ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/കോവിഡ് 19

കോവിഡ് 19

ലോകത്തെയാകെ കാർന്നുതിന്നുന്ന കോവിഡ് 19 നെ ഭയക്കുകയല്ല വേണ്ടത്. ഭയന്നിടാതെ ജാഗ്രതയാണ് വേണ്ടത്. കോവിഡ് 19 അധവാ കൊറോണ ലോകത്തെ വിറപ്പിക്കുമ്പോൾ നാം അതിജീവിക്കുകയാണ് വേണ്ടത്. ഈ വൈറസിന്റെ ഉറവിടം ചൈനയിലെ വുഹാനിലാണ്.
ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ, മറ്റ് ആരോഗ്യപ്രവർത്തകർ നമുക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. നാം അതിജീവിക്കും. പണ്ട് നിപ വന്നപ്പോൾ നാം ഒറ്റക്കെട്ടായി നിന്നു. അതുപോലെ കോവിഡ് 19 നെയും തരണം ചെയ്യും.
ദിവസംപ്രതി നാം കോവിഡിൽ നിന്നും മോചിതരാവുകയാണ്. കോവിഡ് ഭേദമായവരുടെ നിരക്കിൽ കേരളം ലോകാശരാശരിയെക്കാൾ ഏറെ മുന്നിൽ. കോവിഡ് 19 രോഗവ്യപാനത്തിനെതിരെ കേരളത്തിന്റെ യുദ്ധം വിജയത്തിലേക്കാണ്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 27.17 ശതമാനം പേരും രോഗമുക്തരായി. രണ്ടാം ഘട്ടം രോഗം വന്നു ഒരു മാസം പിന്നിടുമ്പോൾതന്നെ നാലിലൊന്ന് പേർക്കും രോഗം ഭേദമായെന്നത് ആരോഗ്യകേരളത്തിന് അഭിമാനമായി.
"ഭയന്നിട്ടില്ല നാം" എന്നു തുടങ്ങുന്ന കാവാലം ശ്രീകുമാർ സാറിന്റെ കവിത ഒരു ആത്മവിശ്വാസം തന്നെയാണ്.

ധനലക്ഷ്മി റ്റി ആർ
5 A ജി എച്ച് എസ് എസ് നാവായികുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം