ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/കോവിഡ്-19 എന്ന മഹാമാരി

കോവിഡ്-19 എന്ന മഹാമാരി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഭീകരവും ഭയാനകവും ആയ ഒരു മഹാമാരിയാണ് ഈ കോവിഡ്-19 എന്ന വൈറസ്. ലോകത്തെ തന്നെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്നാണിത് .നമ്മുടെ ഈ കേരളത്തിലും ഇത് വ്യാപിച്ചുകഴിഞ്ഞു. നമുക്ക് ചുറ്റും ഇത് പടർന്നുകൊണ്ടിരിക്കുകയാണ്. എത്രയോ പേരുടെ ജീവനാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്ന് മുക്തരാകാൻ നാം എല്ലാവരും ഒന്നായി നിന്ന് പോരാടുക. നമ്മുടെ പരിസ്ഥിതി നാം ഓർക്കുക. അവിടെ നടക്കുന്ന വ്യതിചലനത്തെ നാം കതോർക്കുക. ഈ വൈറസ് നമ്മുടെ അന്തരീക്ഷത്തിൽ ചെറിയ തോതിൽ അത് കാണപ്പെടും. അതിനാൽ നാം കരുതലായിരിക്കുക. അതുകൊണ്ട് നാം നമ്മുടെ വീടിന്റെ ചുറ്റുപാടുകൾ വൃത്തിയാക്കുക. പരിസ്ഥിതിയെ മലിനമാക്കതിരിക്കുക. അതിനാൽ നാം ഏറെ മുൻകരുതലുകൾ എടുക്കണം. വീടും പരിസരവും ഇടയ്ക്കിടെ അണുവിമുക്തമാക്കുക. വിവാഹം പോലുള്ള ആവശ്യങ്ങൾ പരമാവധി മാറ്റുക. പരസ്പര സമ്പർക്കം കാരണമാണ് വൈറസ്പടരുന്നത്. അതിനാൽ നാം എല്ലാവരും പൊതുപരിപാടികളിൽ പങ്കെടുക്കാതിരിക്കുക. ആവശ്യങ്ങൾക്ക് മാത്രം പുറത്തുപോവുക. നമ്മുടെ സമൂഹത്തിനുചുറ്റും ഈ വൈറസിനെ പറ്റി വ്യാജ വാർത്തകൾ പ്രചരിക്കുന്നു. നാം അത് വിശ്വസിക്കരുത്. ശുചിത്വത്തിന്റെ കാര്യത്തിൽ പിൻമാറാൻ പാടില്ല. ഇടയ്ക്കിടെ കൈ കഴുകുക. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മുക്കും വായും മറച്ചുപിടിക്കുകയോ അല്ലെങ്കിൽ തൂവാല ഉപയോഗിക്കുകയോ ചെയ്യാം. രോഗികളുമായുളള അടുത്ത സമ്പർക്കം ഒഴിവാക്കുക. സാനിറ്ററയ്സറോ സോപ്പോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. പുറത്തു പോയിട്ടു വന്നാൽ കൈയും മുഖവും വൃത്തിയായി കഴുകുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. മാസ്ക് ധരിക്കുമ്പോൾ വൈറസുമായുളള സമ്പർക്കം കുറച്ചു കുറയും. മറ്റുള്ളവരിൽനിന്നു രോഗം പകരാതിരിക്കാൻ മാസ്ക് വളരെയധികം സഹായിക്കും. പൊതുസ്ഥലങ്ങളിൽ പോയാൽ നാം നിശ്ചിത അകലം പാലിക്കണം. മറ്റുളളവരുമായി നാം കൈ കോർക്കാൻ പാടില്ല. വൃത്തിയായി കഴുകി നനയ്ച്ച വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. നമുക്ക് പനിയെന്തെങ്കിലും വന്നാൽ ഭയപ്പെടേണ്ടതില്ല. വ്യക്തി ശുചിത്വം ഒരു പ്രധാനമാണ്. ആശുപത്രികൾ സന്ദർശിക്കുമ്പോൾ മാസ്ക് ധരിക്കുക.നാം എത്രത്തോളം മുൻകരുതൽ എടുക്കുന്നുവോ അത് നമുക്ക് ചുറ്റിലും ഒരുപാട് മാറ്റം സംഭവിക്കും.

അശ്വതി. യു.എം
Plus One 1st Year GNR ,VHSE ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം