LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
22002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22002
യൂണിറ്റ് നമ്പർLK/2018/22002
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല THRISSUR
ഉപജില്ല Cherpu
ലീഡർGAUTHAM
ഡെപ്യൂട്ടി ലീഡർNIVED
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SAJI N P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Archana V C
അവസാനം തിരുത്തിയത്
08-03-2026Cnnbhs

അംഗങൾ

NO NAME ADMISSION NO CLASS
AADINATH N S 27822 8
2 ABHINAND AINERI A 28894 8
3 ABHINANDH V R 28810 8
4 ABHIRAM SAJU 29081 8
5 ABHISHEK E S 28631 8
6 ABHISHEK K V 28791 8
7 ABINAND U N 28896 8
8 ABINAV V P 27800 8
9 ABISTER JEROSH 28800 8
10 ADARSH V S 27966 8
11 ADWAID P S 28781 8
12 AKARSH V A 29160 8
13 AKSHAJ SUBHASH 27805 8
14 ALBIN JOBY 28024 8
15 ARJUN S NAIR 28058 8
16 ASHIN K V 28798 8
17 AYUSH K S 28964 8
18 CHANDRESH DEV K S 28991 8
19 DARSH R PRAKASH 27869 8
20 DEVADATH T S 28870 8
21 GHANASYAM S 27871 8
22 GOUTHAM KRISHNA M. P 27762 8
23 HAREESH V R 27783 8
24 HARISANKAR P R 28881 8
25 IHSAN MUHAMMAD 28096 8
26 KRISHNARAJ T J 27828 8
27 MAHADEV KADAVIL 27888 8
28 MANUKRISHNA A N 27834 8
29 MOHAMMED NIHAL P M 29061 8
30 MUHAMMED RAZAN P.A 29082 8
31 NIVED P NAIR 27969 8
32 NIVEDH A S 27758 8
33 PRAJAY C J 27884 8
34 RISHIKESH P V 28807 8
35 ROHITH R MENON 27979 8
36 SANJAYKRISHNA K P 27893 8
37 SAYANTH KRISHNA V P 28871 8
38 SAYANTH T S 27837 8
39 SREEHARI K R 27721 8
40 SREYAS P S 28005 8
41 SREYAS.N.S 28797 8

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 18-07-2024 ന് സി എൻ എൻ ബോയ്സ് ഹൈസ്കൂളിലെ ഐ. ടി ലാബിൽ വച്ച് നടന്നു.ചേർപ്പ് സബ്ജില്ലയിലെ മാസ്റ്റർ ട്രെയിനറായ ദിലീപ് സാറാണ് ക്ലാസ് എടുത്തത്. വിവിധ തരത്തിലുള്ള ഗെയിമുകളും സ്ക്രാച്ച് പ്രോഗാമിങ്ങും , ആഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും കുട്ടികൾക്ക് വളരെയധികം താൽപര്യമുളവാക്കുന്നതായിരുന്നു.

ക്യാമ്പ് കുട്ടികൾക്ക് വളരെ കൗതുകം ഉണർത്തുന്ന ഒന്നായിരുന്നു. കുട്ടികൾക്ക് ആനിമേ ഷനെക്കുറിച്ചും പ്രോഗ്രാമിങ്ങിനെ കുറിച്ചും പുതിയ അറിവുകൾ നേടാൻ സഹായിച്ചു

അവധിക്കാല ക്യാമ്പ്

24-27 ബാച്ച് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിനക്യാമ്പ് 28-5- 2025 ബുധനാഴ്ച 9.30 am ന് സി.എൻ.എൻ.ബോയ്സ് ഹൈസ്ക്കൂളിലെ ഐ.ടി ലാബിൽ വെച്ച് നടത്തി. ഹെഡ്മിസ്ട്രസ് രജനി ടീച്ചർ അവധിക്കാല ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

RP യായ സുമം ടീച്ചറും, കൈറ്റ് മിസ്ട്രസ് ആയ അർച്ചന ടീച്ചറും ചേർന്നാണ് ക്യാമ്പ് നടത്തിയത്. സോഷ്യൽ മീഡിയ യുടെ പേര് ഉൾക്കൊള്ളുന്ന വിവിധ ഗ്രൂപ്പുകൾ ഉണ്ടാക്കി. തുടർന്ന് റീലുകൾ നിർമ്മിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കിയതിനു ശേഷം ഓരോ ഗ്രൂപ്പും റീലുകൾ തയ്യാറാക്കി. കെ ഡെൻ ലൈവിലൂടെ തയ്യാറാക്കിയ വീഡിയോകൾ ശബ്ദങ്ങൾ ഇവ ഒരുമിച്ച് ചേർത്ത് എഡിറ്റ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും അവരവരുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. നാല് മണിക്ക് ഏകദിനക്യാമ്പ് അവസാനിച്ചു.

സൈബർ സുരക്ഷയും വിദ്യാർത്ഥികളും

സി എൻ എൻ ബോയ്സ് വിദ്യാലയത്തിൽ സൈബർ അച്ചടക്കത്തോടെ കുട്ടികൾക്ക്  ഇടയിൽ  സുരക്ഷിതമായ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനും വിദ്യാർത്ഥികൾക്കായി ഐടി -ലിറ്റിൽകൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി . പ്രസ്തുത പരിപാടിയിൽ ഐടി ക്ലബ് കോഡിനേറ്റർ അർച്ചന വി സി സ്വാഗതമേകുകയും. ഹെഡ്മിസ്ട്രസ് പി എം രജനി അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു.സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥനായ ശ്രീ വിനോദ് മുളങ്കുന്നത്തുകാവ് കുട്ടികളെ അഭിമുഖീകരിച്ച് ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി .,

നാടക രചയിതാവ്, സംവിധായകൻ, ചിത്രകലാ പരിശീലകൻ, ഷോർട്ട് ഫിലിം ഡയറക്ടർ, മോണോ ആക്ട് പരിശീലകൻ , സ്കിറ്റ്, മോട്ടിവേഷൻ സ്പീച്ചർ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം .ലഹരി വിരുദ്ധ ക്ലാസ്, സൈബർ ക്രൈം, നവമാധ്യമങ്ങളുടെ ചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടികളെ രസിപ്പിക്കുന്ന രീതിയിൽ മികച്ച ക്ലാസ് നയിക്കുകയുണ്ടായി .

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം 2025

ലിറ്റിൽകൈറ്റ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഡി.എൻ.എൻ ബോയ്സ് സ്ക്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് രജനി ടീച്ചർ ഉദ്ഘാടനം ചെയ്തു. സജി മിസ്റ്റർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി.

സോഫ്റ്റവെയർ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്ററുകൾ നിർമിച്ചു. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം നടത്തി.

അവയിൽ പ്രധാനപ്പെട്ടവ സെൻസറുകൾ, സെർവോ മോട്ടോർ, ബസർ എന്നിവ ഉപയോഗിച്ചുള്ള ലേസർ സെക്യൂറിറ്റി സിസ്റ്റം , മിനിയേച്ചർ സെക്യൂരിറ്റി സിസ്റ്റം, റോബോ സെൻ, മെമ്മറി ഗെയിം, ആക്സിഡൻ്റ് പ്രിവെൻ്റ് സിസ്റ്റം, ഡാൻസിങ് LED ,RC കാർ, റിഫ്ലക്സ് മോഡൽ, ഇലക്ട്രിക് ബെൽ തുടങ്ങിയവയായിരുന്നു.

അതിനുശേഷം പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക് കിറ്റിൻ്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിനുള്ള പരിശീലനക്ലാസുകൾ സംഘടിപ്പിച്ചു

ക്ലാസ്

ഒൻപതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥിയായ അഭിഷേക് സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ ഗെയിം ഉണ്ടാക്കുന്നതെങ്ങനെയെന്ന് എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു

സ്ക്കൂൾ ക്യാമ്പ് 2025

24-27 ലിറ്റിൽകൈറ്റ്സിലെ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള വിദ്യാലയതല ക്യാമ്പ്  30-10-2025ന് നടന്നു. ക്യാമ്പിൽ ഉച്ചവരെയുള്ള സെഷൻ പ്രോഗ്രാമിങ് അർച്ചന ടീച്ചർ ക്ലാസ് എടുത്തു. ഉച്ചയ്ക്കു ശേഷം അനിമേഷൻ ഓപ്പൺടൂൺ സ് സുമം ടീച്ചറും ക്ലാസെടുത്തു . സമയബന്ധിതമായി കുട്ടികൾ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. തുടർന്ന് അസൈൻമെൻ്റ് പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം 4 വിദ്യാർത്ഥികളെ പ്രോഗ്രാമിങ്ങിനും 4 വിദ്യാർത്ഥികളെ അനിമേഷനും സബ്ജില്ലയിലേക്ക് തിരഞ്ഞെടുത്തു

പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി LK 24- 27 ബാച്ച്

പത്താം ക്ലാസിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ലിറ്റിൽകൈറ്റ്സിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ അഭിഷേക് , ഹരിശങ്കർ എന്നിവർ റോബോട്ടിക്സ് പരിശീലനം നൽകി. LED കത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.

2024-27ലിറ്റിൽകൈറ്റ്സ് ബാച്ചിൽ പഠിക്കുന്ന ഹരിശങ്കർ (9 C) ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു പ്രോഗ്രാമിങ് വിഭാഗത്തിലാണ് സബ്ജില്ലയിൽ നിന്ന് വിജയിച്ച് ജില്ലാ ക്യാമ്പിലെത്തിയത്. അഭിനന്ദനങ്ങൾ

AI പരിശീലനം

27 - 2-2026 ന് രക്ഷിതാക്കൾക്കുള്ള AI പരിശീലനം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് രജനി ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. 2024-27 ലിറ്റിൽകൈറ്റ്സ് ബാച്ചിലെ ഗൗതം കൃഷ്ണ, അഭിഷേക്,ഹരിശങ്കർ എന്നീ വിദ്യാർത്ഥികളാണ് ക്ലാസ് നയിച്ചത്. 60 രക്ഷിതാക്കൾ പങ്കെടുത്തു. വിവിധ തരത്തിലുള്ള AI ചാറ്റ്ബോട്ടുളും അവയുടെ ഉപയോഗവും വ്യത്യസ്ത തരത്തിൽ പ്രോംപ്റ്റ് നൽകുന്നതെങ്ങനെയെന്നും പരിചയപ്പെടുത്തി ക്ലാസ് കഴിഞ്ഞതിനു ശേഷം രക്ഷിതാക്കൾ കുട്ടികളെ അനുമോദിച്ചു. Kite ൻ്റെ മീറ്റിംങ് നന്നായിരുന്നു Parents ന് ഒരുപാട് നല്ല അറിവുകൾ കിട്ടി ക്ലാസ് എടുത്ത കുട്ടികൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ.

AI പരിശീലനം ക്ലാസ്തലത്തിൽ

9 A യിലെ വിദ്യാർത്ഥികൾക്ക് ഗൗതം കൃഷ്ണ, അഭിഷേക് എന്നിവർ AI പരിശീലനം നൽകി.