ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

കൊറോണ എന്ന ഭീകരൻ

പടരുന്നു... കൊറോണ പടരുന്നു
മർത്യൻ മരിച്ചു വീഴുന്നു
മരണം നിഴലായ് പതിയെ വരുന്നു
ഭൂമിക്ക് പ്രകൃതിക്ക് പുഴകൾക്ക്
പകയുണ്ട് നിൻ്റെ മത്സരബുദ്ധിയിൽ
നശിക്കുകയാണീ ലോകം
സുനാമി, ഓഖി,നിപ പിന്നെ പ്രളയം
എല്ലാം വന്നു നമ്മുടെ ഈ ഭൂമിയിൽ
ഇപ്പോഴിതാ കൊറോണയെന്ന മഹാവിപത്തും
എങ്കിലും പഠിക്കുമോ മർത്യാ നീ
സത്യത്തിൽ ഈ ഗതി ചൂണ്ടുന്നത്
സത്യമാർഗത്തിൻ ദിശയിലല്ലേ!
ജന്മനാടിനെ രക്ഷിക്കാൻ ശ്രമിക്കണം
ഈ ഭൂമിയിൽ നിന്ന് കൊറോണയെന്ന
കൃമികീടത്തെ വന്ന വഴിയിലേക്ക്
നമുക്കകലം പാലിച്ച് ഒത്തുചേർന്ന് തുരത്തീടാം.


 

സ്നേഹാ സുരേഷ്
5എ ഗവ.യു പി എസ്സ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത