അഹന്ത നടിച്ച് നടക്കും മാനവരാശിക്കൊരു
മുന്നറിയിപ്പ്
കൊറോണയെന്ന വൈറസ് നൽകും
പാഠങ്ങൾ ഈ അറിയിപ്പ്
കാണാൻ ഒന്നും കാണില്ലേലും ഭീകരനായരു വില്ലനിവൻ
എന്തും കാണിക്കാമീ സാമർത്ഥ്യത്തിന്
വിരാമമായി , ചിന്തിക്കൂ നീ നിസ്സാരൻ
ജീവൻ പോലും നശ്വരം
നിന്റെ ചെയ്തികൾ അഹന്തകൾ
എന്തിനു വേണ്ടി ഈ നടനങ്ങൾ
നേടിയോ നീ എല്ലാമെല്ലാം
ജീവിതമെന്നീ ഓട്ടത്തിൽ
ഈ മലർവാടിയിൽ വാടും
പൂക്കളെ നീ കേട്ടുവോ?
അടച്ചു പൂട്ടിയ കണ്ണുകളുമായി
കണ്ടില്ലെന്നു നടിച്ചില്ലേ ?
വഴികളെല്ലാം കീഴടക്കി വിലസി നീ നടന്നപ്പോൾ
ഓർത്തിരുന്നോ വഴിമുടക്കാൻ
ഒരണു മാത്രം മതിയെന്ന്
തിരക്കിനിടയിൽ ആടിത്തീർത്ത
പാതകൾ ഒടുവിൽ വിജനമായി
ഇനിയെങ്കിലും ഈ ശൂന്യതയെ
വിനിയോഗിക്കുക ചിന്തിക്കാൻ
ജീവിതമിനിയും ആടിത്തീർക്കാൻ
ബാക്കിയായൊരു നാടകം
നല്ല നാളുകൾ പുലരാനായി
കരുതലെടുക്കാം നമുക്കും
പാഠങ്ങൾ നൽകാൻ വന്ന
ഗുരുവാണീ കൊറോണ
പാഠങ്ങൾ പുലർത്താനൊ-
രാരംഭം ഈ ലോക്ക് ഡൌൺ