പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ എന്റെ കഥ (കൊറോണ)
എന്റെ കഥ (കൊറോണ)
എന്റെ പേര് കൊറോണ വൈറസ്.. ഞാൻ ജന്മം കൊണ്ടത് ചൈനയിലെ വുഹാനിലാണ് . ഞാൻ ആദ്യമായി രൂപം കൊണ്ടത് വവ്വാലുകളിലും പങ്കോളിൻസിലും ആണ് .ഞാൻ ആദ്യമായി മനുഷ്യരിൽ പ്രവേശിച്ചത് ചൈനയിലെ വുഹാനിൽ വെച്ചാണ്. മനുഷ്യർ തമ്മിലുള്ള സമ്പർക്കം മൂലമേ എനിക്ക് മറ്റു മനുഷ്യരിലേക്ക് പ്രവേശിക്കാനാവൂ. SARS വൈറസ് എന്റെ ഒരു ഉദാഹരണം ആണ് . ഇതിന്റെ മറ്റൊരു പേരാണ് SARS .COV . 2002, 2003 കാലഘട്ടത്തിൽ ഇത് പടർന്നു പിടിച്ചിരുന്നു. . എന്റെ ഒരു തരം രൂപമാണ് ടarട Cov ( severe acute respiratory syndrome corona virus) .ഞാൻ മൂലം മനുഷ്യർക്ക് തൊണ്ട വേദന ശ്വാസം മുട്ടൽ എന്നിങ്ങനെ പല ലക്ഷണങ്ങൾ കാണും . ലോകത്തിന്റെ പല ഭാഗങ്ങളിൽ ഞാൻ എത്തിക്കഴിഞ്ഞു . March 11 2020ൽ ലോകാരോഗ്യ സംഘടന ( WHO) എന്നെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു . December 2019 ൽ ആണ് ഞാൻ ആദ്യമായി ഈ ലോകത്ത് എത്തിയത്.CDC നിർദേശിച്ചിരിക്കുന്നത് എന്റെ വ്യാപനം തടയാൻ മാസ്ക് ധരിക്കുകയും മനുഷ്യർ തമ്മിൽ ഒരു മീറ്റർ അകലത്തിൽ നിൽക്കുകയും ചെയ്യണം . ഇതു മൂലം ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും അസുഖമുണ്ടെന്നറിയാത്തവരിൽ നിന്നുമുള്ള വ്യാപനം തടയാനാകും . എന്നിൽ നിന്നും ഒരുപാട് പേർ രക്ഷ നേടി.അസുഖമുള്ളയാൾ ശ്വാസം പുറത്തുവിടുമ്പോഴും ചുമക്കുമ്പോഴുമുള്ള ശ്രവത്തിൽ ഞാൻ കാണപ്പെടും . എനിക്ക് വായുവിലും മറ്റു സാധനങ്ങളിലും തങ്ങിനിൽക്കാനുള്ള കഴിവുണ്ട് . ഈ സാധനങ്ങളിലും മറ്റും തൊടുന്നതുമൂലം ഞാൻ അവരിലേക്കെത്തും . അവർ കണ്ണിലും മൂക്കിലും തൊടുന്നത് മൂലം ഞാൻ അവരിലേക്കെത്തും.എന്നിട്ട് ഞാൻ അവരിൽ അണുബാധ ഉണ്ടാക്കും . എന്നിൽ നിന്നും രക്ഷ നേടാൻ അവർ പല മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട് . ഞാൻ 100 ൽ ഏറെ രാജ്യങ്ങളിൽ വ്യാപിച്ചിട്ടുണ്ട്. എനിക്ക് ഒരു പാട് മനുഷ്യരെ ഈ ലോകത്തിൽ നിന്നും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഞാൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് . എന്നെ തുരത്താൻ ഒരു പാട് വഴികൾ ലോകം നോക്കുന്നുണ്ട് . എന്നെത്തുരത്താൻ കൃത്യമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ഇപ്പോൾ എന്റെ നല്ലകാലം ആണ് . നിങ്ങൾ എന്നെ നശിപ്പിക്കാനായി ശ്രമിക്കു...ഞാൻ ഇവിടെ തന്നെ കാണും ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |