സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ്

 
ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് -1
 
ആദ്യകാല ബാച്ച്

St. Joseph's & St. Cyril's H. S. S. West Mangad  സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് 2015 ജൂലൈയിൽ പ്രവർത്തനം ആരംഭിച്ചു. എട്ടാം ക്ലാസിലെ 16 കുട്ടികളാണ് ആദ്യമായി ജെ. ആർ. സി. യിൽ അംഗങ്ങളായത് പ്രഥമ ശുശ്രൂഷയും റോഡ് സുരക്ഷയും ആണ് ജെ. ആർ. സി. യുടെ പ്രധാന പ്രവർത്തന മേഖലകൾ. ജെ. ആർ. സി . യൂണിറ്റ് പ്രവർത്തനമാരംഭിച്ചത് കൗൺസിലർമാരായ അമ്പിളി ടീച്ചർ, ജിൻസി ടീച്ചർ, എന്നിവരുടെ നേതൃത്വത്തിലാണ്. എല്ലാവർഷവും എട്ടാം ക്ലാസിലെ വിദ്യാർഥികളിൽനിന്ന് പരമാവധി 20 പേരെയാണ് ജെ. ആർ. സി. യിലേക്ക് തെരഞ്ഞെടുക്കുന്നത് . 2020-21 അധ്യയനവർഷത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ബേസിക് യൂണിറ്റ് ആരംഭിച്ചു.

പ്രവർത്തനങ്ങൾ

1.A LEVEL, B LEVEL, C LEVEL പരീക്ഷകൾ യഥാക്രമം എട്ടാം ക്ലാസ്, ഒമ്പതാം ക്ലാസ്, പത്താം ക്ലാസ് കുട്ടികൾക്ക് നടന്നുവരുന്നു

2.തൃശ്ശൂർ ജില്ലാ ഘടകം “NATPAC “മായി ചേർന്ന് സംഘടിപ്പിക്കുന്ന “റോഡ് സുരക്ഷയും പ്രഥമ ശുശ്രൂഷയും” എന്ന വിഷയത്തിൽ നടത്തുന്ന ഏകദിന സെമിനാറിൽ നമ്മുടെ വിദ്യാലയത്തിലെ കേഡറ്റുകളും പങ്കെടുത്തു

3. കോവിഡിന്റെ സാഹചര്യത്തിൽ ഇത് Webinar ആയി നടത്തി.

 
മുനിയറ സന്ദർശനം-

4. 2019- 20 അധ്യയനവർഷത്തിൽ JRC കേഡറ്റുകൾക്ക് ഏകദിന യാത്ര സംഘടിപ്പിച്ചു . Anjoor ദിവ്യദർശനം , എടക്കളത്തൂർ Santhi Bhavan, ആളൂർ കുംഭാര കോളനി, കോവിലൻ സ്മാരക കുടീരം , മുനിയറ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി .

5. കോവിഡിന്റെ സാഹചര്യത്തിൽ വീടുകളിൽ ആയിരുന്നതുകൊണ്ട് വേനലിൽ പക്ഷികൾക്ക് കുടിവെള്ളം ഒരുക്കി JRC കേഡറ്റുകൾ യൂണിറ്റ് പ്രവർത്തനങ്ങളിൽ പങ്കാളികളായി .

6. 2021 നവംബർ 21ന് സ്കൂൾ പ്രവർത്തന പുനരാരംഭിച്ചപ്പോൾ JRC യൂണിറ്റ് സ്കൂളിലേക്ക് 5L സാനിറ്റൈസർ ,ഒരുThermal Scanner എന്നിവ സംഭാവന നൽകി .

 
പറവകൾക്ക് ഒരു പാനപാത്രം-

7. 2022 ഫെബ്രുവരി സ്കൂളിൽ പലയിടങ്ങളിൽ പക്ഷികൾക്ക് കുടിവെള്ളം ഒരുക്കി പറവകൾക്ക് ഒരു പാനപാത്രം എന്ന പദ്ധതിയിൽ ഭാഗഭാക്കായി.

7വർഷമായി പ്രവർത്തിക്കുന്ന ജെ ആർ സി യൂണിറ്റ് നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. ഇപ്പോൾ Basic level ( std 5,6)38 കേഡറ്റുകളും A,B,C, LEVEL (std 8,9,10 ) 55 കേഡറ്റുകളും ആകെ 93 കേഡറ്റുകളും പ്രവർത്തിച്ചു വരുന്നു . “ We Serve “എന്നതാണ് J R C യുടെ ആപ്തവാക്യം