എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/“ഓൺലൈൻ പഠനപ്രവർത്തനങ്ങൾ”

Schoolwiki സംരംഭത്തിൽ നിന്ന്

2020-21 ലെ ഓൺലൈൻ പഠനമാതൃക

"ഏതൊരു പ്രതികൂല സാഹചര്യത്തിലും കുട്ടികളുടെ വിദ്യാഭ്യാസമെന്നത് മൂല്യവത്താണ് " എന്ന സന്ദേശം പകർന്നു നൽകുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഞങ്ങളുടെ വിദ്യാലയം കോവിഡ് മഹാമാരി കാലത്ത് കാഴ്ചവച്ചത്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ സംവിധാനം ഒരുക്കുന്നതിനായി വിദ്യാലയ സംഘടനകളും സാമൂഹ്യ സഹകരണസംഘടനകളും ഒത്തൊരുമിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ സംവിധാനം ഒരുക്കി കൊടുത്തു. ക്ലാസ് അടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും കൈറ്റ് വിക്റ്റർ ചാനലിലെ ക്ലാസ്സുകൾക്കൊപ്പം നമ്മുടെ വിദ്യാലയത്തിലെ ഓരോ അധ്യാപകരും ക്ലാസടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഓൺലൈൻ ക്ലാസുകൾ നടത്തിയിരുന്നു. മെയ് മുതൽ തന്നെ ആരംഭിച്ച ഈ ക്ലാസുകൾക്ക് ഗൂഗിൾ മീറ്റ്, ഗൂഗിൾ ക്ലാസ്റൂം ,വാട്സാപ്പ് ഗ്രൂപ്പ് എന്നീ സംവിധാനങ്ങളാണ് പ്രയോജനപ്പെടുത്തിയിരുന്നത്. പ്രൈമറിതലത്തിലെ ഒന്ന് രണ്ട് ക്ലാസുകൾക്ക് പ്രത്യേക ഊന്നൽ നൽകുന്നതിനായി അടിസ്ഥാന ശേഷികൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള പ്രത്യേകമായ പാഠസൂത്രണം നടത്തിയിരുന്നു. ഇത് ഓൺലൈൻ ക്ലാസുകളിലൂടെ 80%വിജയകരമാവുകയും ചെയ്തു.ഇതിനായി ചിത്രത്തിൽ നിന്നും ആശയം ആശയങ്ങളിൽ നിന്ന് വാക്യങ്ങൾ വാക്യങ്ങളിൽ നിന്ന് വാക്കുകൾ വാക്കുകളിൽ നിന്ന് അക്ഷരങ്ങൾ എന്നീ ക്രമത്തിലുള്ള ശ്രേണിയിലൂടെയാണ് പഠനം സാധ്യമാക്കിയിരുന്നത്. ഭാഷയോടൊപ്പം ഗണിത പഠനവും ലളിതമാക്കുന്നതിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു .ഉല്ലാസ ഗണിതം ,വീട്ടിലെ ഗണിത ലാബ്, ഗണിത കളികൾ, തുടങ്ങിയ പ്രവർത്തനങ്ങളിൽ എല്ലാം അധ്യാപകർക്കൊപ്പം രക്ഷിതാക്കളുടെ പൂർണ്ണപിന്തുണയും കുട്ടികൾക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ ക്ലാസുകളിൽ 85% വിദ്യാർത്ഥികളും അടിസ്ഥാന ഗണിതശേഷികൾ ഉറപ്പിക്കാൻ സാധിച്ചു. ഓൺലൈൻ ക്ലാസുകൾ കൃത്യമായി നടക്കുന്നത് മോണിറ്ററിംഗ് ചെയ്യുന്നതിനായി പ്രഥാനധ്യാപകൻ ഗൂഗിൾ ഫോം തയ്യാറാക്കിയിരുന്നു അതിലൂടെ നിത്യവും ക്ലാസ്സിൽ ഹാജരാവുന്ന കുട്ടികളുടെ എണ്ണം രേഖപ്പെടുത്തുകയും ഹാജരാകാതിരുന്ന കുട്ടികളുടെ ലിസ്റ്റ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തിരുന്നു. ഹാജരാകാത്ത കുട്ടികളെ നേരിട്ട് വിളിച്ച് ഓൺലൈൻ ക്ലാസിൽ ഹാജരാകുന്നതിനും പങ്കെടുക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തു. ഓൺലൈൻ ക്ലാസ്സിൽ ഹാജരാക്കാൻ കഴിയാതിരുന്ന കുട്ടികൾക്ക് വർക്ക് ഷീറ്റ് തയ്യാറാക്കി നൽകുകയും അത് പൂർത്തിയാക്കിയതിനു ശേഷം മൂല്യനിർണയത്തിനായി സ്കൂളിൽ കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ വഴി സ്വയം വിലയിരുത്തൽ നടത്തുകയും പിന്നോക്ക നിലവാരത്തിലുള്ള കുട്ടികൾക്ക് പ്രത്യേക പഠന പ്രവർത്തനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.രണ്ട് മാസത്തെ ഇടവേളകളിലായിയി ക്ലാസ്സ് . പി. ടി.എ യോഗം ഓൺലൈൻ സംവിധാനമായി സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തൽ , രക്ഷിതാക്കളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, എന്നിവ മാനിച്ചുകൊണ്ട് ക്ലാസുകൾ കൂടുതൽ മെച്ചപ്പെടുത്താൻ ഇത്തരം CPTA പ്രയോജനകരമായി.ദിനാചരണങ്ങൾ ക്വിസ്, റീചാർജ് യുവർ റീഡിങ്, വിദഗ്ധരുടെ ക്ലാസുകൾ സർഗോത്സവങ്ങൾ തുടങ്ങിയ മികവാർന്ന പ്രവർത്തനങ്ങൾ കോവിഡ് കാലഘട്ടത്തിൽ ഞങ്ങടെ വിദ്യാലയത്തിന് ഏറ്റെടുത്ത് നടത്താൻ കഴിഞ്ഞു. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പഠന പുരോഗതി രേഖ പരിശോധിക്കുന്നതിന് കോവിഡ് കാലഘട്ടത്തും കൃത്യമായ ഇടവേളകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി അവർക്ക് ആവശ്യമായ പിന്തുണയും നൽകിയിട്ടുണ്ട്.