ആർ സി എൽ പി എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്/ഒറ്റക്കെട്ടായെന്നും

ഒറ്റക്കെട്ടായെന്നും

ലോകത്തെ വിഴുങ്ങും മഹാമാരിയല്ലോ ഞാൻ..

മാനവ കുലത്തെ വേരോടെ പിഴുതെറിയും വിപത്തല്ലോ ഞാൻ..

അഹങ്കരിച്ചീടുമീ ഉലകത്തിലെൻ ആധിപത്യം

ഞാനുറപ്പിച്ചീടും...

രാപ്പകലില്ലാ കഷ്ട്ടപ്പെടും

ഡോക്ടർ, നഴ്സ്മാരൊക്കെയും

എന്നെ തുരത്തീടുവാൻ നോക്കുകിലും

ഒന്നുമൊന്നുമെന്നെ തളർത്തുകില്ലാ...


 ............................


അഹങ്കരിച്ചീടാതെ.....

വെറുമൊരു കീടമാണ് നീ.

ഞങ്ങളെക്കാൾ ശക്തനെങ്കിലും നിന്നെ

തുരത്തുവാൻ ഞങ്ങൾക്കായീടും..

ആരോഗ്യപ്രവർത്തകർ-ഡോക്ടർ-നഴ്സ് മാലാഖമാർ മാത്രമല്ലല്ലോ

നിനക്കെതിരെ പടപൊരുതുന്നത്...

മാനവ സമൂഹം ഒറ്റക്കെട്ടായല്ലോ...

നീ.. കൊറോണ...

വെറുമൊരു വൈറസ്...
 
തുടച്ചു നീക്കീടും ഞങ്ങൾ..


ഹന്ന നസ്രിയ
3 A ആർ സി എൽ പി എസ് ചുണ്ടേൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത