എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/കൊറോണകാലത്തെ എന്റെ അനുഭവങ്ങൾ

കൊറോണകാലത്തെ എന്റെ അനുഭവങ്ങൾ

കൊറോണ വന്നെന്റെ ഒൻപതാം ക്‌ളാസ്സിലെ കൊല്ലപ്പരീക്ഷ കൊണ്ടുപോയി എന്നറിഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു .എന്നാൽ പരീക്ഷകഴിഞ്ഞു ക്രിക്കറ്റ് കളിച്ചുരസിക്കാം എന്ന മോഹവും കൊറോണ കൊണ്ടുപോകും എന്ന് കരുതിയില്ല .ഈ മഹാരി കാരണം മനുഷ്യരെല്ലാം വീടിനകത്തും മറ്റു ജീവജാലങ്ങൾ എല്ലാംപുറത്തും .വാഹനങ്ങളുടെ അഭാവം കാരണം അന്തരീക്ഷം ശുദ്ധമായെന്നും താപനില കുറഞ്ഞെന്നും പത്രത്തിൽ വായിച്ചു .കേരളീയർ പല രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നതായും വായിച്ചു .അവർക്കെല്ലാം എത്രയും വേഗം സഹായം ലഭിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു .പലരുടെയും അശ്രദ്ധകാരണമാണ് വൈറസ് പടരുന്നത് എന്നാണ് എനിക്ക് മനസ്സിലായത് .രോഗത്തിന്റെ എന്തെങ്കിലും ലക്ഷണം കാണുകയാണെങ്കിൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം .അവർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം .ആരോഗ്യപ്രവർത്തകരും പോലീസും നമ്മുടെ നന്മയ്ക്കു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നുണ്ട് എന്നോർക്കണം .അത്യാവശ്യകാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം .കൂട്ടം കൂടി ഹീറോ അകാൻ ശ്രമിക്കുന്നവർ രോഗവാഹകരായി സീറോ ആകാതിരിക്കാൻ ശ്രദ്ധിക്കുക .വീടിനകത്തു തന്നെ കഴിഞ്ഞുകൂടേണ്ടി വരുന്ന ഈ ദിനങ്ങളിൽ ഞാൻ ചെറിയചെറിയ പാചകപരീക്ഷണങ്ങൾ നടത്തിയും അലങ്കാരവസ്തുക്കൾ ഉണ്ടാക്കാൻ ശ്രമിച്ചും പുസ്തകങ്ങൾ വായിച്ചും ചിലവഴിക്കുകയാണ് .എത്രയും പെട്ടന്ന് കൊറോണയെ തുരത്തി ലോക്ക് ഡൗൺ അവസാനിപ്പിച്ചെങ്കിൽ എന്നാണ് എന്റെ പ്രാർത്ഥന .വൻ ശക്തികളായ അമേരിക്ക പോലും ഈ കുഞ്ഞു വൈറസിനെ മെരുക്കാൻ പാടുപെടുന്പോൾ നമ്മുടെ കൊച്ചു കേരളം ലോകത്തിന് മുന്നിൽ ഏറ്റവും നല്ല മാതൃകയായി തെളിഞ്ഞു നില്കുന്നു .

ശ്രീനന്ദൻ എ
9 എൻ എസ് എസ് എച്ച്‌ എസ് എസ് കേശവദാസപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം