ജി. എച്ച്. എസ്. എസ്. പള്ളിക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ജി. എച്ച്. എസ്. പള്ളിക്കര/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജി. എച്ച്. എസ്. എസ്. പള്ളിക്കര/ചരിത്രം/ചരിത്രം|കൂടുതൽ വായിക്കുക]] കാഞ്ഞങ്ങാട് - കാസർകോട് സംസഥാന പാതക്കരികെ ബേക്കൽ ഫോർട്ട് റയിൽവെ സ്റ്റേഷൻ്റെ സമീപസ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൻ്റെ പടിഞാറ് ഭാഗം മനോഹരമായ പള്ളിക്കര ബീച്ചാണ്. കന്നട വാക്കായ കരെ യോട് ചേർന്ന് പള്ളി എന്ന മലയാളം വാക്ക് ചേർന്നാണ് പള്ളിക്കരെ എന്ന സ്ഥല നാമമുണ്ടായത്. കന്നടയിൽ കരെ എന്നാൽ കുളം എന്നാണ് അർഥം. പള്ളിക്കുളത്തിന് അടുത്തുള്ള സ്ഥലം എന്നാണ് സ്ഥല നാമ ചരിത്രം സൂചിപ്പിക്കുന്നത്. പ്രദേശത്തെ കന്നഡ സംസ്കാരത്തിന്റെ സൂചന കൂടിയാണ് ഈ സ്ഥല നാമം. ബേക്കൽ കോട്ട ആസ്ഥാനമായി ഭരിച്ച ഇക്കേരി രാജ വംശത്തിൻ്റെ പാരമ്പര്യം നിലനിൽക്കുന്ന പ്രദേശത്ത് കന്നട ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾ നിലവിലുണ്ട്. മൽസ്യ തൊഴിലാളികൾ അടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശത് ഗൾഫ് കുടിയേറ്റത്തോട് കൂടിയാണ് സാമൂഹ്യമായ പുരോഗതി ഉണ്ടായി തുടങ്ങിയത് 1974ൽ സ്ഥാപിതായ വിദ്യാലത്തിൽ തുടക്കത്തിൽ അമ്പരിൽ താഴെ വിദ്യാർത്ഥികളേ ഉണ്ടായിരുന്നുള്ളൂ.പീടിക വരാന്തയിൽ ആരംഭിച വിദ്യാലയം പിന്നീട് പിടിഎ യും നാട്ടുകാരുചേർന്ന് നിർമിച്ച താൽക്കാലിക ഷെഡിലേക്ക് മാറി. പിന്നീട് ഈ കെട്ടിടം കാറ്റിൽ നിലംപൊത്തുകയായിരുന്നു. ഭൗതിക സൗകര്യങ്ങളുടെ അഭാവം അധ്യാപകക്ഷാമം തുടങ്ങിയവ ആദ്യകാലങ്ങളിൽ ഈ വിദ്യാലയത്ത ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചു. എന്നാൽ സാമൂഹിക പ്രതിബന്ധതയുള്ള നാട്ടുകാരുടെ നിരന്തര ഇടപെടലാണ് ഈ വിദ്യാലയത്തെ ഇന്നത്തെ രീതിയാൽ നിലനിർത്തിയത്. സ്കൂളിന് രണ്ടര ഏക്കർ സ്ഥലം ലഭിക്കുന്നതിനായി നാട്ടുകാ സമരം നടത്തി അറസ്റ്റു വരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. സ്കൂളിൻ്റെ ദൗതിക സാഹചര്യം ഒരുക്കുന്നതിൽ എടുത്തു പറയേണ്ട പേരാണ് യശശരീരനായ പ്രവാസി വ്യവസായി പി. ഇബ്രാഹിം ഹാജിയുടെ പേര്. തൻ്റെ പിതാവിൻ്റെ ഓർമക്കായി രണ്ട് കെട്ടിടങ്ങൾ അദ്ദേഹം വിദ്യാലയത്തിനായി നിർമിച്ചു നൽകി. 2004ൽ ആണ് ഹയർ സെകൻ്ററിയായി വിദ്യാലയത്തെ ഉയർത്തിയത്. ആദ്യ എസ് എസ് എൽ സി ബാച്ച് 1977ൽ ആണ് പുറത്തുവന്നത്. മലയാളം ഇംഗ്ലീഷ് കന്നട മീഡിയം ക്ലാസുകൾ ഇവിടെ നിലവിലുണ്ട്.