കൊറോണേ..... മനുഷ്യകുലത്തിൻ്റെ അന്ധകനായി പിറന്നവനേ എന്തിനു നീ നമ്മെ എകാന്തരാക്കുന്നു നാലു ചുമരുകൾക്കുള്ളിൽ അടക്കപ്പെടുമ്പോൾ നാം തകർക്കുന്നു നിൻ ചങ്ങലയെ മുഖാവരണങ്ങളിൽ അസ്വസ്ഥരാകുമ്പോഴും പൊലിയാതെ കാക്കുന്നു ആയിരങ്ങളെ കൊറോണേ ......... നിൻ്റെ ബന്ധനങ്ങളെ തകർത്തെറിയുമ്പോഴും നാം വഴിതെളിയിക്കും പ്രതീക്ഷ തൻ പുലരിയെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത