എസ് എച്ച് വി എച്ച് എസ് കാരക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36031 |
| യൂണിറ്റ് നമ്പർ | LK/2018/360231 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ലീഡർ | അക്ഷയ് |
| ഡെപ്യൂട്ടി ലീഡർ | അലോണ |
| അവസാനം തിരുത്തിയത് | |
| 23-10-2025 | Shvhskarakkad |
അംഗങ്ങളുടെ വിശദാംശങ്ങൾ
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
ഹൈടെക് ഉപകരണ സജ്ജീകരണത്തെ കുറിച്ചുള്ള ക്ലാസ്(26/07/2023)എടുത്തു.ഗ്രാഫിക് ഡിസൈനിങ് ആനിമേഷൻ തുടങ്ങിയവയുടെ ക്ലാസുകൾ 28- 08-23, 9-08-23, 14-08-23)എടുക്കുകയും,കുട്ടികൾ തുടർ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.തുടർന്ന് മലയാളം കമ്പ്യൂട്ടിങ്ങിന്റെ ക്ലാസുകൾ (13 - 09-2023 , 20-09 -2023,20-10-2023)പരിശീലിപ്പിക്കുകയും കുട്ടികൾക്ക് ഓരോ പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു.മലയാളം ടൈപ്പിംഗ് മറ്റു കുട്ടികളെ അവർ പരിശീലിപ്പിക്കുകയും ചെയ്തു.
സ്കൂൾ ലെവൽ ക്യാമ്പ് 8-10-2024 ൽ നടക്കുകയുണ്ടായി.അതിൽനിന്നും സബ്ജില്ല ക്യാമ്പിലേക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു 23/11/2024,29/11/2024 ൽ നടന്ന റോബോട്ടിക്സ് ആനിമേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.അവിടെ പരിശീലിപ്പിച്ച പ്രവർത്തനങ്ങൾ മറ്റു കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.
അടുത്തതായി മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ക്ലാസുകൾ (26 / 10/2023,22/11/2023 , 28/11/2023,1/2/2023 ,6/12/2023)കുട്ടികൾ ക്യാമറയുടെ പ്രവർത്തനങ്ങൾ പരിശീലയും തുടർ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.സ്കൂൾ യൂത്ത് ഫെസ്റ്റിവലിന്റെ പ്രവർത്തനങ്ങൾ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും ലൈവിൽ വീഡിയോ എഡിറ്റിംഗ് പൂർത്തിയാക്കുകയും ചെയ്തു.
തുടർന്നുള്ള ക്ലാസ്സ് ബ്ലോക്ക് പ്രോഗ്രാമിംഗ് ആയിരുന്നു (10/1/2024)17/01/2024).സ്ക്രാച്ചിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തു. അടുത്തതായി മൊബൈൽ ആപ്പിന്റെ ക്ലാസുകൾ ആയിരുന്നു. (3/7/ 2024, 10/7 /2024)
അടുത്ത ക്ലാസ് നിർമ്മിത ബുദ്ധിയുടെതായിരുന്നു (21/08/24,27/08/24)കുട്ടികളെ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർമ്മിക്കുകയും മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. അടുത്ത ക്ലാസ്സ് ലോ ബോഡിക്യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.(30/10/24, 1/11,24, 4/11/2024, 6/11,2024, 8/11/2024, 17/12/2024) തുടർ ദിവസങ്ങളിൽ റോബോട്ടിക്സിന്റെ പ്രവർത്തനങ്ങൾ മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ക്ലാസുകൾ ആയിരുന്നു അടുത്തത് (30/12/2024,31/12/2024) മലയാളം ടൈപ്പിംഗ് മറ്റു കുട്ടികളെ പരിധിപ്പിച്ചു തുടർന്നുള്ള ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
അംഗത്വം
വർഗ്ഗീകരണം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| 1 | 15322 | ESHAL ANVAR |
| 2 | 15324 | SANDRA RAJEEV |
| 3 | 15325 | AKSHAY A |
| 4 | 15326 | AKSHAYAKRISHNA |
| 5 | 15329 | ABHAY A |
| 6 | 15330 | VAISHNAV V K |
| 7 | 15331 | AVANI S AJI |
| 8 | 15332 | ANJALI S |
| 9 | 15334 | POOJA SENAN |
| 10 | 15337 | AISWARYA K A |
| 11 | 15340 | VYBHAV ANIL |
| 12 | 15341 | ADHWAITH P ANIL |
| 13 | 15352 | MALAVIKA M |
| 14 | 15353 | ATHIRA R |
| 15 | 15357 | AARADHYA S S |
| 16 | 15360 | AISWARYA A |
| 17 | 15362 | ANEENDRA A |
| 18 | 15364 | HIBA FATHIMA |
| 19 | 15365 | ALEENA ABHILASH |
| 20 | 15367 | VIBUSHA RATHEESH |
| 21 | 15412 | AJINA ANIL |
| 22 | 15413 | AMJITH R KRISHNA |
| 23 | 15478 | AVANI P |
| 24 | 15498 | ALONA MARIYAM JIJI |
| 25 | 15535 | HARIPRIYA T S |
| 26 | 15643 | GOWTHAM M |
| 27 | 15652 | ANEETTA SIMON |
| 28 | 15659 | ARATHI SANTHOSH |
| 29 | 15668 | ADITHYA JITH |
പ്രവേശനോത്സവം 2025- 26
SHV ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവ ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി. പുഷ്പകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സനു എൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അഡ്വ. ബിജു മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ്സ് എം ശാന്തി, S P സുനിൽകുമാർ, ജയരാജ്, കെ. ആർ. അനന്തൻ, സിന്ധു എന്നിവർ പ്രസംഗിച്ചു. SSLC ക്ക് A + ലഭിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.
Little kites 2024-27 Phase 1 camp 2025
2025 -26 അധ്യയന വർഷത്തെ Little kites 2024-27 ബാച്ചിലെ Phase 1 ക്യാമ്പ് 2025 May 27 സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. പുലിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീമതി സുതാദേവി ടീച്ചറിന്റെ മേൽനോട്ടത്തിൽ നടത്തുകയുണ്ടായി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ബിന്ദു ടീച്ചറും വീണ ടീച്ചറും കുട്ടികൾക്ക് പ്രമോദ് വീഡിയോ നിർമ്മിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. 2024 27 ബാച്ചിലെ എല്ലാ കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി.
June 5 ലോകപരിസ്ഥിതി ദിനം
June 5 ലോകപരിസ്ഥിതി ദിനം പ്രമാണിച്ചു പ്രത്യേക assembly ഉണ്ടായിരുന്നു. പ്രധാന അധ്യാപിക ശ്രീമതി santhi ടീച്ചർ ഉദ്ഘാടനം ചെയ്തു.
ശ്രീമതി ആതിര ടീച്ചറിന്റെ മേൽനോട്ടത്തിൽ നടന്ന അസംബ്ലി 7 ലെ ഹർഷിത് ഹ ന്റെ പ്രസംഗം ഉണ്ടായിരുന്നു. യുപി സെക്ഷനിലെ ദേവിക & party യുടെ കവിതാലാപനം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു 6 ആണ് ലെ നിവേദ്യ രാജേഷ് ന്റെ ഒരു ഗാനം 8A ലെ gyanada krishnan ന്റെ ഒരു ഗാനാലാപനം എന്നിവയുണ്ടായിരുന്നു. തുടർന്ന് HM santhi tr പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വൃക്ഷം നടുന്നതിന് വേണ്ടി വൃക്ഷത്തൈ കുട്ടികൾക്ക് കൈമാറി.
തുടർന്ന് ചിത്രരചന മത്സരവും ക്വിസ് കോമ്പറ്റീഷൻ ഉണ്ടായിരുന്നു.
വായനദിനാചരണം കാരയ്ക്കാട് എസ്എച്ച്‌വി ഹൈസ്‌കൂളിൽ വായനദിനാചരണം എഴുത്തുകാരൻ കൃഷ്ണകുമാർ,കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം. ശാന്തി, വീണാ രാജ് എന്നിവർ പങ്കെടുത്തു. ക്വിസ് മത്സരം, പ്രസംഗം, ഗാനം, പ്രതിജ്‌ഞ എന്നിവയും കുട്ടികൾ അവതരിപ്പിച്ചു.
Quiz Winners UP
First - Harshith.H (7A)
Second - Anjali.P.Aji (7A)
Third - Aradhana .P.S (7A)
വായനദിന ക്വിസ് മത്സരം (HS വിഭാഗം) വിജയികൾ
ഗ്യാനദ കൃഷ്ണ (9A) - I st
ആതിര സുനിൽകുമാർ(8A) - II nd
വിഘ്നേഷ് വിനോദ് (8A) - III rd
യോഗാ പരിശീലന ക്ലാസുകൾ അന്തർദ്ദേശീയ യോഗദിനത്തോടനുബന്ധിച്ച് ജൂൺ 21 ശനിയാഴ്ച SHV ഹൈസ്കൂളിൽ യോഗ പരിശിലനം ആരംഭിച്ചു. പന്തളം ചിദാനന്ദ യോഗ വിജ്ഞാനകേന്ദ്രം ഇൻസ്ട്രക്ടർമാരായ സിന്ധു രാജേഷ് , വരുൺ എന്നിവർ പരിശീലന ക്ലാസ്സുകൾ നയിച്ചു. ചടങ്ങിൽ യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്ന പ്രമേയം സംബന്ധിച്ച് കെ.ആർ. അനന്തൻ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. ഹെഡ്മിസ്ട്രസ്സ് എം. ശാന്തി, എസ്. പി. സുനിൽകുമാർ, രശ്മി, എന്നിവർ പങ്കെടുത്തു.
' അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം '
കാരയ്ക്കാട് എസ്. എച്ച്. വി ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ ശ്രീ. വിഷ്ണു വിജയൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ പാർലമെൻ്റിൽ പ്രമേയാവതരണം , ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ രചന, ക്വിസ്സ് മത്സരം , സിഗ്നേച്ചർ ക്യാമ്പയിൻ, പ്രസംഗം,ഗാനാലാപനം , ബോധവൽക്കരണ ക്ലാസ്സ് എന്നിവയും സംഘടിപ്പിച്ചു. സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് , സുംബാ ഡാൻസ് എന്നിവയും അവതരിപ്പിച്ചു.. ഹെഡ്മിസ്ട്രസ്സ് എം. ശാന്തി അദ്ധ്യക്ഷത വഹിച്ചു., കെ. ആർ. അനന്തൻ, വീണാ രാജ്, ആശാബിന്ദു, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
കുട്ടികൾക്ക് പേവിഷബാധയെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്
കാരക്കാട് എസ് എച്ച് വി ഹൈസ്കൂളിൽ 2025 -26 അധ്യായന വർഷം ജൂൺ 30ആം തീയതി മുളക്കുഴ PHC യുടെ യും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് പേവിഷബാധയെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നൽകു കയുണ്ടായി. സ്കൂൾ അസംബ്ലി കൂടുകയും Dr....... കുട്ടികൾക്ക് പേവിഷബാധയെ അറിയുക എന്ന വിഷയത്തെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ചന്ദ്രലേഖ tr കുട്ടികൾക്ക് പേവിഷബാധ ഏറ്റാൽ സ്വീകരിക്കേണ്ടുന്ന ചികിത്സയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി
കായികമേള 2025-26
2025-26 അധ്യയന വർഷത്തെ Annual Sports meet . സെപ്റ്റംബർ പതിനൊന്നാം തീയതി,10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ ബഹുമാന്യനായ സ്കൂൾ മാനേജർ ശ്രീ ബിജു അവറുകൾ ഉദ്ഘാടനം ചെയ്യുകയുണ്ടായി. തുടർന്ന് എച്ച് എം ശാന്തി ടീച്ചർ, സ്കൂൾ പിടിഎ പ്രസിഡൻറ് ജയരാജ് നായർ, പിടിഎ സെക്രട്ടറി സനു എം നായർ, കായിക അധ്യാപകൻ അനന്തൻ കെ ആർ എന്നിവർ സ്ക്കൂളിൽ കായിക മത്സരത്തിന്റെ ൻ്റ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും, എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടത്തുകയുണ്ടായി. ഓട്ടമത്സരം, ലോങ്ങ് ജംബ്, ഹൈ ജംബ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, റിലേ തുടങ്ങിയവ കിഡ്ഡീസ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ നടത്തുകയുണ്ടായി. തുടർന്ന് വിജയികളായ കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിപ്പിക്കാൻ തിരഞ്ഞെടുക്കുകയും ചെയ്തു. വളരെ കാര്യക്ഷമമായും ഭംഗിയായും ഈ വർഷത്തെ കായിക മത്സരങ്ങൾ നടത്താൻ സാധിച്ചു.
September 16-ാം തീയതി സ്കൂൾ മേളയുടെ ഭാഗമായി 10-ാം ക്ലാസ്, 9-ാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവിധ ഇനം ആനിമേഷനുകളും ബ്ലോക്ക് പ്രോഗ്രാമുകളും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുകയുണ്ടായി. 8-ാം ക്ലാസിലെ കുട്ടികളെ ഇതിൻ്റെ ഭാഗമായി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയുണ്ടായി.
Freedom Fest 2025
Freedom Fest ൻ്റെ ഭാഗമായി 2025 Sep 23-ാം തീയതി LK കുട്ടികളുടെ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. 10B യിലെ ആവണി Freedom Festഉം ആയി ബന്ധപ്പെട്ട പ്രത്യേക പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. 9B യിലെ നസ്മിയ IT യുമായി ബന്ധപ്പെട്ട സ്പീച്ചും നടത്തുകയുണ്ടായി.
Freedom Fest ൻ്റെ ഭാഗമായി 2023-26 ബാച്ചിലെ കുട്ടികൾ 7-ാം ക്ലാസ്സിലെ കുട്ടികൾക്ക് Aurdino Kit പരിചയപ്പെടുത്തുകയും Robotics, Animation തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ് എടുക്കുകയും ചെയ്തു. കുട്ടികൾക്ക് ബഹു. Kite Mentor Bindu ടീച്ചർ Little Kites നെപ്പറ്റിയും അതിൻ്റെ പ്രവർത്തന ലക്ഷ്യങ്ങളെപ്പറ്റിയും പരിചയപ്പെടുത്തുകയുണ്ടായി.