ലോകമെല്ലാം ഭീതിയിലാഴ്ത്തി വന്ന
കൊവിഡ് എന്ന മാരിയെ തുരത്തുവാൻ
നമ്മളേവരും ശ്രമിക്കണം
നമ്മളേവരും ശ്രമിക്കണം
സാമൂഹികഅകലം പാലിച്ചും
കൈകൾ വൃത്തിയാക്കിയും
മാസ്ക് ധരിച്ചും ജാഗ്രത പാലിച്ചും
നമുക്കീ മാരിയെ പ്രതിരോധിക്കാം
നമുക്കീ മാരിയെ പ്രതിരോധിക്കാം
മതങ്ങളേതുമാകട്ടെ ജാതിയേതുമാകട്ടെ
ഒരുമയോടെ നമ്മളീ മാരിയെ
തുരത്തി നാട് കടത്തേണം
നമ്മൾ നാട് കടത്തേണം
ഒന്നായി ഒരുമയായ് ഒരമ്മ തൻ മക്കളായ്
ചേർന്നിടാം നാടിൻ നന്മക്കായി
അതിജീവനത്തീനായി