ശുചിത്വം

ശുചിത്വം എന്നുള്ളത് നാം ഓരോ മനുഷ്യരുടെയും വ്യക്തിപരമായതും സാമൂഹികവുമായ വികാരമാണ്. അത് പാലിക്കേണ്ടത് നമ്മുടെ കടമയാണ് .എന്നാൽ നമ്മുടെ സമൂഹത്തിൽ ഏറ്റവും ലളിതമായി കണ്ടുവരുന്നതും ശുചിത്വമാണ്. ഓരോ വ്യക്തിക്കും നിർബന്ധമായ വ്യക്തി ശുചിത്വവും സമൂഹത്തിലെ എല്ലാവരും ഒരു പോലെ പാലിക്കേണ്ട സാമൂഹിക ശുചിത്വവും മാനവരാഷിക്ക് അനിവാര്യമായ ആരോഗ്യം എന്നതിനെ സംരക്ഷിക്കേണ്ട ആരോഗ്യ ശുചിത്വവും ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ശുചിത്വവും നാം ഒരോരുത്തർക്കും പരിചിതമാണ്.ഇതുപോലെ പരിസര ശുചിത്വവും ഗൃഹ ശുചിത്വവും ശുചിത്വത്തിൽ പെട്ടെവ തന്നെയാണ് നമ്മുടെ ഈ കൊറോണ കാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുന്നതാണ് . ഈ ലോകം മുഴുവനും പടർന്നു പിടിക്കുന്ന ഈ വയറസിൽ നിന്നും രക്ഷ നേടാൻ വ്യക്തി ശുചിത്വം ഏറെ അനിവാര്യമാണ് ഈ വ്യാപനം തടയാൻ വേണ്ടിയെങ്കിലും ഈ അവസരത്തിൽ നാം വ്യക്തി ശുചിത്വം പാലിക്കേണ്ടത് ഏറെ നിർബന്ധമാണ് . വ്യക്തികൾക്ക് സ്വന്തമായി നിരവധി ആരോഗ്യ ശീലങ്ങളുണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളിൽ നിന്നും,ജീവിത ശൈലി യോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാവുന്നതാണ് വ്യക്തി ശുചിത്വം,ഗൃഹ ശുചിത്വം, പരിസര ശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ഈ ലോക്ക്ഡൗൺ കാലത്ത് വീടുമായും പരിസരവുമായും കൂടുതൽ ബന്ധപ്പെടുന്ന ഈ ഘട്ടത്തിൽ ഗൃഹ ശുചിത്വവും പരിസര ശുചിത്വവും നാം ഒരോരുത്തർക്കും പാലിക്കാനുള്ള ഏറെ അനുയോജ്യമായ സമയമാണ്. ഇവ പാലിച്ചാൽ തന്നെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാം .പരിസരം എതാസമയവും വൃത്തിയായി സൂക്ഷിക്കൽ നമ്മുടെ ബാധ്യതയാണ്. ഇതിനോടപ്പം ഈ ലോക് ഡൗൺ കാലത്ത് കൃഷി ചെയ്തും ഉപകാരപ്രദമായ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും സമയം ചിലവഴിക്കുക. ഓരോ രാഷ്ട്രത്തിന്റെയും ഭരണം. പല രീതിയിലാണ് ജനാധിപത്യ ഭരണം നടത്തുന്നവയും രാജകീയ ഭരണം നടത്തുന്നവയും ഇന്ന് ലോകത്ത് കണ്ടു വരുന്ന രീതികളാണ്. ഈ ഭരണം കാരൃക്ഷമമായി ജനങ്ങൾക്കെല്ലാവർക്കും ഒരു പോലെ ഗുണം ചെയ്യുന്ന രീതിയിൽ മുന്നോട്ടു കൊണ്ട് പോവുക എന്നുള്ളതാണ് ഓരോ ഭരണ കർത്താക്കളുടെയും ബാധ്യത.ഇത് തന്നെ യാണ് രാഷ്ട്രീയ ശുചിത്വം എന്നത് കൊണ്ട് അർത്ഥമാക്കുന്നതും.ഇതൊക്കെ അവലംബിച്ചാൽ ശുചിത്വം മാനവരാശിയുടെ നിർബന്ധ സ്രോതസ്സാണ് .


ഹിസാന ഫാത്തിമ
9-A ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം