Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ വീട്
രാമു വളരെയധികം സന്തോഷത്തോടെയാണ് വീട്ടിൽ എത്തിയത്. അവൻ വന്നപാടെ പതിവിലും വിപരീതമായി കുളിക്കാന് കയറി.
അമ്മ അമ്പരന്നുപോയി.
"എന്താ മോനെ, നീ എന്താ വന്നപാടെ കുളിക്കാൻ കയറിയത്?".
"അമ്മേ, ഇന്ന് സ്കൂളിൽ ഒരു ഡോക്ടർ വന്നിരുന്നു. ശുചിത്വത്തെ കുറിച്ചാണ് ക്ലാസ് എടുത്തത്. വ്യക്തിശുചിത്വം പാലിക്കണം. രണ്ട് നേരം കുളിക്കണം. വീടും പരിസരവും വ്യത്തിയാക്കണം. നമ്മുടെ വീടിന് പുറകില് നിറയെ അഴുക്കല്ലേ. പോരാത്തതിന് ദുർഗന്ധവും. നമുക്ക് അതൊക്കെ വ്യത്തിയാണം. പിന്നെ അപ്പുവിനോട് ചെരുപ്പില്ലാതെ പുറത്തുകൂടി നടക്കരുതെന്ന് പറയണം".
രാമു പറഞ്ഞു നിർത്തിയതും അമ്മയുടെ മുഖത്തേക്കുനോക്കി. അമ്മ അവൻ പറഞ്ഞതൊന്നും ശ്രദ്ധിക്കുന്നേയില്ല.
"നീയൊന്ന് പോ ചെക്കാ.... അവർ അങ്ങനെ പലതും പറയും. നമുക്ക് രോഗപ്രതിരോധശക്തി ഉണ്ട്. നീ വന്ന് എന്തെങ്കിലും കഴിക്കാന് നോക്ക്. എത്ര ദിവസത്തേക്ക് കാണും നിൻ്റെയീ വ്യത്തി...."
അമ്മ അകത്തേക്ക് പോയി.
പക്ഷേ രാമു എന്നും ദിനചര്യകൾ പാലിക്കാൻ തുടങ്ങി.
കുറച്ചു ദിവസങ്ങൾക്ക് ശേഷം രാമുവിൻ്റെ അനിയൻ അപ്പുവിന് അസുഖം കൂടുതലായി. അമ്മയും അച്ഛനും വേവലാതിയിലാണ്.
ഡോക്ടർ അവരെ റൂമിലേയ്ക്ക് വിളിച്ചു.
"ആ കുട്ടിക്ക് വ്യത്തിഹീനമായ അന്തരീക്ഷത്തിൽ നിന്നുള്ള അസുഖമാണ്. കുഴപ്പങ്ങൾ ഇല്ല.... ആശുപത്രി വിട്ടാലും ശുചിത്വം പാലിക്കണം....."
അമ്മ തലയാട്ടി.... അമ്മ അച്ഛനോട് പറഞ്ഞു. "അന്നേ രാമു പറഞ്ഞതാണ് ഇതെല്ലാം".
അമ്മ രാമുവിനെ അരികിലേയ്ക്ക് വിളിച്ചു.
"മോനെ നീ പറഞ്ഞത് പോലെ ഇന്ന് തൊട്ട് എല്ലാ വീടുകളെക്കാളും ഏറ്റവും വ്യത്തി നമ്മുടെ വീടിനായിരിക്കും".
അങ്ങനെ രാമുവിന് സന്തോഷമായി.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ
|