ കൈ ഉയർത്തിപ്പിച്ചു. ആ ദിവസമാണ് അമ്മ ഏറ്റവും കൂടുതൽ വിഷമിച്ച ദിവസം. ക്ലാസിലുള്ള മറ്റു കുട്ടികളൊന്നും അറിയരുത് എന്ന് ആഗ്രഹിച്ച കാര്യം ഇപ്പോൾ അധ്യാപിക ഉൾപ്പെടെ അറിഞ്ഞിരിക്കുന്നു. അത് അവൾക്ക് സങ്കടം ഉണ്ടാക്കി. പിന്നെ ചില കുട്ടികൾ കളിയാക്കാനും തുടങ്ങി. വീട്ടിൽ ആരോടും ഒന്നും പറയാതെ അമ്മു സ്വയം വേദനിച്ചു. അവളുടെ വിഷമങ്ങൾ എല്ലാം അവൾ പറയുന്നത് കൃഷ്ണ ഭഗവാനോട് ആണ്. ഇതും പറഞ്ഞു. അവളുടെ സ്വപ്നം എന്തായാലും നടക്കും എന്ന് അവൾ വിശ്വസിച്ചു. അങ്ങനെ തന്നെ നടക്കും. അമ്മുവിന്റെ അച്ഛൻ ഒരു വീട് വയ്ക്കുന്നതിന് വേണ്ടി അധ്വാനിക്കാൻ തുടങ്ങി. അങ്ങനെ ഒരു വീട് വയ്ക്കുന്നതിന് വേണ്ടി പണം ലഭിച്ചു. കുറച്ചു വസ്തു ഒക്കെ കച്ചവടമായി കുറച്ചുനാൾ കഴിഞ്ഞ് അവർ താമസിച്ചിരുന്ന വീട് ഇടിച്ചു. അവിടെ തന്നെയാണ് പുതിയ വീട് വയ്ക്കുന്നത്. അവർ ഒരു ചെറിയ വീട്ടിലോട്ട് താമസം മാറ്റി.ആ വീട് ഇടിക്കുന്നത് കണ്ടപ്പോൾ അമ്മുവിന് സങ്കടം തോന്നി. അവളുടെ കുട്ടിക്കാലം മുഴുവൻ ചിലവഴിച്ചത് അവിടെ ആയിരുന്നു. അവൾ പിച്ചവെച്ചു നടന്നതും ഇവിടെയായിരുന്നു. എന്നാൽ അവിടെ അവർ ആഗ്രഹിച്ച പോലെ ഒരു നല്ല വീട് വരും എന്ന് ഓർത്തപ്പോൾ അവൾക്ക് ഒരുപാട് സന്തോഷമായി. അവളെ കളിയാക്കിയവരെയും സഹദപിച്ചവരെയും വീടിന്റെ ഗൃഹപ്രവേശനത്തിന് വിളിക്കണം എന്ന് അവൾ തീരുമാനിച്ചിരുന്നു. അമ്മു നന്നായി പഠിക്കുമായിരുന്നു.പഠിച്സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത ചു ഒരു നല്ല ജോലി വാങ്ങിക്കണമെന്നാണ് അമ്മുവിന്റെ ആഗ്രഹം. അങ്ങനെ കാത്തിരുന്ന ആ ദിവസം കുറച്ചു മാസങ്ങൾക്കുള്ളിൽ എത്തിച്ചേരുമെന്ന സന്തോഷത്തിലാണ് അവളിപ്പോൾ. അമ്മുവിന്റെ ജീവിതം മുന്നോട്ടു നീങ്ങുന്നു. ഒരു വിഷമങ്ങളും സ്ഥിരമായി നിലനിൽക്കില്ല. ഏതിനും ഒരു അവസാനം ഉണ്ട്. നമ്മൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അതിനുവേണ്ടി പ്രയത്നിച്ചാൽ അത് നടക്കുമെന്ന് ഇപ്പോൾ നമുക്കും അമ്മുവിനും ബോധ്യമായി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |