ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 43085-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43085 |
| യൂണിറ്റ് നമ്പർ | LK/2018/43085 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | അനന്യ എസ് |
| ഡെപ്യൂട്ടി ലീഡർ | അപർണ എസ് പൈ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിന്ധു എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പോൾട്ടൺ എ |
| അവസാനം തിരുത്തിയത് | |
| 20-03-2026 | Gghsscottonhill |
അഭിരുചി പരീക്ഷ
ജൂൺ 15 ന് പുതിയ ബാച്ച് 24- 27 ൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 79 കുട്ടികൾ പങ്കെടുത്തു. എൻ.സി.സി, എസ്.പി.സി എന്നിവയിൽ സെലക്ഷൻ കിട്ടിയ കുട്ടികൾ പരീക്ഷ എഴുതിയില്ല. വളരെ കൃത്യതയോടെ പരീക്ഷ നടത്തി .
റിസൽട്ട്
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ജൂൺ 25 കുട്ടികളെ വിളിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.
പ്രിലിമിനറി ക്യാമ്പ് ജൂലൈ 23
എൽ കെ 24-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ മാസം 23 നു നടന്നു. മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു . വിവിധ ഗെ യിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവ ഒന്നിന് ഒന്നിന് കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന രക്ഷാകർത്ത മീറ്റിംഗിൽ 35 രക്ഷകർത്താക്കൾ പങ്കെടുത്തു. മുതിർന്ന ലിറ്റിൽ കൈറ്സ് അംഗങ്ങൾ സംവദിച്ചു.
റെഗുലർ ക്ലാസ്
എൽ.കെ 24-27 ബാച്ചിൻ്റെ ആദ്യ ക്ലാസ് ജൂലൈ 31 ന് നടന്നു. മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ പ്രൊജക്ടർ സെറ്റിംഗ് എല്ലാം മാറ്റി ഗെയിം ആയി ക്ലാസ് നടത്തി. കുട്ടികൾ മിടുക്കരാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി.
വൈ ഐ.പി പരിശീലനം
കുട്ടികൾക്ക് വൈ. ഐ.പി പരിശീലനം നൽകി. എല്ലാ കുട്ടികളും രജിസ്ട്രർ ചെയ്തു. ഐഡിയ നൽകേണ്ട വിധം ബോധ്യപ്പെടുത്തി.
റോബോ ഫെസ്റ്റ് 2025
ജി.ജിഎച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വിസ്മയ കാഴ്ചയൊരുക്കി റോബോ ഫെസ്റ്റ് 2025 . സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 2023-26 ബാച്ചിലെ കുട്ടികൾ പഠിച്ച അറിവുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ കാഴ്ച വച്ച് റോബോ ഫെസ്റ്റിന് നേതൃത്വം നൽകി. സ്കൂളുകൾക്ക് ലഭിച്ച റോബോട്ടിക്ക് കിറ്റുകൾ , സംസ്ഥാനതലത്തിൽ ലിറ്റിൽ കൈറ്റ്സിന് ലഭിച്ച അവാർഡ് തുക ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി യാണ് കുട്ടികൾ പ്രദർശന ഇനങ്ങൾ നിർമിച്ചത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി , ശ്രീമതി. സിന്ധു എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ട്രാഫിക്ക് സിഗ്നൽ, ബ്ലൂടൂത്ത് കാർ, റോബോ ഹെൻ, വെൽക്കം റോബോ, ഓട്ടോമാറ്റിക് സുരക്ഷ വാതിൽ, എൽ ഇ ഡി ഡിസ്റ്റൻസ് സെൻസർ, സെക്യൂരിറ്റി അലാം സിസ്റ്റം, എൽ ഇ ഡി ടോർച്ച് ഫ്രം വേസ്റ്റ് മറ്റീരിയൽസ്, ഫയർ അലാറം, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കോൺട്രോളിംഗ് സിസ്റ്റം, കൈ കൊട്ടി കത്തിക്കുന്ന ബൾബുകൾ, റെയിൽവേ ട്രാക്കിലെ പൊട്ടൽ തിരിച്ചറിയും റോബോ, കണ്ണുകാണാത്തവർക്കായി പ്രത്യേകം തയ്യാറാക്കിയ വാക്കിംഗ് സ്റ്റിക്ക്, കണ്ണട, ഓട്ടോമാറ്റിക് റഡാർ, ഓട്ടോമാറ്റിക്ക് ഡസ്റ്റ് ബിൻ, മൊബൈൽ കാർട്ട് വിത്ത് ഓട്ടോമാറ്റിക് ബില്ലിംഗ് സിസ്റ്റം, മനുഷ്യരെ പിൻതുടരുന്ന റോബോർട്ട്, ഓട്ടോമാറ്റിക്ക് പാർക്കിംഗ് സംവിധാനം തുടങ്ങിയവയുടെ നിർമാണം കുട്ടികളെ സങ്കേതിക വിദ്യയിലൂടെ ഭാവി സംരഭകരെ വർത്തെടുക്കുന്നതിന് അടിത്തറപാകാൻ കഴിഞ്ഞു . റോബോ ഫെസ്റ്റിൻ്റെ മുഖ്യ ആകർഷണം "കോട്ടൺഹിൽ റോബോ" എന്നു പേരിട്ട ബ്ലൂടൂത്ത് വഴി നയന്ത്രിക്കുന്ന റോബോർട്ടായിരുന്നു. കുട്ടികൾക്ക് മിഠായികളും , പൂക്കളും നൽകി ഈ റോബോർട്ട് ഫെസ്റ്റിൽ ഉടനീളം സജീവവും കുഞ്ഞുമക്കൾക്ക് അതിശയവുമായിരുന്നു. അർഡിനോ യുനോ , മെഗാ, നാനോ തുടങ്ങിയവയാണ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതു.
കൂടാതെ കുട്ടികൾ തയ്യാറാക്കിയ 2 ഡി , 3 ഡി അനിമേഷനുകളും, സ്ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചു.പ്രദർശനം കാണാനെത്തിയ കുട്ടികളെ വിസ്മയ കാഴ്ച്‌കളുടെ ലോകത്തേക്ക് എത്തിക്കാൻ ഈ ഫെസ്റ്റിന് കഴിഞ്ഞു .ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി.ഗ്രീഷ്മ, പ്രിൻസിപ്പൽ എച്ച്.എം ശ്രീമതി. ഗീത, പിറ്റി എ പ്രസിഡൻ്റ് ശ്രീ. അരുൺ മോഹൻ,എസ്. ഐ .റ്റി .സി . ശ്രീമതി ജയ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി നജ്മത്, എസ്. ആർ.ജി. കൺവീനർ ശ്രീമതി. ശ്രീലത, മറ്റ് അധ്യാപകർ റോബോ ഫെസ്റ്റി്ന് ആശംസകൾ അറിയിക്കുകയും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച റോബോ ഫെസ്റ്റിലെ ഭാവി സാങ്കേതിക വിദ്ധഗ്ധകൾക്ക് സമ്മാനങ്ങളും നൽകി ആദരിച്ചു.
സ്കൂൾതല ക്യാമ്പ് 2024-27ബാച്ച്
ലിറ്റിൽകൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 30 വെള്ളിയാഴ്ച നടത്തുകയുണ്ടായി. ഈ ക്യാമ്പിലേക്ക് എല്ലാവരെയും ജയ ടീച്ചർ സ്വാഗതം ചെയ്യുകയും എച്ച് എം ഗീത ടീച്ചർ ഉദ്ഘാടനം നിർവഹിക്കുകയും എക്സ്റ്റേണൽ ആർപിയായ ബോബി സാർ ക്ലാസ് നയിക്കുകയും ഉണ്ടായി. പ്രതികൂല കാലാവസ്ഥയായിട്ടും എല്ലാ കുട്ടികളും കൃത്യസമയത്ത് എത്തിക്കുന്നതിനായി രക്ഷകർത്താക്കൾ ശ്രദ്ധിച്ചു. കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് മീഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും ജോലി സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുകയും വളരെയധികം ആത്മവിശ്വാസത്തോടുകൂടി റീൽസികളും വീഡിയോകളും നിർമ്മിക്കുന്നതിന് വേണ്ടി പ്രാവിണ്യം നേടാനും കഴിഞ്ഞു റീൽസ് അല്ലെങ്കിൽ വീഡിയോകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുഞ്ഞുങ്ങൾക്ക് മനസ്സിലാവുകയും വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി കുട്ടികൾ പ്രയത്നിക്കുകയും ചെയ്തു അസൈമെന്റുകൾ വളരെ നന്നായി കുട്ടികൾ തയ്യാറാക്കുകയും ചെയ്തു
ഒ എസ് ഇൻസ്റ്റലേഷൻ2024-27ബാച്ച്
ഒ എസ് ഇൻസ്റ്റലേഷൻ
2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പുതിയ ഒ എസ് നമ്മുടെ സ്കൂളിലെ എല്ലാ സിസ്റ്റങ്ങളിലും ഇൻസ്റ്റോൾ ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനം പുരോഗമിക്കുന്നു
പി എം മൻകിബാത്ത് വിജയി ഉമ
ഓഗസ്റ്റ് 15 ന് ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി സംഘത്തിൽ ഉമയും ഉൾപ്പെടുന്നു. ഇന്ത്യൻ രാഷ്ട്രപതി ഉൾപ്പെടെയുള്ള നേതാക്കളെ സംഘം കാണും. പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിയെ അടിസ്ഥാനമാക്കി ആറ് റൗണ്ട് മത്സരങ്ങളിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗമാണ് ഉമകുട്ടി
വേഗാ പ്രോസസർ
സീ ഡാക്ക് വെള്ളയമ്പലം ക്യാമ്പസിൽ വെച്ച് 12/7/2025 ്ന് സംഘടിപ്പിച്ച വേഗാ പ്രോസസർ പ്രോഗ്രാമിംഗ് വർക്ക്ഷോപ്പിൽ നമ്മുടെ സ്കൂളിലെ 23 2027 ബാച്ചിലേ പൂർണിമ സജിന കൃഷ്ണാനന്ദ, മുർസില എന്നിവർ പങ്കെടുത്തു വർക്കഷോപ് വിജയകരമായി പൂർണ്ണമാക്കി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി
വൈ ഐ പി 7.0
വൈ ഐ പി ശാസ്ത്രപഠനം 7.0 ജില്ലാതല വിജയികളായി അംഗങ്ങൾ ആയിട്ടുള്ള(23-25 ബാച്ച് )ബി ആർ ദേവശ്രീ നായർ ദേവശ്രീ എസ് ജെ അക്ഷയ പ്രദീപ് സിദ്ധി ജയരാജ്(2024-26 ബാച്ച് ) വൈഗ എം പ്രശാന്ത് ഫാത്തിമ നശ്രീൻ എന്നിവർക്ക് ജില്ലാതലത്തിൽ വിജയിച്ച 25,000 രൂപ സമ്മാനമായി ലഭിക്കുകയും സംസ്ഥാന തലമത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു
സീഡ് ബോൾ മേക്കിങ്
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച സീഡ് ബോൾ മേക്കിങ് എന്ന തിരുവനന്തപുരം ജില്ലയുടെ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയില് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുംസ്കൂളിലെ മറ്റു ക്ലബ്ബിലെയും അംഗങ്ങൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു
അന്താരാഷ്ട്ര പ്രസംഗമത്സരം
ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 3ഉമയ്ക്ക് രണ്ടാം സ്ഥാനം .32023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗവും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ ഉമയ്ക്ക് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. സർട്ടിഫിക്കറ്റ് ട്രോഫിയും നൽകി ആദരിച്ചു
വർക്ക്ഷോപ്പ് 2025
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾക്ക് എൽബിഎസിലെ എൻജിനീയറിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആൻഡ് ബോട്ടിന്റെ നിർമ്മാണം ജോൺ നിർമ്മാണം വർക്കിംഗ്. അതിന് ആവശ്യമായിട്ടുള്ള മെറ്റീരിയൽസ് എന്നിവയെ കുറിച്ച് ഒരു ഹാഫ് ഡേ വർക്ക്ഷോപ്പ് 2025 ഓഗസ്റ്റ് നാലാം തീയതി ഉച്ചയ്ക്കുശേഷം ലാബ് ഫോറിൽ വച്ച് നടത്തുകയുണ്ടായി
ഇ ഇലക്ഷൻ 2025
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഈ പോളിങ്ങിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ ആയ സമ്മതി ഇൻസ്റ്റോൾ ചെയ്യുകയും പ്രതിനിധികളെ ആഡ് ചെയ്യുകയും ചെയ്തു കുട്ടികളുടെ നേതൃത്വത്തിൽ ഈ പോളിംഗ് പുരോഗമിക്കുകയും 3 30 മണിക്ക് തന്നെ ഈ പോളിംഗ് അവസാനിക്കുകയും പ്രിൻസിപ്പൽ പ്രിൻസിപ്പൽ എച്ച് എം ഗീത ടീച്ചർ അഡിഷണൽ എച്ച് എം രേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുകയുണ്ടായി
പരിശീലനം 2025
ഓഗസ്റ്റ് പതിനഞ്ചാം തീയതി കൈറ്റിന്റെ ഓഫീസിൽ വച്ച് പുല്ലൻ പാറ കോളനിയിലെ കുട്ടികൾക്ക് റോബോട്ടിക്സ് നെ കുറിച്ചും അത് ഉപയോഗിച്ച് ഉണ്ടാക്കിയ ഉപകരണങ്ങളെയൂം അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുംലിറ്റിൽ കൈറ്റ്സ് കുട്ടികൾ എടുക്കുകയുണ്ടായി. 2024 27 ബാച്ചിലെ അപർണ എസ് പൈ, മുർസില ഫാത്തിമ പൂർണിമ സജ്നാ എന്നീ കുട്ടികളും 2023 26 ബാച്ചിലെ തങ്കലക്ഷ്മി എസ് ആർ, 2025 28 ബാച്ചിലെ ഐശ്വര്യ എസ്ആറും ഈ ഒരു പരിപാടിയിൽ മെന്ററായി പ്രവർത്തിച്ചു
ലിബറേറ്റ് എക്സ്പോ
ചിന്താ പബ്ലിക്കേഷൻ ജവഹാർബ്ബ്ബാല ഭവനിൽ നടത്തിയ ലിബറേറ്റ് എക്സ്പോയിൽ നമ്മുടെ സ്കൂളിലെ 2024- 27,23-26,25-28
ബാച്ചിലെ കുട്ടികൾ പങ്കെടുത്തു വൈഗ എം പ്രശാന്ത് തങ്കലക്ഷ്മി, ഐശ്വര്യ എസ് ആർ, അപർണ എസ് പൈ, മുർസില ഫാത്തിമ കൃഷ്ണ നന്ദ എന്നീ കുട്ടികൾ അവരവരുടെ പ്രോഡക്ടുമായി എക്സിബിഷനിൽ പങ്കെടുത്തു കൂടാതെ ചിന്താ പബ്ലിക്കേഷൻസ് നടത്തിയ റോബോട്ടിക് വർക്ക്ഷോപ്പിൽ കുട്ടികളും അധ്യാപകരും പങ്കെടുത്തു ലിബറേറ്റീവ് ക്വിസ്സിൽ അംഗങ്ങളായിട്ടുള്ള തങ്കലക്ഷ്മിയും ഐശ്വര്യയും പങ്കെടുത്ത ഒന്നാം സ്ഥാനവും ട്രോഫിയും കരസ്ഥമാക്കി
സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ
2024 - 27 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾതല ക്യാമ്പിൽ പങ്കെടുക്കുകയും എട്ടു കുട്ടികൾക്ക് സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു അപർണ എസ് വൈ അതുല്യ കൃഷ്ണ ദൃശ്യ പി അജിത്ത് അനന്യ എസ് എന്നിവർക്ക് പ്രോഗ്രാമിനും അറഫാ സ്വാമിയാ അതുല്യ അജയ് പാർവതി ശ്രീബാല കുട്ടികൾക്ക് ആനിമേഷനിലെ സബ്ജില്ലാ സെലക്ഷൻ ലഭിച്ചു
പഠന യാത്ര
ലിറ്റിൽ കൈറ്റ്സ് പഠന യാത്ര സെപ്റ്റംബർ 20 ചിത്രാഞ്ജലി സ്റ്റുഡിയോ. പലതരത്തിൽ ക്യാമറകളും ഷൂട്ടിങ്ങിന് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് എഡിറ്റിംഗ് നടത്തുന്നത് എങ്ങനെയെന്ന് സിനിമകളിൽ ഉപേക്ഷിക്കുന്ന പല സെറ്റിംഗ്സുകളും ചെറ്റകളും എന്തെല്ലാമാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു കൂടാതെ സിനി ആർട്ടിസ്റ്റ് ആയിട്ട് വളരെ നന്നായിട്ട് സമ്മതിക്കാനും ഓരോന്നും കുട്ടികൾക്ക് മനസ്സിലാക്കാനും സഹായിച്ചു
അക്ഷരക്കൂട്ട്
സെപ്റ്റംബർ പതിനെട്ടാം തീയതി കനകക്കുന്നിൽനടന്ന അക്ഷരക്കൂട്ട് പ്രോഗ്രാമിൽ റീൽസ് ഉണ്ടാക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ സ്കൂളിലെ കുട്ടികളുടെ നൃത്തനങ്ങളും നാടൻപാട്ടുകളും ഉണ്ടായിരുന്നു
ഭിന്നശേഷികുട്ടികൾക്ക്ക്ലാസ്സ്
സെപ്റ്റംബർ 29 ആം തീയതി ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾ ജഗതി ബധിര വിദ്യാലയത്തിലെയും ഗവൺമെൻറ് ഹൈസ്കൂൾ ജഗതി വിദ്യാലയത്തിലെയും ആർ കെ ഡി എൻ എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ക്ലാസുകൾ നൽകുകയുണ്ടായി കൈറ്റ് തയ്യാറാക്കി നൽകിയ മൊഡ്യൂൾ. പ്രകാരമുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഇത്തരത്തിലുള്ള കൂടുതൽ ക്ലാസുകൾ നൽകുന്നതിനുള്ള അവസരങ്ങൾ കയറ്റിന്റെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടാകണമെന്ന് ഈ കുട്ടികളുടെ രക്ഷകർത്താക്കൾ ആവശ്യം ഉന്നയിച്ചു
സ്കൂൾതല ക്യാമ്പ് 2025 രണ്ടാം ഘട്ടം
ലിറ്റിൽകൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം2025 ഒക്ടോബർ വെള്ളിയാഴ്ച നടത്തുകയുണ്ടായി. ഈ ക്യാമ്പിലേക്ക് എല്ലാവരെയും ജയ ടീച്ചർ സ്വാഗതം ചെയ്യുകയും എച്ച് എം ഗീത ടീച്ചർ ഉദ്ഘാടനം നിർവഹിക്കുകയും എക്സ്റ്റേണൽ ആർപിയായ ഇന്ധു ടീച്ചർ ക്ലാസ് നയിക്കുകയും ഉണ്ടായി. പ്രതികൂല കാലാവസ്ഥയായിട്ടും 32 കുട്ടികളും കൃത്യസമയത്ത് എത്തിക്കുന്നതിനായി രക്ഷകർത്താക്കൾ ശ്രദ്ധിച്ചു. മൂന്ന് സെക്ഷനൂം നന്നായി കൈകാര്യം ചെയ്തു
റോബോട്ടിക്സ് പരിശീലനം
2026 ജനുവരി മാസം ഒൻപതാം തീയതി നമ്മുടെ സ്കൂളിൽ അംഗങ്ങളുടെ നേതൃത്വത്തിൽ വിതുരയിലെ മലയടി ഭാഗത്തുള്ള ആദിവാസി ഉന്നതികൾ സന്ദർശിക്കുകയും അവിടെയുള്ള സാമൂഹിക പഠന മുറിയിലെ കുഞ്ഞുങ്ങൾക്ക് റോബോട്ടിക്സ് പരിശീലനം നൽകുകയും ചെയ്തു
സൈബർ സേഫ്റ്റിപരിശീലനം
2026 ജനുവരി മാസം ആറാം തീയതി ക്ലാസ് പി ടി എ നടക്കുന്നതിനോടൊപ്പം തന്നെ എല്ലാ രക്ഷകർത്താക്കൾക്കും സൈബർ സേഫ്റ്റിയുടെ ക്ലാസുകൾ എടുക്കുകയുണ്ടായി കൂടാതെ ജനുവരി മാസം ഒൻപതാം തീയതി മലയടി ഭാഗത്തുള്ള ആദിവാസി ഉന്നതികൾ സന്ദർശിച്ചു അവിടത്തെ സാമൂഹിക പഠനം മുറിയിലേക്ക് കുഞ്ഞുങ്ങളുടെ പാരൻസിന് സൈബർ സേഫ്റ്റി ക്ലാസുകൾ നൽകുകയുണ്ടായി
പരിശീലനം
2026 ജനുവരി മാസം പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് രണ്ടുമണി മുതൽ മൂന്നര വരെ റാണി ലക്ഷ്മി (മുൻ ലിറ്റിൽ കൈറ്റ്സ് അംഗവും 2018-20 ബാച്ച് ഗ്രാഫിക് ഡിസൈനറുമായി ജോലി ചെയ്യുന്നു) കുട്ടികൾക്ക് അഡോബ് ഫോട്ടോഷോപ്പ് ക്യാൻവാ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും എങ്ങനെ അത് സുരക്ഷിതമായിട്ട് ഉപയോഗിക്കാം എന്നതിനെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു അന്നേദിവസം തന്നെ നാലുമണി മുതൽ 5 മണി വരെ മുൻ ലിറ്റിൽ അംഗമായ കലാവേണി ഫ്രീ ലാൻഡ് പോസ്റ്റർ മേക്കർ കുട്ടികൾക്ക് എങ്ങനെ വളരെ ലളിതമായിട്ട് പോസ്റ്ററുകൾ തയ്യാറാക്കാം എന്നും അവ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് വളരെ വ്യക്തതയോടുകൂടി പറഞ്ഞു കൊടുത്തു
ദ്വിദിന സബ്ജില്ല ക്യാമ്പ്
കൈറ്റ് നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിലെ കുട്ടികൾക്കുള്ള ദ്വിദിന സബ്ജില്ല ക്യാമ്പ് ഗവ. ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ സ്കൂളിൽ, ഡിസംബർ 29,30 തിയതികളിൽ നടന്നു. തിരുവനന്തപുരം സൗത്ത് സബ്ജില്ലയിലെ 13 യൂണിറ്റുകളിലായി നടന്ന സ്കൂൾ ക്യാമ്പുകളിൽ പങ്കെടുത്ത 376 കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 82 കുട്ടിപ്പട്ടങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്.ആധുനിക കാലത്ത് ശാസ്ത്രീയമായി കാലാവസ്ഥ നിർണയം സാധ്യമാകുന്നതും കാലാവസ്ഥ പ്രവചന കേന്ദ്രങ്ങളുടെ പ്രവർത്തനം മനസ്സിലാക്കാൻ സഹായിക്കുന്നത് എങ്ങനെയെന്നും, ഇതിന് സഹായിക്കുന്ന പ്രോട്ടോടൈപ്പുകൾ, പ്രോഗ്രാമിങ് വിഭാഗത്തിലെ ഓരോ കുട്ടികളും തയ്യാറാക്കി. ഇത് കൂടാതെ സ്വാതന്ത്ര സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസിലെ പ്ലാസ്റ്റിക് ടൂൾ, ഇൻ ബിറ്റ്‌വീൻ ഫ്രെയിംസ്, ലിപ് സിങ്ക് എന്നീ സങ്കേതങ്ങൾ ഉപയോഗിച്ച് അനിമേഷൻ വിഭാഗം ഷോർട്ട് വീഡിയോകളും തയ്യാറാക്കി. ക്യാമ്പ് കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദവും കൗതുകമുണർത്തുന്നതുമായിരുന്നു. ആർ. പി. മാരായ ജിത്തു, ബോബി, രമ്യ, സിന്ധു, ഇന്ദുലേഖ, പ്രിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
ഹാർഡ്‌വെയർ ക്ലിനിക്
നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആയിട്ടുള്ള 10 വിദ്യാർത്ഥികൾ കട്ടികൾ സ്കൂളിലെ കുട്ടികൾക്ക് ഹാർഡ്‌വെയർ ക്ലാസ് എടുത്തുകൊടുക്കുകയും ഹാർഡ്‌വെയർ ക്ലിനിക്കിലൂടെ കേടായി കിടന്ന് ഹൈടെക് ഉപകരണങ്ങളിൽ നന്നാക്കി നൽകുവാനും ശ്രമിച്ചു
എ ഐ സർവ്വമയം
lk യുടെ നേതൃത്വത്തിൽ അമ്മമാർക്കുള്ള എ ഐ സർവ്വമയം ട്രെയിനിങ്ങിന്റെ ആദ്യഘട്ടം 170 രക്ഷകർത്താക്കൾക്ക് നൽകുകയുണ്ടായി അടുത്ത ഘട്ടങ്ങൾ വരുന്ന അവധിക്കാലങ്ങളിൽ തുടർന്ന് എടുക്കുന്നതായിരിക്കും. എ ഐ യുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങൾ രക്ഷിതാക്കളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുമെന്ന് പഠിപ്പിക്കുകയും ഫേക്ക് ന്യൂസുകൾ എങ്ങനെ തടയണം മുൻകരുതലുകൾ എടുക്കണം, തിരിച്ചറിയാം എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ രക്ഷിതാക്കൾക്ക് ഉൾക്കൊള്ളിച്ചിട്ടുണ്ട് ആദ്യഘട്ട പരിശീലനത്തിൽ ഈ ഒരു ക്ലാസ് എല്ലാ രക്ഷിതാക്കൾക്കും നന്നായിട്ട് പ്രയോജനം ലഭിച്ചു എന്നുള്ള ഒരു അഭിപ്രായം ഉണ്ടായി
യൂണിസെഫ് സന്ദർശനം
ഫെബ്രുവരി 19 ആം തീയതി യൂണിസെഫ് നമ്മുടെ സ്കൂൾ സന്ദർശിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കൂടാതെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും പ്രവർത്തനങ്ങളെക്കുറിച്ച് മെൻഡർമാരോടും അംഗങ്ങളോടും സംസാരിക്കുകയും, സ്കൂളിൽ നടക്കുന്ന പ്രവർത്തനങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രസന്റേഷനിലൂടെ വിശദീകരിക്കുകയുണ്ടായി സ്കൂളിലെ ലിറ്റിൽ ക്ലബ്ബിനെ കുറിച്ച് വളരെ നല്ല അഭിപ്രായം അറിയിക്കുക ഉണ്ടായി
ജില്ലാ ക്യാമ്പലേക്ക്
2024-27 ബാച്ച് നെടുമങ്ങാട് നടന്ന ജില്ലാ ക്യാമ്പിലേക്ക് മൂന്ന് കുട്ടികൾ സെലക്ഷൻ ലഭിക്കുകയും പങ്കെടുക്കുകയും ചെയ്തു പ്രോഗ്രാമിന് അപർണ എസ് പൈ, അതുല്യ കൃഷ്ണൻ, ആനിമേഷന് അതുല്യ അജയ് എന്നിവരെ പങ്കെടുത്തു
ലിറ്റിൽ കൈറ്റ്സ് അവാർഡ്
സംസ്ഥാനതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുകളിൽ മൂന്നാംസ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.