സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ശുചിത്വം ജീവിതത്തിന്റെ ഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ജീവിതത്തിന്റെ ഭാഗം

ഒരു മദ്ധ്യവേനൽ അവധിക്കാലം. പതിവുപോലെ അമ്മു കൂട്ടുകാരൊടൊപ്പം കളി കളിഞ്ഞ് അമ്മൂമ്മയുടെ മടിയിൽ കയറിയിരുന്നു. കഥ പറഞ്ഞുകൊടുക്കാൻ അവൾ അമ്മൂമ്മയെ നിർബന്ധിക്കുകയാണ്. അമ്മൂമ്മ കഥപറയാൻ തുടങ്ങി. അമ്മു വളരെ ഉൽസാഹത്തോടെ യാണ് കഥ കേൾക്കാനിരുന്നത്. ഇന്ന് അമ്മൂമ്മ പറഞ്ഞ കഥ ശുചിത്വത്തെക്കുറിച്ചായിരുന്നു. കൊച്ചു കുട്ടിയായിരുന്നതുകൊണ്ട് അവൾക്ക് കഥയിൽ പറഞ്ഞ കാര്യങ്ങൾ പതിവുപോലെ ഡയറിയിൽ കുറിച്ചിടാനും അവൾ മറന്നില്ല.

രാത്രി ഭക്ഷണമൊക്കെ കഴി‍ഞ്ഞ് പതിവില്ലാതെ അവൾ അമ്മ പാത്രം കഴുകുന്നിടത്ത് ചെന്നു നിന്നു.അമ്മ അവളടുത്ത് കാര്യം തിരക്കി. അവൾ അമ്മയുടെ അടുത്ത് ശുചിത്വത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന് ആവശ്യപ്പെട്ടു. അമ്മ അവൾക്ക് ഓരോന്നായി പറഞ്ഞു കൊടുത്തു. ഞാൻ നിനക്കൊരു ചെറുകഥ പറഞ്ഞു തരാം. രോഗങ്ങളും പകർച്ച വ്യാധി കളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിര ക്കണക്കിന് വർഷങ്ങളായി. ഈ വ്യാധികൾ ദൈവ കോപമാണെന്ന് ചിലർ വിശ്വസിച്ചിരുന്നു. പുതിയ തലമുറ അത് മാറ്റിയെഴുതി. എലി, പാറ്റ, പല്ലി എന്നീ ജിവീകളിൽ നിന്നും രോഗവാഹികൾ വർത്തിക്കുന്ന തെന്ന് കണ്ടെത്തി. എങ്കിലും ഇന്നും ചിലർ പണ്ടുള്ള വരെപ്പോലെ വിശ്വസിക്കുന്നു. "ശാരീരികമായ ശുചി ത്വം ദൈവത്തിനു മഹത്വം കൈവരിക്കും" എന്ന സന്ദേശവും നൽകി. അപ്പോഴേക്കും നേരം വല്ലാതെ വൈകി. അവൾ ഉറങ്ങാൻ വേണ്ടി മുറിയിലേക്ക് പോയി. പ്രതീക്ഷയറ്റുപോയ പ്രപഞ്ചത്തിനും പ്രകാശം പകർന്ന സുദിനം പ്രദോഷംമാറി പ്രഭാതം വന്നു. തലേദിവസം രാത്രിയിലെ മഞ്ഞുതുള്ളികൾ പ്രഭാത സൂര്യന്റെ രശ്മികൾ വന്ന് പതിച്ചപ്പോൾ പതുക്കെ മരങ്ങളുടെ ഇലകളിൽ മഞ്ഞുതുള്ളികൾ നൃത്തം ചെയ്തു. അമ്മുവിന്റെ കൊച്ചു പൂന്തോട്ടം പൂക്കളെക്കൊണ്ടും കുറ്റിച്ചെടികളെക്കൊണ്ടും നിറഞ്ഞിരിക്കുകയാണ്. വാലാട്ടികിളികളുടെ പാട്ടുകേട്ടു കൊണ്ട് അമ്മു ഉണർന്നു.ഉറക്കമുണർന്ന ഉടനെ അവൾ ഓടി ചെന്ന് മുറിയിലെ കൊച്ച് ജനാല തുറന്നു. പൂന്തോട്ടത്തിലെ ഉടമസ്ഥൻ എന്ന ഗൗരവത്തിൽ മരക്കൊമ്പിലിരിക്കുന്ന വാലാട്ടിക്കിളി തന്നെ നോക്കി ചിരിക്കുന്നതുപോലെ അമ്മുവിന് തോന്നി. പ്രഭാതഭക്ഷണം കഴിഞ്ഞ് അമ്മയുടെ അടുത്ത് ചെന്ന് ശുചിത്വത്തെക്കുറിച്ച് കൂടുതൽ പറഞ്ഞു തരാൻ നിർബന്ധിച്ചു.

അമ്മുവിന്റെ അമ്മ പറഞ്ഞു തുടങ്ങി വ്യക്തികൾക്ക് സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്, കൃത്യമായി പാലിച്ചാൽ അനവധി രോഗങ്ങളെയു മാറ്റാൻ കഴിയും. രാവിലെയെഴുന്നേ റ്റാൽ ഉടനെ പല്ലു തേച്ച് ദിവസും ദേഹശുദ്ധി വരുത്തി നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. മറ്റുള്ളവർ ഉപയോഗിക്കുന്ന സാധനങ്ങൾ കഴിവതും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.ഇപ്പോൾ നോക്കൂ കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡ്-19 എന്ന രോഗം ലോകം മുഴുവൻ വ്യാപിച്ചു. ചൈനയിലെ ഒരു മാർക്കറ്റിൽ തുടങ്ങിയ രോഗം ലോക രാജ്യങ്ങളിലെ ജനങ്ങളെ മുഴുവൻ ഭീതിയിലാക്കി. ഈ രോഗം തടയാനുള്ള മാർഗ്ഗം മാസ്ക്ക് ഉപയോഗിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. 20 സെക്കറ്റ് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.പൊതുപരിപാടികളിൽ നിന്ന് അകലം പാലിക്കണം. ഇവയൊക്കെ ശീലിച്ചാൽ ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാൻ പറ്റും. എന്റെ കുട്ടി വേഗത്തിൽ പോയി കൈകഴുകിക്കോളു, അമ്മ പറഞ്ഞു.



ശ്രീലക്ഷ്മി. എസ്സ്
8 ജി സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം