ജി.എൽ.പി.എസ്. ബേഡഡുക്ക ന്യൂ/എന്റെ ഗ്രാമം
ബേഡഡുക്ക
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു ഗ്രാമമാണ് ബേഡഡുക്ക. തെക്കിൽ ആലട്ടി സംസ്ഥാനപാതയ്ക്കരികിലാണ് ഈ ഗ്രാമം വ്യാപിച്ചുകിടക്കുന്നത്. എൻ.എച്ച്.അറുപത്തിയാറുമായി ബന്ധിപ്പിക്കപ്പെട്ട ഈ സംസ്ഥാനപാത മംഗലാപുരം കണ്ണൂർ എന്നി പട്ടണങ്ങളിലേക്കുള്ള ഗ്രാമവാസികളുടെ യാത്ര എളുപ്പമാക്കുന്നു. ആയംകടവ്പാലം ഈഗ്രാമത്തെ പെരിയയുമായി ബന്ധിപ്പിക്കുന്നു. ഈപാലമാണ് നിലവിൽ കേരലത്തിൽ ഏറ്റവും ഉയരംകൂടിയ പാലം (25മീറ്റർ). വാവടുക്കം പാലം ഒടയംചാൽ എന്ന പ്രദേശവുമായി ബന്ധിപ്പിക്കുന്നു.
ഭൂമിശാസ്ത്രം
36.24 ചതുരസ്ത്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യ 13476 ആണ്. പടിഞ്ഞാറ് ചെമ്മനാട്, കിഴക്ക് കുറ്റിക്കോൽ, തെക്ക് പെരിയ വടക്ക് മുളിയാർ എന്നീ പഞ്ചായത്തുകളാൽ ബേഡഡുക്ക ഗ്രാമം ചുറ്റപ്പെട്ടിരിക്കുന്നു. കൃഷിയാണ് മുഖ്യവരുമാനമാർഗം. റബ്ബർ, കവുങ്ങ്, തെങ്ങ് എന്നിവയാണ് മുഖ്യ വിളകൾ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സർക്കാർ എയ്ഡഡ് മേഖലകളിലായി ധാരാളം വിദ്യാലയങ്ങൾ ഈ ഗ്രാമത്തിലുണ്ട്. ഗ്രാമത്തിലുള്ളവർക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ സഹായകമായ സഹകരണ കോളേജ് (പിപ്പിൾസ് കോ-ഒപ്പറേറ്റിവ് ആർട്സ് ആൻറ് സയൻസ് കേളേജ്) ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
പൊതുസ്ഥാപനങ്ങൾ
- ജി.എൽ.പി.എസ്. ബേഡഡുക്ക ന്യു
- ജി.എൽ.പി.എസ്. വാവടുക്കം
- ജി.എൽ.പി.എസ്. താരംതട്ടടുക്ക
- ജി.എൽ.പി.എസ്. ചേരിപ്പാടി
- ബേഡഡുക്ക ഗ്രാമപഞ്ചായത്ത്
- പോസ്റ്റോഫീസ്
- കൃഷിഭവൻ