അടിയന്തര ദിനങ്ങൾ
ഇന്ന് ഈ ലോകം കൊറോണ എന്ന ഒരു വൈറസിനെ ഭയന്ന് ഭവനങ്ങളിൽ ഒതുങ്ങിക്കഴിയുകയാണ്. മനുഷ്യർ തന്റെ നിലനിൽപ്പിനെ പോലും വകവയ്ക്കാതെ പണം ഉണ്ടാക്കാനായി നെട്ടോട്ടം ഓടുകയാണ്. ആ ഓട്ടത്തിനിടയിൽ അവർ ഒന്നിനെയും കുറിച്ച് ആലോചിക്കുന്നില്ല. മറ്റുള്ളവരുടെ സമ്പത്ത് പിടിച്ചടക്കാൻ അവൻ, താൻ ചവിട്ടി നിൽക്കുന്ന മണ്ണ് പോലും നഷ്ടപ്പെടുത്താൻ തയ്യാറാണ്. പ്രകൃതിയെ എപ്രകാരം ഒക്കെ ചൂഷണം ചെയ്യാമോ, അപ്രകാരം എല്ലാം മനുഷ്യൻ തന്റെ സ്വാർത്ഥ നേട്ടങ്ങൾക്കുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഈ കൊറോണക്കാലം നമ്മുടെ തെറ്റുകൾ മനസിലാക്കി അത് തിരുത്തുവാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. തന്റെ നേട്ടങ്ങൾക്കു വേണ്ടി ആരേയും എന്തുചെയ്യാനും മടിക്കാത്ത മനുഷ്യൻ, അതു തനിക്ക് തന്നെ തിരിച്ചടിയാകുമെന്ന് ചിന്തിക്കുന്നില്ല.
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പറയുന്നത് പോലെ നമ്മൾ അനുസരിച്ചാൽ, നമുക്കെല്ലാവർക്കും ഈ വൈറസിനെ ഇല്ലാതാക്കാൻ സാധിക്കും. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. കൊറോണ വൈറസ് പടർന്നു പിടിക്കാതിരിക്കാൻ നാമെല്ലാവരും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുകയും, മാസ്ക് ധരിക്കുകയും വേണം. കഴിവതും പുറത്തുപോകാതെ വീട്ടിൽത്തന്നെ ഇരിക്കണം. എല്ലാവരും ധാരാളം വെള്ളം കുടിക്കണം. നമ്മൾ ഈ വൈറസിനെയും അതിജീവിക്കും.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|