പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ ഗോ

 ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം....
 കേരളമെന്ന് കേട്ടാലോ തിളയ് ക്കണം ചോര നമുക്കു ഞരമ്പുകളിൽ....

               ഈ കവി വാക്യത്തിലൂടെ തന്നെ ഞാൻ തുടങ്ങുന്നു. എന്തുകൊണ്ടെന്നാൽ നാം അമ്മയായി കണ്ട് ആദരിക്കുന്ന നമ്മുടെ കൊച്ചു കേരളം ഇന്ന് ഒരു മഹാ മാതൃകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് എത്തി എന്ന് പറയപ്പെടുന്ന കൊറോണ എന്ന മഹാവ്യാധി ഇന്ന് കേരളത്തിലും എത്തിയിരിക്കുന്നു. ഒരുപാട് ഊഹാപോഹങ്ങൾ കൊറോണ യുടെ പുറകിൽ ഇന്നും നിലനിൽക്കുന്നു. ചൈന അമേരിക്ക യെ തകർക്കാൻ ഉണ്ടാക്കിയ ഒന്നാണ് കൊറോണ എന്നും മറിച്ച് അമേരിക്ക ചൈനയെ തകർക്കാൻ ഉണ്ടാക്കിയ ഒന്നാണ് കൊറോണ എന്നും പറയപ്പെടുന്നു. ഒരു സന്ദർഭത്തിൽ കേരളത്തിലെ വവ്വാലുകൾക്ക് കോവിഡ് 19 സ്ഥിതീകരിക്കുക ഉണ്ടായി. തുടർന്ന് അമേരിക്കയിലെ ഒരു കടുവയ്ക്കും രോഗം സ്ഥിരീകരിച്ചു എന്ന് മാധ്യമ സഹായത്തോടെ അറിയാൻ സാധിച്ചു. പല വമ്പൻ വികസിത രാജ്യങ്ങളും കൊറോണയ്ക്ക് മുന്നിൽ മുട്ടുമടക്കവേ കേരളം സ്വയം എല്ലാത്തിൽനിന്നും നിയന്ത്രണം പാലിച്ച് രക്ഷ നേടി മുന്നേറുന്നു.
 കേരളീയർ പലരും ഇന്ന് മറ്റ് അന്യരാജ്യങ്ങളിൽ പെട്ടു കിടക്കുകയാണ്. നാട്ടിലെത്തിയാൽ, 28 ദിവസം ഐസൊലേഷൻ. സ്വന്തം നാടിനേക്കാൾ മികച്ചത് വികസനം ഏറിയ അന്യ രാജ്യങ്ങളാണ് എന്ന വിശ്വാസത്താൽ അഥവാ പരിഷ്കാരവും ആഡംബരവും കൈവരിക്കാൻ നാടു കടന്ന ഏതൊരു മലയാളിയും ഇന്ന് ഒരു നിമിഷമെങ്കിലും സ്വന്തം നാട്ടിൽ ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കാതിരുന്നിട്ടുണ്ടാകില്ല എന്നത് ഉറപ്പ്. മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് രോഗികൾ കൂടുകയാണ് അമേരിക്കയിലും മറ്റും.
                 കൊറോണ ഭീതി എങ്ങും പടർന്നു നിൽക്കുന്ന ഈ സാഹചര്യത്തിൽ നാം വീടുകളിൽ തന്നെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിന് ഒരു കുറവും വരാതെ തന്നെ നമ്മുടെ സർക്കാർ നമ്മെ സംരക്ഷിക്കുന്നു. അതിൽ ജാതി മത രാഷ്ട്രീയ വ്യതിയാനങ്ങൾ ഒന്നുംതന്നെ പ്രകടമാകുന്നില്ല. എടുത്തു പറയേണ്ട ഒരു കൂട്ടർ തന്നെയാണ് നമ്മുടെ പോലീസുകാരും ആരോഗ്യ പ്രവർത്തകരും. രാവും പകലും അതിർത്തിയിലെ പട്ടാളക്കാരെ പോലെ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന അവരെ ബഹുമാനസൂചകം തൊഴുകണം. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണവും മറ്റും വിതരണം ചെയ്യുന്ന സഹോദരി സഹോദരന്മാരും കേരളത്തിനു മാത്രം സ്വന്തം.
                വയസ്സായവരെ നോക്കിയിട്ട് കാര്യമില്ല അവർ മരണത്തിന് കീഴടങ്ങേണ്ട വരാണ് എന്ന് അന്യ രാജ്യങ്ങൾ പറയുമ്പോഴും ഭാരതത്തിലെ കൊച്ചു മനസ്സ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കേരളം വൃദ്ധരായ 85 കാരിയെയും 92 കാരനെയും പ്രാർത്ഥനയിലൂടെയും പ്രയത്നത്തിലൂടെ യും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന് മറ്റുള്ളവർക്ക് ഒരു മാതൃകയായി. പല കുട്ടികളും തന്റെ ഈ വർഷത്തെ വിഷുക്കൈനീട്ടം പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ആളുകളും സന്നദ്ധ സംഘടനകളും സ്വയം സാനിറ്റൈസറുകൾ ഉണ്ടാക്കി തുടങ്ങി. ദിവസക്കൂലിക്കാർക്കു പ്രത്യേക ആനുകൂല്യങ്ങൾ മുഖ്യമന്ത്രി ഉറപ്പാക്കിയിരുന്നു.
                കേരളം സത്യം പറഞ്ഞാൽ ഒരുപാട് അനുഭവങ്ങൾക്ക് ഉടമയായിക്കഴിഞ്ഞു. 2018 ലെ പ്രളയത്തിൽ തുടങ്ങി രണ്ടാം പ്രളയവും നിപ്പയും കടന്നു അങ്ങനെ അവൾ എത്തിനിൽക്കുന്നത് കൊ റോണയുടെ മുന്നിലാണ്. അവൾക്കു അവളുടെ പുതിയ ശത്രുവിനെ തോൽപ്പിക്കാൻ കഴിയട്ടെ. അത് അവൾക്കു സാധിക്കും. കാരണം കേരളം ഇന്ന് വെറും ഗോഡ്സ് ഓൺ കൺട്രി അല്ല. സ്വർഗ്ഗത്തിലെ സൂപ്പർ മാൻ..... അവൾ കാ ർമേഘങ്ങളാകുന്ന കൊ റോണയെ മറികടന്നു പറന്നു യരട്ടെ.

മാളവിക അരുൺ
8 F പി. എച്ച്‌. എസ്‌. എസ്‌., പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം