കൊറോണ

ഓ തിത്തിതാര തിത്തിതാര
തി തെയ് തക തെയ് തോം
നാട്ടുകാരെ കേട്ടിടണം
കെട്ടകാര്യം ചെയ്തീടണം
കൊറോണയെ നമുക്ക്
തുരത്തീടണം
ഓ തിത്തിതാര തിത്തിതാര
തി തെയ് തക തെയ് തോം
വ്യക്തി ശുചിത്വം പാലിച്ചീടേണം
സാമൂഹ്യ അകലം വേണം
കൈകൾ നന്നായി കഴുകീടണം
പറയുന്നത് എല്ലാം ചെയ്തീടണം
ഓ തിത്തിതാര തിത്തിതാര
തി തെയ് തക തെയ് തോം
വീട്ടിൽ തന്നെ ഇരുന്നീടണം
മനസ് കൊണ്ടടുത്തീടണം
അതിജീവിക്കാം കൊറോണയെ
ഒറ്റകെട്ടായി
ഓ തിത്തിതാര തിത്തിതാര
തി തെയ് തക തെയ് തോം
പ്രാർത്ഥന കൊണ്ട് മുന്നേറിടണം
സഹജീവികളെ സഹായിച്ചിടേണം
നല്ലൊരു നാളെക്കായി
കൈകോർത്തിടാം
ഓ തിത്തിതാര തിത്തിതാര
തി തെയ് തക തെയ് തോം

ഐറിൻ ഐസക്ക്
2 B സെൻറ് തെരേസാസ് കോൺവെൻറ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത