അമ്മയായി തീർന്നൊരു പ്രകൃതി
അമ്മതൻ തുല്യമായി തീർന്നൊരു പ്രകൃതി
പച്ച മെത്ത വിരിച്ചു പച്ചയാൽ മൂടി പൊതിഞ്ഞു
പക്ഷിയാൽ ,പൂക്കളാൽ സർവ്വതാലും
ശോഭയായി മിന്നിത്തിളങ്ങി.
സൂര്യനും ചന്ദ്രനും സാക്ഷിയായി തീർന്നു
ഭൂമിതൻ ശോഭയിൽ
പലതരം വൃക്ഷത്താൽ നിറഞ്ഞുനിന്നു
പലതിനാൽ സമ്പൂർണ്ണമായി നിറഞ്ഞു
പലർതൻ ജീവവായുവായി മാറി പ്രകൃതി
അമ്മതൻ മടിത്തട്ടായി തീർന്നു പ്രകൃതി