കൊറോണയെന്നൊരു വൈറസ് നമ്മുടെ
ലോകത്തെങ്ങും ഭീതി പരത്തി
എല്ലാ നാട്ടിലും മരണം വിതച്ചു
കൊറോണ ഭീകര താണ്ഡവമാടി
അഹങ്കാരികളാം ജനതയെ മുഴുവൻ
വീട്ടിനുള്ളിൽ തടവിലുമാക്കി
ഇത്തിരിക്കുഞ്ഞൻ കൊറോണയെ
പ്രതിരോധിക്കാൻ ഒറ്റവഴി
വ്യക്തിശുചിത്വം പാലിക്കൂ
ആരോഗ്യത്തോടെ വീട്ടിലിരിക്കൂ
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാലകൊണ്ടു മുഖം മറയ്ക്കൂ
ഒറ്റക്കെട്ടായ് പ്രതിരോധിക്കും
കൊറോണയെ നാം പ്രതിരോധിക്കും