എന്തോ ഏതോ എങ്ങനയോ.......
എൻെറ മനസൊരു മായികയാ....
സ്വപ്നങ്ങളാണേല് സ്വപനങ്ങളും
ചിന്തകളാണേല് ചിന്തകളും
എണ്ണങ്ങളാണേല് എണ്ണങ്ങളും
[എന്തോ..........മായികയാം]
ആരും കാണാ പ്രഹേളികയാ
ആഴക്കടൽ പോലെഗദകതയാ..
ആകാശം പോലെ വിശാലതയാ...
ഭുമിയെ പോലെ സഹനതയാ. [എന്തോ.....മായികയാ]
താളത്തിൽപാടിയാൽ താരാട്ടുപാടും
മേളത്തിൽകാട്ടിയാൽ മോഹനമാകും
താനേവിതുമ്പന്ന വിങ്ങലാകാം
എൻെറ മനസ്സെന്നുമങ്ങനയാ...... [എന്തോ.....മായികയാ]
സന്തോഷമാണേല് സന്തോഷവും
സങ്കടമാണേല് സങ്കടവും
വ൪ണങ്ങളാണേല് വ൪ണങ്ങളും
ചിത്രങ്ങളാണേല് ചിത്രങ്ങളും
മായാപ്രപഞ്ചത്തിൽ മായികയാ.....
കാണേണ്ടകാര്യങ്ങൾ കാണുകില്ലാ...
കേൾക്കണ്ടകാര്യങ്ങൾ കേൾക്കുകില്ലാ...
നോക്കേണ്ടകാര്യങ്ങൾ നോക്കുകില്ലാ.....
അറിയേണ്ടകാര്യങ്ങൾ അറിയുകില്ലാ......