കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/തനത് പ്രവർത്തനങ്ങൾ
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
ജില്ലയുടെ തനത് പ്രവർത്തനങ്ങൾ
കൈറ്റ് മലപ്പുറത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. 2025 മാർച്ചിൽ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടന്ന ജില്ലാ മികവോത്സവത്തോടെ തുടങ്ങിയ പ്രവർത്തനത്തിന് ശേഷം ജില്ലയിലെ എല്ലാ സ്‍കൂളുകളിലും ഇൻസ്റ്റലേഷൻ ഫെസ്റ്റ് നടത്തി സ്‍കൂളിലെ എല്ലാ ലാപ്‍ടോപുകളിലും ഉബുണ്ടു 22.04 ഓ എസ് ഇൻസ്റ്റാൾ ചെയ്തു.
ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ല മികവോത്സവം
2025 മാർച്ച് 2
ജില്ലയിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് ഉള്ള യൂണിറ്റുകെളിലും കൈറ്റിന്റെ നേയൃത്വത്തിൽ റോബോട്ടിക്സ്, അനിമേഷൻ ഫെസ്റ്റുകൾ നടന്നു. തുടർന്ന് അതിൽ ഓരോ യൂണിറ്റിൽ നിന്നും വിലയിരുത്തലിന് ശേഷം ഉപജില്ലാതലത്തിൽ മികച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിച്ച് ഉപജില്ലാ മികവോത്സവം നടന്നു. ഓരോ ഉപജില്ലയിൽ നിന്നും മികച്ച റോബോട്ടിക്സ് പ്രൊജക്റ്റുകൾ, അനിമേഷൻ വീഡിയോകൾ തിരഞ്ഞെടുത്ത് 2025 മാർച്ച് 2ന് പെരിന്തൽമണ്ണ പോളിടെക്നിക്കിൽ ജില്ലാ മികവോത്സവം നടന്നു. മികവോത്സവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2025-2026 - തനത് പ്രവർത്തനങ്ങൾ
2025-26 അധ്യയനവർഷത്തിൽ 2025 മാർച്ചിൽ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടന്ന ജില്ലാ മികവോത്സവത്തോടെ തുടങ്ങിയ പ്രവർത്തനത്തിന് ശേഷം ജില്ലയിലെ എല്ലാ സ്‍കൂളുകളിലും ഇൻസ്റ്റലേഷൻ ഫെസ്റ്റ് നടത്തി സ്‍കൂളിലെ എല്ലാ ലാപ്‍ടോപുകളിലും ഉബുണ്ടു 22.04 ഓ എസ് ഇൻസ്റ്റാൾ ചെയ്തു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ നടത്തുന്ന ഇൻസ്റ്റലേഷൻ ഫെസ്റ്റ്
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 വിവിധ സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്. കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

