സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''കൊറോണയുടെ വികൃതികൾ '''
കൊറോണയുടെ വികൃതികൾ
ആഹ്ലാദകരമായ നിമിഷങ്ങൾ...സ്വച്ഛസുന്ദരമായ ഗ്രാമം ഏതൊരാളെയും നോക്കിയാൽ സന്തോഷത്തിന്റെ തെളിവുകളായ മുല്ലപ്പൂപ്പോലെയുള്ള പല്ലുകൾ കാണാം. കിളികളുടെ ശബ്ദങ്ങൾ.. ചെറു തണുപ്പ്... എല്ലാവരും സ്വന്തം കിടക്കയേയും പുതപ്പിനേയും വിട്ട് പുതിയ ദിവസത്തിന്റെ മധുരിമ ആസ്വദിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. രാമേട്ടൻ പത്രമെടുത്ത് വായിക്കാൻ തുടങ്ങി "കേരളത്തിൽ ആദ്യത്തെ കൊറോണ സ്ഥീരീകരിച്ചു ". അടുക്കളയിൽ നിന്ന് വാർത്ത കേട്ട് ഓടിയെത്തിയ സാവിത്രി ചോദിച്ചു. " സ്ഥിരീകരിച്ചോ? നിങ്ങളിനി പുറത്തേയ്ക്കൊന്നും പോകണ്ട അയ്യോ! നമ്മുടെ മോൻ കിച്ചുവെന്തിയെ?" "അവൻ ആ അപ്പുവിന്റെ കൂടെ കളിക്കാൻ പോയതാ"രാമേട്ടൻ പറഞ്ഞു. "എന്റെ ദൈവമേ അവനെയിങ്ങ് വിളിച്ചേ" സാവിത്രി പറഞ്ഞു.മൂന്നു പേരടങ്ങുന്ന ആ കുടുംബം സന്തോഷത്തോടെയും സൂക്ഷിച്ചും മുൻപോട്ടുപോയി. അവരുടെ രണ്ടു പേരുടെയും ഏകമകനായ കിച്ചു അവന്റെ പ്രിയപ്പെട്ട ചാനലായ കാർട്ടൂൺ ചാനൽ കണ്ടുകൊണ്ടിരിക്കെ സാവിത്രി പറഞ്ഞു. "എടാ നീയാ വാർത്തയൊന്ന് വെച്ചേ "അടുത്തതെന്റെ ടോം & ജെറിയാണ് അതാകുമ്പോഴേക്കും എനിക്ക് റിമോട്ട് വേണംകിച്ചു പറഞ്ഞു. " ഉം ശരി വേഗം വാർത്ത വെക്ക്" കേരളത്തിലെവിടെയൊക്കയോ കൊറോണ സ്ഥിരീകരിച്ചു! വാർത്ത കണ്ടുകൊണ്ടിരിക്കെ സാവിത്രിയിൽ ഞെട്ടലുളവാക്കി കൊണ്ട് ആ വാർത്തയെത്തി. " ജില്ലയിൽ 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു". പുറത്തു നിന്നും എത്തിയ രാമേട്ടൻ പറഞ്ഞു. "ആ കൊറോണ പിടിച്ച 5 പേരിലൊരാൾ നമ്മുടെ പുഴയ്ക്കക്കരെയുള്ള നവാസാണ്. ഇനി പുറത്തേയ്ക്കാരും ഇറങ്ങണ്ട, സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങളുണ്ട്. അയൽപക്കത്തുള്ള മ്മടെ ബിജു പറഞ്ഞു നവാസിന്റെ ഭാര്യയും മക്കളും നിരീക്ഷണത്തിലാണെന്ന് ". സാവിത്രി തന്റെ മിഴികൾ എങ്ങോട്ടെന്നില്ലാതെ പായിച്ചു. രാമേട്ടൻ കുറച്ച് അരിയും സാധനങ്ങളുമായി നവാസിന്റെ വീട്ടിൽ എത്തി അവിടെ ഏൽപിച്ച് തിരികെ പോന്നു. നടക്കുന്ന വഴിയിലത്രയും എന്തെന്നില്ലാത്ത ചിന്ത അയാളെ അലട്ടിയിരുന്നു... അടുത്ത ദിവസം രാവിലെ രാമേട്ടൻ പുറത്തേയ്ക്ക് നോക്കി നാട് ഒറ്റനിമിഷംകൊണ്ട് മാറി മറഞ്ഞു, ആരും പുറത്തിറങ്ങുന്നില്ല... കടകൾ തുറക്കുന്നില്ല... വാഹനങ്ങൾ ഓടുന്നില്ല.. ഉണ്ടെങ്കിൽ തന്നെ അത്യാവശ്യ സാധനങ്ങൾ വാങ്ങി പത്തായത്തിൽ നിറയ്ക്കാൻ വെമ്പുന്നവർ...കൊറോണ പരന്നു തുടങ്ങിയതോടെ എല്ലാവരും അവരവരുടെ വീടുകളിൽ ഒതുങ്ങി. രാമേട്ടൻ തന്റെ വീടും പരിസരവും വൃത്തിയാക്കി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ രാമേട്ടന് ചെറിയ പനിയും ചുമയും തുടങ്ങി. അസുഖം കുറയുന്നില്ല സാവിത്രിക്കും ചെറിയ അസ്വസ്ഥകൾ കണ്ടുതുടങ്ങി. ആശുപത്രിയിൽ എത്തിയ രാമേട്ടനോട് നിരീക്ഷണത്തിനായി അഡ്മിറ്റാകാൻ നിർദ്ദേശിച്ചു. "രണ്ടു ദിവസത്തിനുള്ളിൽ റിസൽറ്റു വരും ഭയക്കേണ്ടതില്ല. നമുക്ക് നോക്കാം". റിസൽട്ട് വന്നു 'പോസിറ്റീവ് ' രാമേട്ടന്റെ മനസ് തീജ്വാലകൾ പോലെ കത്തിയെരിഞ്ഞു. സാവിത്രിയും കുട്ടികളും...രാമേട്ടന്റെ ചിന്തകൾക്ക് പിന്നെയും തീ പിടിച്ചു. ഇതറിഞ്ഞ നാട്ടുകാർ വീടിനപ്പുറം കാണാൻ ആഗ്രഹിച്ചില്ല ആ കുടുംബത്തെ പ്രത്യേക നിരീക്ഷണത്തിലാക്കി.കൊറോണയുടെ നീരാളിപ്പിടുത്തത്തിനു മുമ്പിൽ അവർക്കെന്നല്ല ഡോക്ടർമാർക്കു പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പ്രായമായ രാമേട്ടന്റെ രോഗാവസ്ഥ കൂടി. കൊറോണയ്ക്ക് മുൻപിൽ പിടിച്ചു നിൽക്കാനാവാതെ അദ്ദേഹം മരണത്തിനു കീഴടങ്ങി. വിവരങ്ങൾ അപ്പപ്പോൾ തന്നെ നാട്ടുകാർ അറിയുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ രണ്ടു പേർ മരണമടഞ്ഞിരിക്കുന്നു.സാവിത്രിക്ക് തന്റെ ദു:ഖത്തെ അടക്കി നിർത്താൻ കഴിഞ്ഞില്ല. ആശ്വാസിപ്പിക്കുവാൻ ആരുമില്ല. രാമേട്ടനെ ഒരു നോക്കു കാണാൻ വെമ്പൽ കൊണ്ടു. പക്ഷേ കാണിച്ചില്ല കിച്ചുവിനെ ആശ്വസിപ്പിക്കുവാൻ അവർക്കായില്ല. കിച്ചു മന്ത്രിച്ചു എന്റെ പ്രിയപ്പെട്ട അച്ഛൻ" അവൻ കണ്ണുകൾ ഇറുകെ അടച്ചു. അവന്റെ കണ്ണിൽ നിന്നും ചുടുനീർ ധാരയായി ഒഴുകി...
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |