ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പൊൻകതിരുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ പൊൻകതിരുകൾ

നാളെയൊരു കാലമുണ്ട്
നന്മയുടെ നാളെയുണ്ട്
നാളെയൊരു കാലമുണ്ട്
നന്മയുടെ നാളെയുണ്ട്

ഇന്നിന്റെ അഴൽ കടന്നുപോകും
മഹാമാരിതൻ മഴയും പെയ്തൊഴിയും
നഷ്ടങ്ങളൊന്നുമേ നഷ്ടങ്ങളല്ലെന്ന
സത്യബോധത്തിലേക്ക് ഒന്നുചേരാം

വീണ്ടെടുക്കാം നമുക്ക് കാത്തിരിക്കാം
കേരള മണ്ണിന്റെ നാളെകൾക്കായി
ഒന്നിച്ചിടാം നമുക്ക് ചിന്തിച്ചിടാം
കോറോണയെ നമ്മിൽ നിന്നു അകറ്റിനിർത്താം

ജാഗ്രത പുലർത്തുവിൻ നാട്ടുകാരെ
നിങ്ങൾ വീട്ടിലിരുന്നു സുരക്ഷിതരായി
പേടിയല്ല നമ്മിൽ കരുതൽ വേണം
പ്രതിരോധ മാർഗ്ഗത്തിൽ മുന്നേറണം

ആവശ്യമില്ലാതെ കറങ്ങിനടക്കാതെ
സർക്കാരിൻ നിർദ്ദേശം പാലിച്ചിടാം
വീട്ടിലിരുന്നിടാം, കൈകഴുകീടം
പിന്നെ, കോവിഡിൻ കണ്ണിയെ മുറിച്ചുമാറ്റാം

സാമൂഹിക അകലത്തിൽ നിന്നുകൊണ്ട്
ആരോഗ്യപ്രവർത്തർക്കും, രോഗികൾക്കും
വേണ്ടി ദൈവത്തിനോട് കൈകൂപ്പിടാം,
പിന്നയോ പ്രതിരോധിക്കാം മഹാമാരിയെ

രോഗത്തിൻ ലക്ഷണം കണ്ടുവെന്നാൽ
നിങ്ങൾ സ്വയം ഐസൊലേഷനിൽ പോയിടേണം
മറ്റുള്ളവർക്ക് പകർത്താതെ നമ്മൾ
കോറോണയെ ഓടിക്കണം നമ്മിൽനിന്ന്

ഓർക്കണം നാം ഇന്ന് ഓർത്തിടേണം
ഇന്നിന്റെ ദുഃഖം കടന്നുപോകും
നാളെയുടെ പൊൻപുലരിവെട്ടത്തിനായി
ഒന്നുചേരാം നമ്മൾ ദൈവ നാടിനായി
 

വൃന്ദ. റ്റി. എസ്
+2 സയൻസ് ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത