വി.ഡി. സതീശൻ
(V.D. Satheesan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി.ഡി. സതീശൻ | |
---|---|
ജനനം | നെട്ടൂർ | മേയ് 31, 1964
ഭവനം | പറവൂർ |
ജീവിത പങ്കാളി(കൾ) | ആർ. ലക്ഷ്മി പ്രിയ |
കേരള നിയമസഭ പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശൻ (ജനനം: 1964 മേയ് 31) 2001 മുതൽ തുടർച്ചയായി പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭാ സാമാജികനാണ്.
ജീവിതരേഖ
എറണാകുളം ജില്ലയിലെ നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായി ജനനം. നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ പ്രൈമറി വിദ്യാഭ്യാസം, എച്ച്. എസ്സ്. എസ്സ്. പനങ്ങാടിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. നിയമ ബിരുദധാരിയാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന ഇദ്ദേഹം 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു.[1] എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട് [2].