2022-23 വരെ2023-242024-25


സ്കൂൾ കായികളമേള

സപ്തംബർ 20,21 തീയ്യതികളിലായി സ്കൂൾ കായികമേള നടന്നു.  സെപ്തംബർ 20 ബുധനാഴ്ച്ച രാവിലെ പത്ത് മണിക്ക് മുൻ ബാസ്കറ്റ് ബോൾ താരവും കേരള ടീം പരിശീലകയുമായ അഞ്ജു പവിത്രൻ കായികമേള ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പ എസ് പതാക ഉയർത്തി.  പി ടി എ പ്രസിഡണ്ട് മൊയ്‌ദു ഹാജി അധ്യക്ഷത വഹിച്ചു.  ഹയർസെക്കണ്ടറി സീനിയർ അസിസ്റ്റന്റ് മുഹമ്മദ് കെ സ്വാഗതവും ഹിന്ദി അധ്യാപകൻ പ്രമോദ് പി ബി നന്ദിയും പറഞ്ഞു.  തുടർന്ന് നാല് ഹൗസുകൾ തമ്മികൾ വാശിയേറിയ മത്സരം നടന്നു.  ഏറ്റവും കൂടുതൽ പോയിന്റ് നേടി യെല്ലോ ഹൗസ് ഒന്നാം സ്ഥാനവും ബ്ലൂഹൗസ് രണ്ടാം സ്ഥാനവും റെഡ് ഹൗസ്‌ മൂന്നാം സ്ഥാനവും ഗ്രീൻ ഹൗസ്‌ നാലാം സ്ഥാനവും കരസ്ഥമാക്കി.  വിജയികൾക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ട്രോഫികൾ വിതരണം ചെയ്തു.

തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കായികമേള വിജയികൾ

  1. വിസ്‌മ വിമോഷ് ഡിസ്‌കസ് ത്രോ രണ്ടാം സ്ഥാനം
  2. ഫാത്തിമത്തുൽ ഷാഹിദ ജാവലിൻ ത്രോ മൂന്നാം സ്ഥാനം
  3. കൃഷ്ണകാന്ത് യോഗി ജാവലിൻ ത്രോ മൂന്നാം സ്ഥാനം
  4. ഫാസിൽ പി ടി പി ട്രിപ്പിൾ ജമ്പ് ഒന്നാം സ്ഥാനം

ഷട്ടിൽ ബാഡ്‌മിന്റൻ അഭിമാനാർഹമായ നേട്ടം
ഉപജില്ലാ ഷട്ടിൽ ബാഡ്‌മിന്റൻ ടൂർണ്ണമെന്റിൽ നമ്മുടെ വിദ്യാലയം അഭിമാനാർഹമായ നേട്ടം കൈവരിച്ചു. സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. സബ്‌ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്‌ എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഫുട്ബാൾ ടൂർണ്ണമെന്റിൽ ഉജ്വല വിജയം

തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഫുട്ബോൾ ടൂർണ്ണമെറ്റിൽ സബ് ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ് എന്നീ വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ടീം ചാമ്പിയൻമാരായി. വിജയികളെ സ്റ്റാഫ്&പി ടി എ അഭിനന്ദിച്ചു.

ചിത്രശാല..ഇവിടെ അമർത്തുക