ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എം.എം.എച്ച്.എസ്.എസ്. അടൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

അടൂർ സെൻമേരിസ് എം എം എച്ച്സിലെ പ്രവേശനോത്സവം ജൂൺ മാസം ഒന്നാം തീയതി ശ്രീമതി റീന സാമുവൽ( മുൻസിപ്പൽ ചെയർപേഴ്സൺ ) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും. ശ്രീമതി പ്രിയ ജേക്കബ് ( റിട്ടയേർഡ് പ്രിൻസിപ്പൽ എച്ച്എസ്എസ് പുത്തൻകാവ് ) മുഖ്യ സന്ദേശം നൽകി തിരി തെളിയിക്കുന്നു.

പരിസ്ഥിതി ദിനാഘോഷം

അടൂർ സെൻമേരിസ് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷം വളരെ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. അടൂർ എംഎൽഎ അഡ്വക്കേറ്റ് ശാന്തകുമാർ അവർകൾ സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പിന്നീട് നടന്ന പ്രോഗ്രാമിൽ പിടിഎ പ്രസിഡണ്ട് ശ്രീ എബി മേലോട് അധ്യക്ഷത വഹിച്ചു, ശ്രീ റോണി വർഗീസ് അസിസ്റ്റൻറ് അഗ്രികൾച്ചർ ഓഫീസർ പത്തനംതിട്ട, കൃഷിയുടെ പ്രാധാന്യത്തെ പറ്റി ക്ലാസ് എടുക്കുകയുണ്ടായി ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതo ആശംസിച്ചു. ഫാദർ തോമസ്, ശ്രീമതി അഞ്ചന തോമസ്, ശ്രീ അനിൽ പി കോശി,മദർ pta ബിനു അടൂർ മുനിസിപ്പൽ കൗൺസിലർ ജെൻസി കടുവങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു.അടൂർ മുൻസിപ്പൽ ചെയർപേഴ്സൺ smt Reena Samuel nu ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെടി നൽകി അടൂർ old-age center ലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെടി നൽകി.