ജി.എം.എൽ.പി.എസ്. പുത്തൂർ/പ്രവർത്തനങ്ങൾ
2025-2026 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ 2 - പ്രവേശനോത്സവം
2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് വർണാഭമായി നടന്നു. സ്‍കൂളും ക്ലാസ് മുറികളും മനോഹരമായി അലങ്കരിച്ചിരുന്നു.രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ വെൽക്കം ഡാൻസ് കുട്ടികളെ വളരെയധികം ആകർഷിച്ചു. പ്രധാന അധ്യാപിക റോസ്‍മേരി ടീച്ചർ പരിപാടിക്ക് സ്വാഗതം അർപ്പിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പിടിഎ പ്രസിഡൻറ് സഫ്ദർ അലി ആയിരുന്നു .പരിപാടിക്ക് മുഖ്യാതിഥിയായി വാർഡ് മെമ്പർ ശ്രീ ഫൈസൽ കങ്കാളത്ത് എത്തുകയും പരിപാടി ഉദ്ഘാടനകർമം നിർവഹിക്കുകയും ചെയ്‍തു. പിടിഎയുടെ വക കുട്ടികൾക്ക് പായസവും ലഡുവും വിതരണം ചെയ്‍തു.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിടിഎ അംഗങ്ങളുടെയും സജീവ സാന്നിധ്യം പരിപാടിയിലുടനീളം ഉണ്ടായിരുന്നു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി. പ്രധാന അധ്യാപകൻ തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗം കൂടിയായി 'എൻറെ സ്കൂളിലേക്ക് ഒരു പൂചെടി' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു . കുട്ടികൾ കൊണ്ടുവന്ന പൂച്ചെടികൾ സ്കൂളിൽ ഗ്യാലറിയോട് ചേർന്ന പടികളിൽ വെച്ചു. 'എൻറെ മരം' എന്ന പതിപ്പ് തയ്യാറാക്കി. പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി. പ്രത്യേക അസംബ്ലി നടത്തി.
ജൂൺ 19 - ജൂലൈ 19 വായന മാസാചരണം
ഈ അധ്യയന വർഷം സ്കൂളിൽ ജൂൺ 19 മുതൽ ജൂലൈ 19 വരെ വായന മാസമായി ആചരിക്കാൻ തീരുമാനിച്ചു.ഇതിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തി.പ്രത്യേക അസംബ്ലി നടത്തി.വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി.പി.എൻ പണിക്കർ ആരാണെന്ന് പറഞ്ഞ് കൊടുത്തു.അദ്ദേഹത്തിൻ്റെ ഫോട്ടോ നോട്ടീസ് ബോഡുകളിൽ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിലും ലൈബ്രറികൾ സജ്ജീകരിച്ചു.ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ വായന കാർഡുകൾ തയ്യാറാക്കി.സ്കൂളിൽ ഒരു പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പ്രത്യേക അസംബ്ലി നടത്തി.വായന മത്സരം സംഘടിപ്പിച്ചു.പ്രീ പ്രൈമറി കുട്ടികൾ അക്ഷരക്കാർഡുകൾ തയ്യാറാക്കി.സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ കാണിച്ച് കൊടുത്തു.
ജൂൺ 26 ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. പ്രത്യേക അസംബ്ലി അന്നേദിവസം സംഘടിപ്പിക്കുകയുണ്ടായി. ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എല്ലാ കുട്ടികളുംലഹരി വിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കി കൊണ്ടുവന്നു. ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കുട്ടികൾക്ക് പുതിയകാലത്തെ ലഹരികളെക്കുറിച്ചും ലഹരിയുടെ വിപത്തിനെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് സുംബാ പരിശീലനം നൽകുകയുണ്ടായി.
-
Anti Drug Day Awareness class
</gallery> </gallery> </gallery>
ജൂലൈ 5 ബഷീർ ദിനം
ജൂലൈ 5 ബഷീർ സ്മരണദിനം സ്കൂളിൽ നല്ല രീതിയിൽ ആചരിച്ചു. സ്കൂൾ പഠനസമയത്തെ ബാധിക്കാത്ത രീതിയിൽ കുട്ടികളോട് ബഷീർ കഥയിലെ ബംഗാവിഷ്കാരം നടത്താൻ ആവശ്യപ്പെട്ടിരുന്നു. അതിൻറെ വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കുട്ടികൾ ഷെയർ ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ ആയും കുഞ്ഞു പാത്തുമ്മ ആയും ഒക്കെ കുട്ടികൾ വേഷമിട്ടു. ദിവസം സ്കൂളിൽ ബഷീർ പുസ്തകങ്ങളുടെ ഒരു പ്രദർശന സംഘടിപ്പിച്ചു. ഒന്ന് രണ്ട് ക്ലാസുകളിൽ ബഷീർ ദിന സംഘടിപ്പിച്ചു. ബഷീറിൻറെ ജീവചരിത്രത്തെ ആധാരമാകിയുള്ള ഒരു ഡോക്യുമെൻററി പ്രദർശിപ്പിച്ചു.
-
ജൂലൈ 5 ബഷീർ ദിനം
ജൂലൈ 21 ചാന്ദ്രദിനം
-
ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ എക്സിബിഷൻ
ജൂലൈ 21 ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. എല്ലാ ക്ലാസുകളിൽ നിന്നും ഓരോ ചാന്ദ്രദിന പതിപ്പുകൾ തയ്യാറാക്കി. പ്രത്യേക അസംബ്ലി നടത്തുകയും ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കുട്ടിപ്പാട്ടുകൾ, ചാന്ദ്രദിനത്തെ കുറിച്ചുള്ള വിവരണം എന്നിവ അവതരിപ്പിക്കുകയുണ്ടായി. രക്ഷിതാക്കൾക്ക് ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. ആകാശ കൗതുകങ്ങളെകുറിച്ചുള്ള ഒരു എക്സിബിഷൻ പ്രധാനാധ്യാപകൻ മനോജ് കെ.പിയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻറെ നിരീക്ഷണങ്ങളും പ്രദർശനത്തിന്റെ ഭാഗമായിരുന്നു.
-
ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിലെ പ്രധാനാധ്യാപകനും വാനനിരീക്ഷണ വിദഗ്ധനുമായ മനോജ് കെ പി സാർ ക്ലാസ് നൽകുന്നു.
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.






