ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

കൈറ്റ് സമ്മിറ്റ് - സ‍ർഗാലയ കോഴിക്കോട്

2025 ഏപ്രിൽ 03 - 05

2025 ഏപ്രിൽ 03 - 05 ൽ സ‍ർഗാലയ കോഴിക്കോടിൽ വെച്ച് കൈറ്റിന്റെ സമ്മിറ്റ് നടന്നു. 2025-26 അധ്യായന വർഷത്തെ കൈറ്റിന്റെ പ്രവർത്തനങ്ങളും വിവിധ പദ്ധതികളും ചർച്ച ചെയ്യുകയും തീരുമാനമെടുക്കുയും ചെയ്തു.

കൈറ്റ് സമ്മിറ്റ് - മലപ്പുറം ടീം

പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - ഡി ആർ ജി

2025 ഏപ്രിൽ 07 (ഒന്നാം ദിവസം)

പത്താം ക്ലാസിന്റെ മാറിയ ഐടി പാഠപുസ്തത്തിന്റെ ഫീൾഡ് പരിശീലനത്തിന്റെ മുന്നോടിയായി ആർ പിമാർക്കുള്ള ഡി ആർ ജി പരിശീലനം കൈറ്റ് ജില്ലാ ഓഫീസി? ആരംഭിച്ചു. മലപ്പുറം കൈറ്റിന്റെ എല്ലാ എംടിമാരും മറ്റ് ഡി ആർ ജിമാരും പങ്കെടുത്തു. പരിശീലനത്തിന്റെ ആമുഖവും ആദ്യ സെഷനുമായ ഇങ്ക്സ്കേപ് കൈറ്റ് ജില്ലാ കോർഡിനേറ്റർ ശരീഫ് മാഷ് എടുത്തു. തുടർന്ന് പൈതൻ പ്രോഗ്രാമിങ് കൈറ്റ് മാസ്റ്റർ ട്രെയ്‍നർ ബഷീർ മാഷും ഇന്റർനെറ്റുമായി ബന്ധപ്പെട്ടത് യാസർ മാഷും എടുത്തു. മാസ്റ്റർ ട്രെയ്നർ ജാഫർ മാഷ് പിന്തുണ നൽകി. മാസ്റ്റർ ട്രെയ്നർമാർക്ക് പുറമെ മുൻ മാസ്റ്റർ ട്രെയ്നർമാരും ഡി ആർ ജി ക്ക് എത്തി. ഹോം അസൈൻമെന്റ് നൽകി ആദ്യ ദിനം പിരിഞ്ഞു.

ജില്ലാ കോർഡിനേറ്റർ ശരീഫ് മാഷ് സംസാരിക്കുന്നു
യാസർ മാഷ് ക്ലാസ് നയിക്കുന്നു
ബഷീർ മാഷ് ക്ലാസ് നയിക്കുന്നു

2025 ഏപ്രിൽ 08 (രണ്ടാം ദിവസം)

രണ്ടാം ദിനത്തിൽ ആദ്യം ആദ്യ ദിനത്തിൽ നൽകിയ അസൈൻമെന്റ് വിലയിരുത്തി. തുടർന്ന് മാസ്റ്റർ ട്രെയ്നർ ബഷീർ മാഷ് സ്ക്രൈബസ് സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള പാഠഭാഗമാണ് അവതരിപ്പിച്ചത്. തുടർന്ന് ജാഫർ മാഷ് വെബ്പേജ് നിർമ്മാണവുമായി ബന്ധപ്പെട്ട പാഠഭാഗം അവതരിപ്പിച്ചു. റോബോട്ടിക് ഉപകരണങ്ങൾ പരിചയപ്പെടുത്തി അവസാന സെഷൻ പൂർത്തിയായി. യാസർ മാഷ് പരിശീലനത്തിന് മികച്ച പിന്തുണ നൽകി. ഡി ആർ ജിയിൽ പങ്കെടുത്ത എല്ലാവരും എല്ലാ പ്രവർത്തനങ്ങളും പരിശീലിക്കുകയും ആർപിമാർക്ക് അയച്ച് കൊടുക്കുകയും ചെയ്തു.

പരിശീലനത്തിന് ശേഷം പ്ലാനിങ് മീറ്റിങ് കൂടി പരിശീലനത്തിന്റെ തീയതിയും കേന്ദ്രവും തീരുമാനിച്ചു. നാല് വിദ്യാഭ്യാസജില്ലയിലായി അഞ്ച് കേന്ദ്രങ്ങൾ ആർപി മാരുടെ ലഭ്യതക്കനുസരിച്ച് നടത്താൻ തീരുമാനിച്ചു.

കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സക്കീർ മാഷ് റോബോട്ടിക്സ് പരിചയപ്പെടുത്തുന്നു
ജാഫ‌ർ മാഷ് ക്ലാസ് നയിക്കുന്നു
ഡിആർജി പരിശീലനം പുരോഗമിക്കുന്നു

സ്‍കൂളുകളിൽ നടക്കുന്ന ഇൻസ്റ്റലേഷൻ ഫെസ്റ്റുകൾ

കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 വിവിധ സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ

പങ്കാളിയായത്.

ജി വി എച്ച് എസ് എസ് വേങ്ങര
പി പി ട്ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി കെ എം എം എച്ച് എസ് എസ് എടരിക്കോട്

കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂൾ സ്കിൽ ടെസ്റ്റ്

2025 ഏപ്രിൽ 09 - കൂൾ ഇൻസ്റ്റലേഷൻ

2025 ഏപ്രിൽ 10 ന് നടക്കുവാൻ പോകുന്ന കൂൾ ബാച്ച് പതിനെട്ടിന്റെ ഇൻസ്റ്റലേഷൻ പല സ്‍കൂളുകളിലും നടന്നു. ഓരോ ബാച്ചിന്റെ ചുമതലയുള്ള മെന്റർമാർ അവരവരുടെ ഇൻവിജിലേറ്ററുമാരോടൊപ്പം സ്കിൽ ടെസ്റ്റിന് ആവശ്യമുള്ളത്ര ലാപ്‍ടോപുകൾ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷക്ക് വേണ്ടി സജ്ജമാക്കി.

കൂൾ പരീക്ഷ നടത്തുവാൻ തയ്യാറാക്കിയ ലാപ്‍ടോപുകൾ - ഇൻസ്റ്റലേഷൻ പ്രവർത്തനം

2025 ഏപ്രിൽ 10 - സ്കിൽ ടെസ്റ്റ്

മലപ്പുറം ജില്ലയിൽ 21 മെന്റർമാരുടെ കീഴിൽ 450 അധ്യാപകർക്ക് കൂൾ സ്കിൽ ടെസ്റ്റ് 21 കേന്ദ്രങ്ങളിൽ നടന്നു.

കൂൾ സ്കിൽ ടെസ്റ്റ്
കൂൾ സ്കിൽ ടെസ്റ്റ്
കൂൾ സ്കിൽ ടെസ്റ്റ്
കൂൾ സ്കിൽ ടെസ്റ്റ്