ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ആലപ്പുഴ/ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM


Home2025


ലിറ്റിൽ കൈറ്റ്സ് നോ‍‍ഡൽ ഓഫീസർമാരുടെ ജില്ലാതല ശില്പശാല 2025

ലിറ്റിൽ കൈറ്റ്സ് നോ‍‍ഡൽ ഓഫീസർമാരുടെ ജില്ലാതല ശില്പശാല 2025 ജൂൺ 21 ന് ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി.ഇ.ഒ കെ. അൻവർ സാദത്ത് മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തി.

ഈ അധ്യയന വർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി ഈ വർഷം മുന്തിയ പരിഗണന നൽകുന്ന ഒരു മേഖല ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കുമെന്നും കൈറ്റ് സി.ഇ.ഒ കൂട്ടിച്ചേർത്തു.

ജില്ലയിൽ പ്രവർത്തിക്കുന്ന 158 യൂണിറ്റുകളിൽ നിന്നും  316 മാസ്റ്റർ/മിസ്ട്രസ്മാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളും സെഷനുകളും ഉൾപ്പെട്ടതായിരുന്നു ശില്പശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തന മാതൃകകൾ ആശയ പ്രചരണ രംഗത്ത് സ്കൂൾ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചർച്ചകളും നടന്നു.

വിദ്യാലയങ്ങളിലെ റോബോട്ടിക്സ് പഠനത്തിന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ചെയ്യേണ്ട പിന്തുണാപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. സെഷനുകളിലെ ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾക്ക് സമാപന സെഷനിൽ കൈറ്റ് സി.ഇ.ഒ വിശദീകരണം നൽകി.





ജില്ലാതലത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഡോക്കുമെന്റേഷൻ നടത്തുന്നതിനുള്ള പേജാണ് ഇത്. സ്കൂൾതലം-സബ്ജില്ലാതലം-ജില്ലാതലം പരിശീലനങ്ങൾ, ക്യമ്പുകൾ, തനതുപ്രവർത്തനങ്ങൾ തുടങ്ങിയവ ( 01 jan 2025 to 31 Dec 2025) ചേർക്കാം. മാതൃക കാണുക. --- Schoolwikihelpdesk (സംവാദം) 11:30, 20 ജൂൺ 2025 (IST)