ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/നമ്മുടെ നാട് ശുചിത്വ നാട്

 നമ്മുടെ നാട് ശുചിത്വ നാട്    


നാം ദിവസേന പത്രമാധ്യമങ്ങളിൽ കണ്ടുവരുന്ന വാർത്തയാണ് പല തരത്തിലുളള രോഗങ്ങൾ.നാം കണ്ടും കേട്ടുംപരിചയമില്ലാത്ത ഈ രോഗങ്ങൾ ഇന്നിവിടെ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു. ഈ ഗുരുതരമായ സ്ഥിതിയുടെ യഥാർഥ കാരണക്കാർ മറ്റാരുമല്ല നമ്മൾ മനുഷ്യർ തന്നെ.പരിസ്ഥിതിനാം സംരക്ഷിക്കുന്നതിന്റെ ആവശ്യകത ഇക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ്.മനുഷ്യരുടെ നിലനിൽപ് തന്നെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.അതിനാൽ വ്യക്തിശുചിത്വത്തോടൊപ്പം നമ്മുടെ വീടും പരിസരവും സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.വീട്ടിലെ മാലിന്യങ്ങൾ അലക്ഷ്യമായി പൊതുസ്ഥലങ്ങളിലും മറ്റും വലിച്ചെറിയാതിരിക്കുക,നമ്മുടെപരിസിഥിതിയുടെമുഖ്യ ശത്രുവായ പ്ലാസ്റ്റിക് ഉപയോഗം നന്നേ കുറയ്ക്കുക തുടങ്ങി നമ്മളാൽകഴിയുന്ന വിധം നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുക ഇതുവഴി പല പ്രശ്നങ്ങളെയും നമുക്ക് ഒഴിവാക്കാൻ കഴിയും.ജല വായു മലിനീകരണങ്ങൾ ,പകർച്ചവ്യാധികൾ,പ്രകൃതി ദുരന്തങ്ങൾ എന്നിവയെ ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാൻ കഴിയും.നല്ലൊരു നാടിനെവളർത്തിയെടുക്കാൻനമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.

ആശിക്.എസ്
3 A സാൻസ്ക്രിറ്റ് എച്ച് എസ് എൽ പി എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം