ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സാമൂഹിക അവബോധവും പ്രതിബദ്ധതയും വളർത്തിയെടുക്കുന്നതിന് സ്കൂളിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് അക്കാദമിക് നിലവാരം ഉയർത്തുന്നതിനും അവരുടെ താൽപര്യങ്ങളും കഴിവുകളും വികസിപ്പിക്കുന്നതിനും സമൂഹവുമായി കൂടുതൽ ബന്ധപ്പെടാനുമുള്ള അവസരം ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നു. അക്കാദമിക് പര്യവേഷണവും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുന്നതിനും സാമൂഹ്യ ക്ഷേമത്തിനായി വിജ്ഞാനം നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തുന്നതിനും മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധം ക്രിയാത്മകമായി നിലനിർത്തുന്നതിനും ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നു. ജി എച്ച് എസ് എസ് കുമരനെല്ലൂർ സ്കൂളിൽ 2025- 26 അധ്യായന വർഷത്തിൽ ജൂൺ മാസത്തിൽ തന്നെ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ സജീവമായി നടപ്പിലാക്കാനും തുടങ്ങി.

June26- ലോക ലഹരി വിരുദ്ധ ദിനം

Antidrugs day
സ്പെഷ്യൽ അസംബ്ലി

ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായി ലഹരി വിരുദ്ധദിന സ്പെഷ്യൽ അസബ്ലി യും, റാലിയും, പോസ്റ്റർ നിർമ്മാണവും,ലഹരിക്കെതിരെ കുട്ടികളുടെ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

July-11- ലോക ജനസംഖ്യദിനം

ലോക ജനസംഖ്യയെക്കുറിച്ചും, ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം, ജനസംഖ്യയുടെ വളർച്ച, പ്രാധാന്യം, ജനസംഖ്യ വർധനവിന്റെ ഗുണങ്ങളും, ദോഷങ്ങളും തുടങ്ങിയവയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാനും ഒരു രാജ്യത്തിന്റെ വളർച്ചയിൽ മനുഷ്യവിഭവത്തിന്റെ പ്രാധാന്യ ത്തെക്കുറിച്ചും കുട്ടികളിൽ ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. അന്നേ ദിവസം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുകയും ചെയ്തു.





August 6- ഹിരോഷിമ ദിനം

ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. യുദ്ധത്തിന്റെ കെടുതികളെക്കുറിച്ചും,അനന്തരഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു. ക്വിസ് മത്സരവും, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.







August 15-സ്വാതന്ത്ര്യദിനം

നമ്മുടെ രാജ്യത്തിന്റെ 79 ത്

സ്വാതന്ത്ര്യ ദിനം അതിവിപുലമായി ആഘോഷിച്ചു. മുഖ്യ അതിഥി,ജില്ലാ പഞ്ചായത്ത്‌ അംഗം ഷാനിബ ടീച്ചർ പതാക ഉയർത്തി.പ്രിൻസിപ്പൽ ബീന ടീച്ചർ, HM വിനോദ് മാഷ്, PTA president, അധ്യാപകർ, അനധ്യാപകർ, NCC, JRC, മറ്റു വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായി. കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശവും മധുരവും നൽകി. NCC കുട്ടികളുടെ പ്രത്യേക പരേഡ് ഉണ്ടായിരുന്നു.

ട്രെയിനിങ് അധ്യാപകരുടെ നേതൃത്വത്തിൽ ഇന്ത്യ ഭൂപടത്തിൽ കുങ്കുമം, വെള്ള, പച്ച നിറങ്ങൾ ഉപയോഗിച്ച് കയ്യൊപ്പ് ചാർത്തൽ വ്യത്യസ്തത പുലർത്തി.





























സ്കൂൾ പാർലിമെന്റ് ഇലക്ഷൻ

2025 -26 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 14/8/25 ന് നടന്നു. അന്നേ ദിവസം തന്നെ ഭാരവാഹികളുടെ ആദ്യ യോഗം ചേർന്നു. ഓണവധിക്കുശേഷം സ്കൂൾ ലീഡർമാരുടെയും പാർലിമെന്റ് ഭാരവാഹികളുടെയും സത്യപ്രതിജ്ഞയും നിർവഹിച്ചു.ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബീന ടീച്ചർ, ഹെഡ്മാസ്റ്റർ വിനോദ് മാഷ്, പി. ടി. എ പ്രസിഡന്റ് മനോജ്‌ അവർകൾ എന്നിവർ ആശംസകൾ അർപ്പിച്ചു.











y