സ്റ്റെപ്പ് ഇൻ എച്ച്എസ്

 

2021 -22 അധ്യാന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർഥികൾക്ക് മുൻവർഷത്തെ അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഓൺലൈനായി നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റെപ്പ് ഇൻ എച്ച്എസ്. പരിപാടിയിൽ എല്ലാ വിഷയങ്ങളിലും അടിസ്ഥാന വിവരങ്ങൾ നൽകിക്കൊണ്ടുള്ള ക്ലാസുകൾ നൽകാറുണ്ടായിരുന്നു. ദിവസവും രാവിലെ 9 മുതൽ 10 മണി വരെ ഒരു മണിക്കൂർ സമയം ആയിരുന്നു ഇതിനുവേണ്ടി വിനിയോഗിച്ചിരുന്നത്. ഓരോ വിഷയത്തിലും കുട്ടികൾക്ക് വ്യത്യസ്തങ്ങളായ അസൈൻമെൻറ്കളും പ്രോജക്റ്റുകളും ദിവസേന നൽകുകയും അതാത് ദിവസങ്ങളിൽ തന്നെ അത് സബ്മിറ്റ് ചെയ്യുകയും ചെയ്തു. വളരെ സജീവമായ ഒരു പങ്കാളിത്തം തന്നെ കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായി. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വളരെ നല്ല ഒരു പ്രതികരണമാണ് ലഭിച്ചത്.


പ്രവേശനോത്സവം

 

കൂമ്പാറ സ്കൂളിൽ 2021 -22 അധ്യയന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു .ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതംപറഞ്ഞു .തുറമുഖ

വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ, മാനേജ്മെൻറ് പ്രതിനിധികൾ പങ്കെടുത്തു .തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് കുട്ടികൾക്ക് സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ജിമ്മി അലക്സ് ചടങ്ങ് നിയന്ത്രിച്ചു.ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി . വാർഡ് മെമ്പർ ശ്രീമതി :ബിന്ദു ജയൻ, പി ടി എ വൈസ് പ്രസിഡണ്ട് ഇസ്മയിൽ എൻ കെ, ബീന ടീച്ചർ, ലത്തീഫ് സർ എന്നിവർ ആശംസ പ്രസംഗം നടത്തി.മനോഹർ സർ നന്ദി അർപ്പിച്ചു. നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് ആതിഥേയരായ കുട്ടികൾ വിവിധങ്ങളായകലാപരിപാടികൾ അവതരിപ്പിച്ചു.



സഞ്ചരിക്കുന്ന ലൈബ്രറി

 

വായനാദിനത്തിൽ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ വേറിട്ട ഒരു മാതൃകയായി മാറി. സ്കൂൾ ലൈബ്രറി പുസ്തകങ്ങളുടെ "പുസ്തക വണ്ടി"യുമാ യാണ് അധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തിയത്. പത്തി ടങ്ങളിലാണ് രക്ഷിതാക്കളുടെ പിന്തുണയോടെ മൊബൈൽ ലൈബ്രറി കേന്ദ്രീകരിച്ചത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും അവസരമുണ്ടായി.സ്കൂൾ പ്രധാന അദ്ധ്യാപകനും ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ നിയാസ് ചോല ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ്മെമ്പർ ബിന്ദു ജയൻ പുസ്തക വിതരണ ഉദ്ഘാടനം നിർവഹിച്ചു. വായന, ചിത്രവായന, കഥാപാത്ര അവതരണം, വാർത്താവായന,കഥാപാത്രനിരൂപണം (വീഡിയോ)എന്നിവ ഇതിൻറെ ഭാഗമായി നടന്നു. അധ്യാപകരായ പി സി സുഹറ , പി അബൂബക്കർ,സി കെ അബ്ദുൽ സലീം, പി ടി എ ഭാരവാഹികളായ നാസർ കടക്കാടൻ എന്നിവർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ ദിനം

 

ജാഗ്രത സമിതിയുടെയും ഹെൽത്ത് ക്ലബ്ബിൻറെ യും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. അതത് ക്ലാസ് ടീച്ചേഴ്സ് ഓരോ

ക്ലാസിലെയും പരിപാടികൾക്ക് നേതൃത്വം നൽകി. എല്ലാ ക്ലാസുകളിലും ലഹരിവിരുദ്ധ ദിനത്തിൻറെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.

പോസ്റ്റർ രചന മത്സരം, ചിത്രരചനാമത്സരം, പ്രസംഗമത്സരം, തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ വിദ്യാർഥികൾക്കായി നടത്തി.

കൂടാതെ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ വീഡിയോ സന്ദേശവും പ്രദർശിപ്പിച്ചു.



ഓൺലൈൻ പഠനം നിർധന വിദ്യാർഥികൾക്കും...

 

കൊറോണ മഹാമാരി ഭീഷണമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന മാധ്യമമായ മൊബൈൽഫോൺ അടിയന്തിരമായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ നിർധനരായ ഒരുപാട് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഇല്ല എന്ന് കണ്ടെത്തി. പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ ഗാഡ്ജെറ്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ എറണാകുളം സ്വദേശി മനോഹർ സാർ ആറോളം ഫോണുകൾ സംഘടിപ്പിച് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നിരവധി രക്ഷിതാക്കളും അധ്യാപകരും പിടിഎ ഭാരവാഹികളും ഇതിനോട് സഹകരിച്ചു കൊണ്ട് മുപ്പത്തിരണ്ട് ഗാഡ്ജെറ്റ് വിദ്യാർത്ഥികൾക്ക് നൽകാൻ വേണ്ടി കഴിഞ്ഞു. ഈ ഒരു ഉദ്യമം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സാധിച്ചു എന്നുള്ളത് ഈ വിദ്യാലയത്തിലെ കൂട്ടായ്മയുടെയും ബഹുജനങ്ങളുടെ സഹകരണത്തിന്റെയും മികച്ച ഉദാഹരണമാണ്.

ഫാത്തിമാബീവി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണവും ഗ്രൗണ്ട് നിർമ്മാണവും

 


സ്കൂളിന്റെ തിളക്കമാർന്ന പ്രയാണത്തോടൊപ്പം പുതിയ ചുവടുവെപ്പുകൾ കൂടി നടത്തുകയാണ്.ആയതിന്റെ പൂർണതയിലേക്ക് സ്കൂളിന് പുതിയ കെട്ടിടവും ഗ്രൗണ്ട് നിർമ്മാണവും അനിവാര്യമാണ്. മലയോര മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യമുള്ള ഒരു വിദ്യാലയ മായതുകൊണ്ടു തന്നെ കായികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ആവശ്യകതയും മുന്നിൽ കണ്ടുകൊണ്ട് സ്കൂൾ പിടിഎ യുടേയും സ്റ്റാഫ് കൗൺസിലിന്റേയും തീരുമാന പ്രകാരം ഹയർസെക്കൻഡറി സിപ്പൽ ശ്രീ :നാസർ ചെറുവാടി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ: നിയാസ് ചോല എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി എംഎൽഎ ശ്രീ:ലിന്റോ ജോസഫ് സാറിന് നിവേദനം സമർപ്പിച്ചു .പ്രസ്തുത ചടങ്ങിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.പിടിഎ വൈസ് പ്രസിഡൻറ് എൻ കെ ഇസ്മയിൽ, അബ്ദുൽ നാസിർ ടി ടി എന്നിവർ സംബന്ധിച്ചു.


ഭവന സന്ദർശനം

 

കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ എസ്എസ്എൽസി വിദ്യാർഥികളുടെ വീടുകളിൽ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സന്ദർശനം നടത്തി. ഓൺലൈൻ ക്ലാസ്സുകളുടെ ഒരു വിശദമായ അവലോകനം അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നടത്തി. വിദ്യാർത്ഥികൾ സ്കൂൾ തുറക്കാത്തതിലുള്ള .അവരുടെ ആശങ്ക അറിയിച്ചു . അധ്യാപകർ വിദ്യാർഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.ഇതോടൊപ്പം അദ്ധ്യാപകർ കുട്ടികളുടെ ഓൺലൈൻ പഠന കാലത്തെ നോട്ട് ബുക്കുകൾ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു .ഈ ഭവന സന്ദർശനത്തിൽ നിന്നും ഓരോ കുട്ടിയുടേയും വീട്ടിലെ ഭൗതിക സാഹചര്യങ്ങളും മറ്റു പ്രയാസങ്ങളും വിശദമായ രീതിയിൽ കണ്ടെത്താനും അതിനുവേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും അധ്യാപകർക്ക് ഒരു പരിധിവരെ സാധിച്ചു .


ടയർ പൂച്ചട്ടി

 

മണ്ണിലിട്ടാൽ ദ്രവിക്കാത്തതും വെള്ളത്തിലിട്ടാൽ ചീയാത്തതുമായ ഒരുപാഴ് വസ്തുവാണല്ലോ ഉപയോഗം കഴിഞ്ഞ ടയർ.സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല സാറിന്റെ നേതൃത്വത്തിൽ ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ ടയറുകളാണ് നാം ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ത്രികോണാകൃതിയിൽ മുറിച്ചെടുത്ത ഒരു കാർഡ് ബോർഡ് കഷ്ണം ഉപയോഗിച്ചുകൊണ്ട് തറയിൽ കിടത്തി വെച്ച് ടയറിനെ മുകൾ

ഭാഗത്ത് ത്രികോണാകൃതിയിൽ അടയാളപ്പെടുത്തുന്നു.തുടർന്ന് മൂർച്ചയുള്ള കത്തി ഉപയോഗിച്ച് അടയാളപ്പെടുത്തിയ ഭാഗം മുറിച്ചു

മാറ്റുന്നു. ശേഷം ടയറിന്റെ ഉൾഭാഗം പുറത്തേക്ക് വരുത്തുന്നതിനു വേണ്ടി നാം മുറിച്ചെടുത്തതിന്റെ വിപരീതവശം കാലുകൊണ്ട്

അമർത്തിപ്പിടിച്ച് പുറം മറിച്ചെടുക്കുന്നു.പൂച്ചട്ടി റെഡിയായി. പൂച്ചട്ടി യുടെ അടിഭാഗം ഒരു പ്ലാസ്റ്റിക്കിന്റെയോ എസിപി ഷീറ്റിന്റെയോ കഷ്ണം വൃത്താകൃതിയിൽ മുറിച്ചെടുത്ത് അങ്ങിങ്ങായി ചെറിയ തുളകളിട്ട് thinner paste ഉപയോഗിച്ച് ടയറിൽ ഒട്ടിച്ചെടുത്ത് പൂച്ചട്ടി തയ്യാറാക്കുന്നു. ഈ ചട്ടികൾക്ക് നമ്മുടെ സ്കൂളിലെ കലാകാരന്മാരും കലാകാരികളുമായ കുട്ടികൾ ഏവരെയും കൊതിപ്പിക്കുന്ന രീതിയിൽ വിവിധ വർണങ്ങളിലുള്ള പെയിന്റ് ഉപയോഗിച്ച് ചെടിച്ചട്ടികൾ മോടി പിടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അമ്പതോളം ചെടിച്ചട്ടികളിലായി സ്കൂൾ കോമ്പൗണ്ടിൽ ടയർ ചെടിച്ചട്ടികളിൽ ചെടികൾ വളർത്തുന്നുണ്ട്.JRC, SCOUT &GUIDES, NSS തുടങ്ങിയ സന്നദ്ധ പ്രവർത്തകരായ കുട്ടികൾ ചെടികളുടെ പരിപാലനം മികച്ച രീതിയിൽ നടത്തിവരുന്നു. എങ്കിലും ജലക്ഷാമം രൂക്ഷമാകുന്ന വേനൽക്കാലത്ത് കുട്ടികൾക്ക് വേണ്ടത്ര ചെടി പരിപാലനം നടത്താൻ പ്രയാസം നേരിടുന്നുണ്ട്. എങ്കിലും ഉച്ചഭക്ഷണം കഴിഞ്ഞു കുട്ടികൾ കൈ കഴുകുന്ന വാഷ്ബേസിനിൽ

നിന്നും നിന്നും ഒഴുകുന്ന മലിനജലം

ചെടിച്ചട്ടിയിലെ ചെടികൾക്ക് ദാഹജലമായി ഉപയോഗിക്കുന്നു.

കളിയരങ്ങ് സാഹിത്യ സമാജ സദസ്സ് .

 

ഓൺലൈൻ പഠന കാലത്ത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക ശാരീരിക പിരിമുറുക്കം ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടുകൂടി രൂപംകൊണ്ട വിദ്യാർത്ഥി -അധ്യാപക കൂട്ടായ്മയാണ് കളിയരങ്ങ്.വിദ്യാർഥികളുടെ സർഗ്ഗാത്മകത വികസിപ്പിക്കുന്നതിനും പഠനപ്രവർത്തനങ്ങളിൽ മടുപ്പ് ഇല്ലാതാക്കുന്നതിനും ഈയൊരു പരിപാടി ലക്ഷ്യം വെക്കുന്നു..

ഗാനാലാപനം , പ്രസംഗ കല, മാപ്പിളപ്പാട്ട് , കവിത,മിമിക്രി , മോണോആക്റ്റ്, കരോക്കെ ഗാനം തുടങ്ങി വിദ്യാർഥികൾക്ക് താല്പര്യമുള്ള എന്തും അവതരിപ്പിക്കാനുള്ള ഒരു തുറന്ന വേദിയായിട്ടാണ് ഈ കൂട്ടായ്മയെ കാണുന്നത്.ഓരോ ക്ലാസ് അധ്യാപകരുടെയും നേതൃത്വത്തിൽ ഓരോ ആഴ്ചയിലേയും പരിപാടികളുടെ ലിസ്റ്റും,പങ്കെടുക്കേണ്ട വിദ്യാർത്ഥികളുടെ പേരുവിവരങ്ങളും നിർദേശിച്ചുകൊണ്ട്ഈ പരിപാടി ഭീകരമായി നടത്തിവരുന്നു.ക്ലാസ് അധ്യാപകരുടെയും മറ്റു അധ്യാപകരുടെയും പരിപാടികളും വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനുവേണ്ടി നടത്തിവരുന്നു.

ഉദ്യാന ലൈബ്രറി

 
  ടെക്നോളജിയുടെ കടന്നുകയറ്റം കുട്ടികളിൽ കണ്ടു വന്നിരുന്ന വായനാശീലത്തെ തളർത്തിയോയെന്ന് നാം ഏവരും ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്റ  വേറിട്ടൊരു പ്രവർത്തനമായി ഉദ്യാന ലൈബ്രറി രൂപീകരിച്ചു.
      ശുദ്ധവായു ശ്വസിച്ചും പ്രകൃതിഭംഗി ആസ്വദിച്ചും ഇഷ്ടമുള്ള കഥകളും ചിത്ര കഥകളും കവിതകളും നോവലുകളും മാസികകളും വർത്തമാന പത്രങ്ങളും തുടങ്ങി ഏതൊരു കുട്ടിയും ഒരു താളെങ്കിലും  മറിച്ചു നോക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വിവിധങ്ങളായ ഗണിത രൂപങ്ങളിൽ നിർമ്മിച്ച ഇരിപ്പിടങ്ങളും കണ്ടാൽ ഒന്നിരിക്കാത്തവരായും പുസ്തകം  മറിക്കാത്ത വരായി  ആരും ഉണ്ടാവില്ല. ഉദ്യാനത്തിലെ മരച്ചില്ലകളിൽ കിളികളുടെ കളകള ശബ്ദവും മരിച്ചില്ലകൾ ആടിയുലഞ്ഞു കൊണ്ടുള്ള മന്ദമാരുതന്റെ  തൊട്ടുതലോടലും ഇഷ്ടപ്പെടാത്തവരാരുണ്ട്.


പെൻസിൽ സ്റ്റാൻഡ്

വൈവിധ്യമായ ക്രാഫ്റ്റ് നിർമ്മാണ പരിശീലനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പരിശീലിപ്പിച്ച ഒരു ഇനമാണ് പെൻസിൽ സ്റ്റാൻഡ് നിർമാണം. ക്രാഫ്റ്റ് ടീച്ചർ ജെസി ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുകയും പ്രാവർത്തികമാക്കുകയും ചെയ്തു.


ടയർ സീറ്റ്

 
    പാഴ് വസ്തു കൊണ്ട് മുന്തിയ ഇനം ഇരിപ്പിടങ്ങൾ തയ്യാറാക്കി ഏവരെയും അസൂയപ്പെടുത്തുന്ന തരത്തിലുള്ളതും  ഒ ന്നിരുന്ന്   നോക്കിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നത്തക്ക രൂപത്തിൽ തയ്യാറായി കഴിഞ്ഞ  ധാരാളം ഇരിപ്പിടങ്ങൾ ആണ് കുമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്റെ  ഓഫീസിന് മുൻവശത്ത് ഒരുക്കിയിരിക്കുന്നത്. 

മൂന്ന്, നാല് ടയറുകൾ ഒന്നിനു മീതെ മറ്റൊന്നായി അടുക്കിവെച്ച് പരസ്പരം ബന്ധിപ്പിക്കുന്നു. ഏറ്റവും മുകളിലത്തെ ടയർ ഉൾഭാഗത്തെ അരിക് ചേർന്ന് രണ്ടിഞ്ച് അകലത്തിൽ തുളയിട്ട് പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് മെടഞ്ഞു ഇരിക്കാൻ പാകത്തിനുള്ള സീറ്റ് രൂപത്തിൽ മധ്യഭാഗത്ത്‌ വായുയൂപം(എയർ കോളം സൃഷ്ടിച്ച് കൊണ്ടുള്ള സീറ്റ്‌ നമുക്ക് നല്ലൊരു അനുഭവമാണ്.

ഒറിഗാമി ക്യൂബ്

കരകൗശല നിർമ്മാണ പരിശീലനത്തിന്റെ ഭാഗമായി സ്കൂളിലെ വൈവിധ്യമാർന്ന ഒരു പരിശീലനമായിരുന്നു ഒറിഗാമി ക്യൂബ് നിർമാണ പരിശീലനം .വിവിധ തരം കളർ പേപ്പർകൊണ്ടാണ് ഇത് ഉണ്ടാക്കിയത .വളരെ കൃത്യമായും സൂക്ഷ്മമായും ഇതിൻറെ പരിശീലനം നടത്തുകയും വിദ്യാർത്ഥികൾക്ക് മികച്ച പ്രചോദനം ആയി മാറുകയും ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷം

 

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം സ്കൂളിൽ സംഘടിപ്പിച്ചു.തികച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ : നാസർ ചെറുവാടി പതാക ഉയർത്തി.പി ടി.എ. പ്രസിഡന്റ് ശ്രീ. ജിമ്മി അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല മുഖ്യ സ്വാതന്ത്ര്യദിന സന്ദേശം നൽകി . പി.ടി.എ വൈസ് പ്രസിഡണ്ട് ഇസ്മയിൽ എൻ കെ , റിയാസത്തലി പി., ബിന്ദു കുമാരി , ബീന. എം.,ജമാൽ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയ ചടങ്ങിൽ പ്രിൻസ് ടി.സി നന്ദി പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ ദിന പ്രസംഗമത്സരവും , സ്വാതന്ത്ര്യദിന സന്ദേശ മത്സരവും സംഘടിപ്പിച്ചു.

ഞാൻ സ്വാതന്ത്ര്യസമരസേനാനി

എൻറെ സ്വാതന്ത്ര്യദിന സന്ദേശം എന്ന തലക്കെട്ടിൽ നടത്തിയ മത്സരത്തിൽ 8 ആം ക്ലാസിലെ അമാൻ ഷഹബാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അജീഷ നുസ്റിൻ 10 B രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ ഇതിൽ ആന്മരിയ ജോൺസൺ ഒന്നാംസ്ഥാനവും വും ലഹഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ദേശഭക്തിഗാന മത്സരത്തിൽ 10 ബി ക്ലാസിലെ ഫെബിന സലാം ഒന്നാംസ്ഥാനവും ഡോൽന പർവീൻ 8ഡി രണ്ടാംസ്ഥാനവും, അസ്ന കെ. 10. cl

അഷ്മില നസ്‌ലി. 8 Aഎന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.


ഇൻഡിപെൻഡൻസ് ഡേ ബാഡ്ജ് നിർമ്മാണം

സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻറെ കീഴിൽ ഇൻഡിപെൻഡൻസ് ഡേ ബാഡ്ജ് നിർമ്മിക്കാനുള്ള പരിശീലനം വിദ്യാർഥികൾക്ക് നൽകി. വിദ്യാർഥികൾ ആകർഷകമായ രീതിയിൽ ബാഡ്ജുകൾ നിർമ്മിച്ച് അവരവരുടെ ക്ലാസ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു.

ഓണനിലാവ്

സ്കൂളിൽ 2021 22 അധ്യയന വർഷത്തെ ഓണാഘോഷം "ഓണനിലാവ്" എന്നപേരിൽ ഓൺലൈനായി ആചരിച്ചു. ഓണപ്പാട്ട് , ഓർമ്മയിലെ ഓണം, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങളാണ് കുട്ടികൾക്കായി നടത്തിയത്. കോവിഡ് പ്രതിസന്ധിയിൽ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ കടകളിൽ നിന്നും പൂക്കൾ വാങ്ങരുതെന്നും ചുറ്റുപാടുകൾ ലഭ്യമാകുന്ന നാടൻപൂക്കൾ മാത്രമേ പൂക്കളം ഉണ്ടാക്കാൻ ഉപയോഗിക്കാവു എന്നും കർശനമായ നിർദ്ദേശം കുട്ടികൾക്ക് കൊടുത്തു. അതനുസരിച്ച് കുട്ടികൾ വൈവിധ്യങ്ങളായ പൂക്കളങ്ങൾ ഉണ്ടാക്കി. കുട്ടികൾ തങ്ങളുടെ രക്ഷിതാക്കളോടൊപ്പം പൂക്കളങ്ങൾക്ക് അരികിലിരിക്കുന്ന ഫോട്ടോകൾ ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചു കൊടുത്തു. കൂടാതെ കുട്ടികൾ തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ഓണപ്പാട്ട് പാടുന്ന വീഡിയോകൾ തങ്ങളുടെ ക്ലാസ് ഗ്രൂപ്പിലേക്കുംമത്സര ഗ്രൂപ്പിലേക്കും പങ്കുവെച്ചു. കൂടാതെ ഓർമ്മയിലെ ഓണം എന്ന വിഷയത്തെ ആസ്പദമാക്കി തങ്ങളുടെ അനുഭവങ്ങൾ സൂചിപ്പിച്ചു കൊണ്ടുള്ള കവിത, കുറിപ്പ് എന്നിവ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിലേക്ക് നിർദ്ദേശം നൽകി. മഹാബലി ,വാമനൻ ,മലയാളിമങ്ക എന്നി വേഷങ്ങളിൽ അഭിനയിച്ചു കൊണ്ടുള്ള പ്രച്ഛന്ന വേഷവും നടത്തി. മുഴുവൻ മത്സരങ്ങളിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തി

എൻവലപ്പ് നിർമ്മാണം

സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻറെ കീഴിൽ എൻവലപ്പ് നിർമ്മാണ പരിശീലനം നടത്തി. നിത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗം ഉള്ള എൻവലപ്പ് സ്വയം എങ്ങനെ നിർമ്മിക്കാം എന്ന് കുട്ടികളെ പരിശീലിപ്പിക്കുകയായി രുന്നു ലക്ഷ്യം.

അധ്യാപക ദിനം

ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണ ൻറെ ജന്മദിനമാണ് അധ്യാപകദിനമായി നാം ആചരിക്കുന്നത് .വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിൻറെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിൻറെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത് .ക്ലാസ് മുറികളിൽ കുട്ടികൾക്കായി ജീവിതം മാറ്റിവച്ച ഓരോ അധ്യാപകനെയും അധ്യാപികയെയും ഈ ദിനത്തിൽ കുട്ടികൾ ഓർക്കുന്നു. കോവിഡ് മഹാമാരി കാരണം ഓൺലൈൻ ക്ലാസുകൾ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ക്ലാസ് മുറികളുടെ അഭാവത്തിൽ വളരെ വിപുലമായ രീതിയിൽ തന്നെ ഈ വർഷവും അധ്യാപകദിനം ആചരിച്ചു. ഈ വർഷത്തെ അധ്യാപക ദിന പരിപാടികൾ സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച സോഷ്യൽ സയൻസ് അധ്യാപകനായ ഖാലിദ് എം എം ഉദ്ഘാടനംചെയ്തു. അതോടൊപ്പം കഴിഞ്ഞ അധ്യയന വർഷം തന്നെ സ്കൂളിൽ നിന്നും വിരമിച്ച മറിയം സി ഗീത മനക്കൽ എന്നിവർ കുട്ടികൾക്ക് അധ്യാപകദിന ആശംസകൾ നൽകി. അതോടൊപ്പം അധ്യാപകരെ ആദരിക്കൽ അധ്യാപക ദിന സന്ദേശം അധ്യാപക ദിന ആശംസ കാർഡ് നിർമ്മാണം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ പ്രദർശിപ്പിച്ചു .

ഹിന്ദി ദിനം സെപ്റ്റംബർ 14

സെപ്റ്റംബർ 14 ഹിന്ദി ദിനം ആചരിച്ചു രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു അവബോധം കുട്ടികളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദി ദിനം ആചരിച്ചത്. ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ കുട്ടികൾക്കായി നടത്തി. ഹിന്ദി കഥാരചന കവിത രചന ഗാനാലാപന മത്സരം എന്നിവയിൽ നിന്നെല്ലാം ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരെ തിരഞ്ഞെടുത്തു. ഹിന്ദി ദിനാചരണ സമാപനം വളരെ സമുചിതമായ രീതിയിൽ നടത്തുകയുണ്ടായി യുപി ഹിന്ദി അധ്യാപികയായ റഹീന ടീച്ചറുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ ഹിന്ദി അദ്ധ്യാപകനായി വിരമിച്ച അബ്ദുൽ ഹമീദ് സാർ മുഖ്യപ്രഭാഷണം നടത്തി ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

കടലാസ് ആമ്പൽ..

സ്കൂളിലെ പ്രവൃത്തിപരിചയ രൂപങ്ങളുടെ നിർമ്മാണ പരിശീലനത്തിൽ വിദ്യാർഥികൾക്ക് നൽകിയ ഒരു പരിശീലനമാണ് കടലാസ് ആമ്പൽ പൂവ് നിർമ്മാണം. സ്കൂളിലെ ക്രാഫ്റ്റ് ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഈ ഇനത്തിൽ പരിശീലനം നൽകുകയും ആവേശത്തോടെ വിദ്യാർഥികൾ രൂപങ്ങളുടെ നിർമാണ കലയിൽ പ്രാവീണ്യം നേടുകയും ചെയ്തു.കൂടുതൽ അറിയാൻ

ഓസോൺ ദിനം

ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും സെപ്റ്റംബർ 16 ആണ്ഓസോൺ ദിനമായി ആചരിക്കുന്നത്. ഓസോൺ പാളിയുടെ നാശം ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഒരു പ്രധാന വിപത്തായി മാറിയിരിക്കുകയാണ്. അൾട്രാവയലറ്റ് രശ്മികൾ പോലുള്ള വികിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന ഒരു രക്ഷാകവചം ആയിട്ടാണ് പ്രവർത്തിക്കുന്നത്. സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99 ശതമാനവും ഈ പാളി ആഗിരണം ചെയ്യുന്നു. ഇതിനെക്കുറിച്ചുള്ള ബോധവൽക്കരണം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് നമ്മൾ സ്കൂളുകളിൽ ഓസോൺ ദിനം ആചരിക്കുന്നത്. ഇതിൻറെ ഭാഗമായി സയൻസ് അധ്യാപികയായ റുഖിയടീച്ചർ കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. കൂടാതെ വിവിധ പരിപാടികൾ നടത്തുകയും അതിലെ മത്സരവിജയികളെ ഓൺലൈൻ മെമന്റോനൽകി അഭിനന്ദിക്കുകയും ചെയ്തു

സ്വിമ്മിങ് ഹട്ട്

 

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ മൂന്ന് പതിറ്റാണ്ടോളം അധ്യാപനം നടത്തി സർവീസിൽ നിന്നും പിരിഞ്ഞ ഖാലിദ് എം, ഗീത മനക്കൽ, മറിയം സി എന്നീ അധ്യാപകരുടെ കൂട്ടായ്മയുടെ ഫലമായി ഒന്നേകാൽ ലക്ഷം രൂപ ചിലവാക്കി കുട്ടികൾക്ക് നീന്തൽ പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു നീന്തൽ കുളം അവരുടെ അടയാളപ്പെടുത്തലായി നമുക്ക് സാക്ഷാത്കരിക്കപ്പെട്ടു. നമ്മുടെ നീന്തൽകുളത്തിൽ ഒരേ സമയം നാല് കുട്ടികൾക്ക് നീന്തൽ പരിശീലിക്കാനുള്ള സൗകര്യമുണ്ട്. എന്തുകൊണ്ടും സർക്കാർ വിഭാവനം ചെയ്യുന്ന ശിശു സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാട് അതിന്റെ പാരമ്യതയിൽ എത്തിക്കാൻ എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായ ഹെഡ്മാസ്റ്റർ നിയാസ് സാറിന്റെ ആത്മാർത്ഥമായ ഇടപെടലും പ്രവർത്തനങ്ങളും ഇതിനെല്ലാം നമുക്ക് പ്രചോദനമാകുന്നു. കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ സ്കൂളിൽ നിന്നും എസ്എസ്എൽസി പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഒരു കുട്ടിയും നീന്തൽ അറിയാത്തവരായി ഉണ്ടാകരുതെന്ന സാറിന്റെ കർക്കശ ബുദ്ധിയാണ് ഇങ്ങനെ ഒരു നീന്തൽ കുളം നിർമാണത്തിൽ നമ്മുടെ സ്കൂൾ എത്തിയത്. നീന്തൽ കുളത്തിന്റെ ഭിത്തിയിലെ ചിത്രകല കളും കെട്ടും മട്ടുമെല്ലാം പിഞ്ചുകുഞ്ഞുങ്ങളെ സ്കൂളിലേക്ക് ആകർഷിക്കുമെന്നത് എടുത്തുപറയേണ്ടതില്ലല്ലോ. കുട്ടികളുടെ കായികാഭിരുചി തിരിച്ചറിഞ്ഞ് അവരെ പരിശീലിപ്പിക്കാൻ തയ്യാറായി നിൽക്കുന്ന കായിക അധ്യാപകനും നമ്മോടൊപ്പമുണ്ട്.നമ്മുടെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മനസ്സിൽ കണ്ടു കൊണ്ട് നിർമ്മിച്ച ഈ സിമ്മിംഗ് ഹട്ടിന്റെ ഉദ്ഘാടനം ഒക്ടോബർ 30 ന് ബഹുമാനപ്പെട്ട തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ചടങ്ങിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, മാനേജിങ് ഡയറക്ടർ ഡോക്ടർ എ എച് അസ്ഹരി, സികെ കാസിം തുടങ്ങി ഒട്ടനവധി പ്രമുഖരുടെ മഹനീയ സാന്നിധ്യം ഉറപ്പു വരുത്തി.

കൂടുതൽ അറിയാൻ

സീറോ വേസ്റ്റ് പദ്ധതി ഉദ്ഘാടനം

ഉപയോഗത്തിന് ശേഷം ചുറ്റുപാടിലേക്ക് വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ നിന്നും അതിമനോഹരമായ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന പദ്ധതിയാണ് സീറോ വേസ്റ്റ് പദ്ധതി. എഫ് എം എച്ച് എസ്സിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഇത്തരം വൈവിധ്യമാർന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ നിയാസ് ചോല സാറിൻറെ നേതൃത്വത്തിൽ ഉപയോഗ രഹിതമായ ടയറുകൾ, കുപ്പികൾ, ചിരട്ടകൾ, വിത്തുകൾ ,അടപ്പുകൾ, പേപ്പർ ഗ്ലാസ്, ഐസ്ക്രീം ബോളുകൾ ,സിറിഞ്ചുകൾ , പിസ്തയുടെ പുറംതൊലി തുടങ്ങിയ വിവിധതരം വസ്തുക്കൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കരകൗശലവസ്തുക്കളും അലങ്കാരവസ്തുക്കളും ഉണ്ടാക്കി സ്കൂളിൽ ഒരു അലങ്കാരമാക്കി മാറ്റി. അങ്ങനെ ചിലവുകുറഞ്ഞ രീതിയിൽ അലങ്കാര വസ്തുക്കൾ ഒരുക്കുവാൻ വിദ്യാർഥികളും അഭ്യസിച്ചു.

തിരികെ വിദ്യാലയത്തിലേക്ക്

 

2021-22അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമുചിത മായി ആഘോഷിച്ചു. പിടിഎ, അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ, ഹെഡ് മാസ്റ്റർ, സഹ അധ്യാപകർ, എല്ലാവരും കൂടി കുട്ടികളെ സ്വീകരിച്ചു. രണ്ട് ബാച്ചുകളയിട്ടാണ് കുട്ടികളെ സ്വീകരിച്ചത്. എല്ലാകുട്ടികൾക്കും മധുര പലഹാരങ്ങൾ നൽകി .ശേഷം കുട്ടികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹാളിൽ ഇരുത്തി. സ്വാഗതപ്രസംഗം ബീനടീച്ചർ നടത്തി. ഹെഡ്മാസ്റ്ററുടെ സാനിധ്യത്തിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി സർ ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ നിയാസ് ചോല സർ മനോഹരമായ പഠന പാട്ടുകൾ പാടി. കുട്ടികൾ അത് ഏറ്റു പാടി ഇത് കുട്ടികൾക് വളരെ സന്തോഷമായി. കൂടാതെ സർ മറ്റുപല പഠനപ്രവർത്തങ്ങളും നടത്തി .ഇത് ഒന്നര വർഷകാലം വീട്ടിൽ ഇരുന്ന് മുഷിഞ്ഞ കുട്ടികൾക് വളരെ മാനസിക ഉല്ലാസം നൽകി .സ്റ്റാഫ് സെക്രട്ടറി ഹാഷിം കുട്ടി സാറിന്റെ നന്ദിയോട്കൂടി ചടങ്ങ് അവസാനിച്ചു .രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽനടത്തി. കുട്ടികൾക്ക് മധുര പലഹാരം നൽകി. ഇതിന്റ സ്വാഗത പ്രസംഗം മനോഹർ സർ നടത്തി .ഹെഡ്മാസ്റ്റർ കുട്ടികൾക് പഠന പാട്ടുകൾ പാടി കൊടുത്തു .കുട്ടികൾ അത് ഏറ്റു പാടി. കൂടാതെ മറ്റു പഠന പ്രവർത്തങ്ങളും നടത്തി . .ഇത് കുട്ടികൾക് വളരെ സന്തോഷംനൽകി. റുഖിയ ടീച്ചറുടെ നന്ദിയോട് കൂടി ചടങ്ങ് അവസാനിച്ചു

എഫ് എം എച്ച് എസ് എസിന് 100%വിജയം നേടിയ വിദ്യാലയത്തിനുള്ള ജില്ലാ പഞ്ചായത്തിൻറെ ആദരം

 

2020 - 21 അധ്യയനവർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയ ത്തിനുള്ള ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപഹാരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ :ബോസ് ജേക്കബ് നിന്നും ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ കൂമ്പാറ ഹെഡ്മാസ്റ്റർ ശ്രീ. ചോല ഏറ്റുവാങ്ങി.ഹയർസെക്കൻഡറി സ്കൂളിനുള്ള ഉപഹാരം പ്രിൻസിപ്പൽ ശ്രീ . നാസർ ചെറുവാടി ഏറ്റുവാങ്ങി . മുഴുവൻ വിഷയങ്ങളിലും എ - പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, ,ഓൾ ഇന്ത്യ ലെവൽ Mental Maths ൽഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡൽബിൻ സെബാസ്റ്റ്യൻ എന്ന വിദ്യാർത്ഥിയെയും ആദരിച്ചു. തുടർന്ന്, കൗമാര ശാക്തീകരണ പരിശീലനപരിപാടിയായ ചങ്ക് (chank ) ന് ശ്രീ. ഇ. രാജൻ നേതൃത്വം നൽകി . പിടിഎ വൈസ് പ്രസിഡൻറ് ശ്രീ : ഇസ്മാഈൽ .എൻകെ, ഗ്രീൻ വാലി ഫോർ ഗേൾസ് പ്രതിനിധി, മുഹമ്മദ് , വിജയോത്സവം കൺവീ : അബ്ദുൾ സലിം കെടി , റംല. എം. .സീനിയർ അസിസ്റ്റൻറ് ബീന എം. അബ്ദുൾ നാസിർ ടി.ടി. അബൂബക്കർ പി , പ്രിൻസ് ടി.സി. റുഖിയ എട്ടിലാൻ എന്നിവർ നേതൃത്വം നൽകി. പ്രസ്തുത ചടങ്ങിൽ ഹെഡ് മാസ്റ്റർ നിയാസ് ചോല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി : ഹാഷിം കുട്ടി നന്ദിയും പറഞ്ഞു.


ചങ്ക് പദ്ധതി ഉദ്ഘാടനം

 

ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ, ജില്ലാ പഞ്ചായത്ത് വിജയോത്സവം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ചങ്ക് പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനവും ബോധവൽക്കരണം ക്ലാസും സംഘടിപ്പിച്ചു ഉദ്ഘാടനത്തിനുശേഷം പഠന നൈപുണികൾ ഉം പ്രവർത്തന പദ്ധതിയും എന്ന വിഷയത്തെ ആസ്പദമാക്കിv മെൻറർ ഈ രാജൻ sir ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ നിയാസ് ചോല sir ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിജയോത്സവം കൺവീനർ റംല എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹാഷിം കുട്ടി നന്ദിയും പറഞ്ഞു






അമൃത മഹോത്സവം

 

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി എഫ്.എം.എച്ച്.എസ്.എസ്. കൂമ്പാറ സോഷ്യൽസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമൂഹ ചരിത്ര ചിത്രരചന സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത കവിയും ആർടിസ്റ്റുമായ ശ്രീ ബേബി കൂമ്പാറയും ,

ചിത്രകാരനും, ശിൽപിയുമായ ശ്രീ. തൂലിക പൗലോസും സംയുക്തമായി ചിത്രങ്ങൾ വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ കാൻവാസിൽ കുട്ടികളും, രക്ഷിതാക്കളും , അധ്യാപകരും ചരിത്ര സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി.

പരിപാടിയിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി, എച്ച്.എം നിയാസ് ചോല, സോഷ്യൽ സയൻസ് കൺവീനർമാരായ പ്രിൻസ്.ടി.സി, അബൂബക്കർ പി , ഷരീഫ് കെ. മുഹമ്മദ് ഇഖ്ബാൽ എന്നിവർ നേതൃത്തം നൽകി. സ്‌റ്റാഫ് സെക്രട്ടറി ഹാഷിം കുട്ടി നന്ദി പറഞ്ഞു.



ചേർത്ത് നിർത്താം കരുതലോടെ

 

സംയോജിത വിദ്യാഭ്യാസ പദ്ധതി യുടെ "ചേർത്ത് നിർത്താം കരുതലോടെ" പരിപാടി യുടെ ഭാഗമായി കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സ്കൂളിൽ എത്താൻ സാധിക്കാത്ത ഭിന്നശേഷി കുട്ടികളായ ബെനഡിക്റ്റ് ബിജു, മുഹമ്മദ് ഷാഫിi, അതുൽ സജി, ദേവാനന്ദ എന്നിവരുടെ ഭവനങ്ങൾ പഞ്ചായത്ത്‌ പ്രതിനിധികൾ, ക്ലാസ്സ്‌ അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ചങ്ങാതി കൂട്ടം എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.







ആട്ടവും പാട്ടുമായി അതിജീവനം.

 

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ യൂണിസെഫ് ന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അതി ജീവനം പരിപാടിയുടെ കുന്നമംഗലം ബിആർസി തല ഉദ്ഘാടനം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ദീർഘകാലത്തെ അടച്ചിടലിനു ശേഷം വിദ്യാലയത്തിൽ എത്തിച്ചേർന്ന കുട്ടികൾക്കുള്ള മാനസിക ആരോഗ്യ വിദ്യാഭ്യാസം ആണ് പരിപാടിയുടെ ലക്ഷ്യം. കുട്ടികൾക്കുള്ള പരിശീലനപരിപാടി തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ശ്രീ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ നാസർ ചെറുവാടി. അധ്യക്ഷം വഹിച്ച പരിപാടിയിൽ കുന്നമംഗലം ബിപിസി ശ്രീ.ശിവദാസൻ കെഎം മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ നിയാസ് ചോല, ശ്രീമതി. ബിന്ദു കുമാരി. ശ്രീ ഇസ്മായിൽ, ശ്രീ. മനോഹർ എം ബി, എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിക്ക് ബി ആർ സി ട്രെയിനർ മാരായ ശ്രീ മനോജ് കുമാർ, ശ്രീ ഹാഷിദ് കെസി, അധ്യാപകരായ റുക്കിയ ഇട്ടിലാൻ, ഹാഷിം കുട്ടി എന്നിവർ നേതൃത്വം നൽകി.സീനിയർ അസിസ്റ്റന്റ് ശ്രീമതി. ബീന എം. നന്ദി പറഞ്ഞു.


ലോക അറബി ദിനം

 

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആചരിച്ചു. ചടങ്ങ് പ്രിൻസിപ്പാൾ നാസർ മാസ്റ്റർ ചെറുവാടി ഉദ്ഘാടനം ചെയ്തു. അറബി ഭാഷയുടെ പ്രാധാന്യം, പ്രത്യേകതകൾ, സാധ്യതകൾ എന്നിവയെ കുറിച്ച് ഉദ്ഘാടന ഭാഷണത്തിൽ അദ്ദേഹം പരാമർശിച്ചു. ഹെഡ്മാസ്റ്റർ നിയാസ് ചോല മുഖ്യപ്രഭാഷണം നടത്തി. താൻ സംവിധാനം ചെയ്ത അറബിക് കവിതാ സമാഹര പുസ്തകം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് കുട്ടികളെ ഒരു കവിത താളാത്മകമായി ചൊല്ലിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു. ചടങ്ങിൽ ഹയർ സെക്കണ്ടറി അറബിക് അധ്യാപകൻ സലാം സർ അധ്യക്ഷത വഹിക്കുകയും കൺവീനർ ഫിറോസ് സർ സ്വാഗതം പറയുകയും ചെയ്തു. അമീൻ സർ നന്ദി പ്രകാശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ചാർട്ട് പ്രദർശനവും UP, HS തലത്തിൽ വിവിധ മത്സരങ്ങളും നടന്നു. അറബിക് പ്രാർഥനക്ക് ശഹന മെഹറിൻ, നിയ, ഹിന എന്നിവർ നേതൃത്വം നൽകി.

അറബിക് ഡേ സന്ദേശം ഫിദ ഫസൽ വായിച്ചു.



ക്രിസ്മസ് സ്റ്റാർ നിർമാണം

 

സ്കൂളിൽ നല്ലപാഠം പദ്ധതിയുടെ ഭാഗമായി ക്രിസ്ത്മസിനെ വരവേൽക്കാൻ നീഡിൽ വർക്ക് അധ്യാപിക ജെസ്സി ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പേപ്പർ സ്റ്റാർ പരിശീലനം ആരംഭിച്ചു. കുന്നമംഗലം BPC ശിവദാസൻ കെ എം പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ നിയാസ് ചോല,ബി ആർ സി ട്രെയ്നർ മനോജ് കുമാർ, ഹാഷിദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പല വർണങ്ങളിലുള്ള

പേപ്പർ ഉപയോഗിച്ച് വിവിധ തരം സ്റ്റാറുകൾ നിർമ്മിച്ചു.സ്കൂളിലെ മുഴുവൻ അധ്യാപകരും ഇതിൽ പങ്കാളികളായി. വർഷത്തെ ക്രിസ്മസ്

ദിനാഘോഷത്തിൽ വേറിട്ട ഒരു പ്രവർത്തനമായി മാറി ഇത്. കുട്ടികളും വളരെ വൈവിധ്യങ്ങളായ പല വർണ്ണങ്ങളിലുള്ള സ്റ്റാറുകൾ ഉണ്ടാക്കി



പ്രാർത്ഥനാഗീതം 5 ഭാഷകളിലൂടെ

 

വിദ്യാലയം ആരംഭിക്കുമ്പോൾ ആലപിക്കുന്ന പ്രാർത്ഥനാ ഗാനം ഏറെ കൗതുകത്തോടെയാണ് വിദ്യാർത്ഥികൾ ശ്രവി ക്കുന്നത് മലയാളം,ഹിന്ദി,അറബിക്,ഉറുദു, സംസ്കൃതം,എന്നീ ആറ് ഭാഷകളിലായി ആലപിക്കുന്ന പ്രാർത്ഥനാഗീതം വളരെ മനോഹരമായി ചിട്ടപ്പെടുത്തിയാണ് ഓരോ ആഴ്ചയിലും ആലപിക്കുന്നത്

സംസ്കൃതവും അറബിയും ഉറുദുവും പഠിക്കാത്ത വിദ്യാർഥികൾ പോലും ഭക്തിയും ദേശീയ തയും വിളിച്ചോതുന്ന വരികൾ ഓരോ വിദ്യാർത്ഥികളുടെ യും നാവിൻ തുമ്പത്ത് വിരിയുന്ന തരത്തിൽ മനഃപാഠമാണ് പ്രാർത്ഥനാഗീതത്തെ മനോഹരമാക്കുന്നതിനും താളാത്മകം ആക്കുന്നതിനും വാദ്യോപകരണങ്ങളുമായി പ്രധാനാധ്യാപകനായ നിയാസ് ചോല സാറും വിദ്യാർഥികൾക്ക് പിന്തുണയുമുണ്ട്

കൂടുതൽ കാണുക



സുരക്ഷിത കൗമാരം

 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കൗമാര ശാക്തീകരണ പദ്ധതിയായ ചങ്കിന്റെ രണ്ടാം മൊഡ്യൂൾ ആയ സുരക്ഷിത കൗമാരം എന്ന വിഷയത്തെ അടിസ്ഥാനമാക്കി 11/1/22. ചൊവ്വ രണ്ടുമണിമുതൽ അഡോളസെൻറ് ബ്രിഗേഡ് മാർക്ക് പരിശീലനം നൽകി സ്കൂൾ മെൻറർ ഈ രാജൻ സാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി- പൂർണ്ണമായും കുട്ടികൾ

നിയന്ത്രിച്ച ചടങ്ങിൽ ,ഷഹബാസ്(9സി) അധ്യക്ഷത വഹിച്ചു .യു എസ് എസ് ജേതാവ് അഖിൽ വി ആർ(9എ) പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. മുഹ്സിനപി ആർ(9സി) സ്വാഗതം പറഞ്ഞു. അമൽ പ്രകാശ് (,9എ), മുഹമ്മദ് സിദാൻ(9ബി) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ആദിയ ഫെബിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.




പൂക്കൂട

 

സ്കൂൾ കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആകാശവാണി കോഴിക്കോട് നിലയത്തിൽ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിയാണ് പൂക്കൂട. ഈ പരിപാടിയിലേക്ക് ഫാത്തിമാബി സ്കൂളിലെ കുട്ടികൾക്കും പരിപാടികൾ അവതരിപ്പിക്കാനുളള ഒരു അവസരം ലഭിച്ചത് വളരെ സന്തോഷത്തോടെയാണ് സ്കൂൾ ഏറ്റെടുത്തത്. ആകാശവാണി കോഴിക്കോട് നിലയത്തിൽ 2022 ജനുവരി 30 നു ഞായറാഴ്ച രാവിലെ 9 മണിക്ക് സംപ്രേഷണം ചെയ്തപൂക്കൂട എന്ന പരിപാടിയിൽ ദേശഭക്തിഗാനം, മലയാളം കവിത, ചിത്രീകരണം, സംഘഗാനം നം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഈ അവതരണത്തിൽ വൈവിധ്യങ്ങളായ നൈസർഗ്ഗിക കഴിവുകൾ നമ്മുടെ കുട്ടികളിൽ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന കാര്യം ബോധ്യമായി. വളരെ തന്മയത്വത്തോടെയും ആത്മവിശ്വാസത്തോടും കൂടിയാണ് ഓരോ കുട്ടികളും പരിപാടികൾ അവതരിപ്പിച്ചത്.


സ്കൂൾ തല സന്ദർശനം- ബിആർസി

 

സ്കൂളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി ബി ആർ സി ക്ലസ്റ്റർ കോർഡിനേറ്ററായ ധന്യ ടീച്ചർ വിദ്യാലയം സന്ദർശിച്ചു.

ക്ലസ്റ്റർ കോർഡിനേറ്ററുടെ നേതൃത്വത്തിൽ ക്ലസ്റ്റർ മീറ്റിംഗ് ചേർന്നു.. വിദ്യാർഥികളുടെ പഠന പുരോഗതി, പാഠ്യേതര പ്രവർത്തനങ്ങൾ, ഓൺലൈൻ വിദ്യാഭ്യാസം, കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് നൽകേണ്ട പിന്തുണ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു.2020- 21 അധ്യയനവർഷത്തെ മുഴുവൻ പ്രവർത്തനങ്ങളെയും വിശകലനം ചെയ്യുന്ന എസ് ആർ ജി മിനുട്സ് ബുക്ക് വിലയിരുത്തുകയും കോർഡിനേറ്റർ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഴുവൻ അധ്യാപകരെയും ക്ലസ്റ്റർ മീറ്റിംങ്ങിൽ അഭിനന്ദിക്കുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ ഉദ്യാന ലൈബ്രറി സന്ദർശിച്ചു. വിദ്യാലയത്തിൽ ആരംഭിച്ച ടച്ച് റഗ്ബി പരിശീലന ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികളെ പരിചയപ്പെടുകയും ചെയ്തു. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളെയും വിലയിരുത്തുകയും അഭിനന്ദിക്കുകയും ചെയ്തു . ഇനിയും ഇത്തരത്തിലുള്ള മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ സഹകരണവുമായി കൂടെയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു

അറബി കാലിഗ്രഫി

 

അറബി ഭാഷയിൽ പ്രാഥമിക പരിജ്ഞാനം പോലുമില്ലെങ്കിലും തന്റെ കരവിരുതിൽ താരമാവുകയാണ് അഖില കെ എസ്. സ്കൂളിലെ പത്താം ക്ലാസിലെ വിദ്യാർത്ഥിനിയാണ് അഖില കെ എസ്. ചിത്രരചനയിൽ അഭിരുചിയുള്ള അഖില ഒരുപാട് ചിത്രങ്ങൾ വരയ്ക്കാറുണ്ട്. ഇപ്പോൾ അറബി ലിപിയിൽ താത്പര്യം തോന്നിയാണ് കാലിഗ്രഫി പരീക്ഷിച്ചത്.ഇത് വിജയമായതോടെ വിദ്യാലയം ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ അധ്യാപകനായ അബൂബക്കർ മാസ്റ്റർ അഖിലയുടെ അഭിരുചി തിരിച്ചറിഞ്ഞ് സൗകര്യങ്ങളൊരുക്കി. പ്രധാനധ്യാപകൻ നിയാസ് ചോല പ്രോത്സാഹനം നൽകി . കോവിഡ കാല അനുഭവങ്ങൾ വിഷയമാക്കി രചിച്ച ചിത്രങ്ങളും മനോഹരമായിരുന്നു. പെൻസിൽ ഡ്രോയിങ്, ഫാബ്രിക് പെയിൻറിംഗ് ,വാട്ടർ കളർ തുടങ്ങിയവയിലും വർണാഭമായ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ചിത്രരചനക്ക് ആവശ്യമുള്ള വസ്തുക്കൾ എല്ലാം വിദ്യാലയത്തിലെ സ്റ്റാഫ് കൗൺസിൽ ആണ് നൽകുന്നത്. താമരശ്ശേരി ഡി ഇ ഒ ഇൻചാർജ് സി. ബൈജു അഖിലയ്ക്ക് മെമെന്റോ നൽകി ആദരിച്ചു .കൂടാതെ കോഴിക്കോട് ജെ ഡി ടി പ്രിൻസിപ്പലും പ്രശസ്ത കരിയർ മോട്ടിവേറ്ററുമായ കെകെ ഹമീദ് അഖിലയെ അഭിനന്ദിക്കുകയും ഉന്നത പഠനത്തെ കുറിച്ചുള്ള വിവരണം നൽകുകയും ചെയ്തു. അഖിലയുടെ ഈ അസാധാരണമായ കഴിവിനെ സ്കൂളിലെ അധ്യാപകരും മുഴുവൻ കുട്ടികളും അഭിനന്ദിച്ചു. ഇനിയും ഇത്തരത്തിലുള്ള ഒരുപാട് കാലിഗ്രഫികൾ സൃഷ്ടിക്കാൻ പ്രചോദനവും നൽകി