ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
(ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രോഗപ്രതിരോധം
മനുഷ്യരാശിക്ക് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വിലപ്പെട്ട ഒന്നാണ് ആരോഗ്യവും രോഗപ്രതിരോധശേഷയും. കാലത്തിനു വന്ന മാറ്റത്തിനനുസരിച്ച് മനുഷ്യന്റെ ജീവിത രീതിയും തൊഴിൽ മേഖലയും യന്ത്രങ്ങളിലേയ്ക്ക് മാറ്റപ്പെട്ടപ്പോൾ നമുക്ക് ആരോഗ്യം നഷ്ടപ്പെടുകയായിരുന്നു.പണ്ട് കാലങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യർക്ക് ഉണ്ടായിരുന്ന ആരോഗ്യവും രോഗപ്രതിരോധശേഷിയും ഇന്നത്തെ തലമുറയിൽ കാണാൻ കഴിയുന്നില്ല.ആരോഗ്യം നഷ്ടപ്പെടാനുള്ള കാരണങ്ങൾ വ്യായാമമില്ലായ്മ, വിഷം തളിച്ച പച്ചക്കറി, മറ്റു ഭക്ഷണ പദാർത്ഥങ്ങൾ, വെള്ളം, വായു തുടങ്ങിയവയൊക്കെയാണ്. ആരോഗ്യവും പ്രതിരോധശേഷിയും കൂടുവാനായി നമ്മുടെ ജീവിതരീതികളിൽ ഒരു പാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. വ്യായാമം- മനുഷ്യൻ ആധുനീക ജീവിതത്തിലേയ്ക്ക് മാറിയപ്പോൾ ആർക്കും വ്യായാമം ഇല്ലാതെയായി. പണ്ടുകാലത്ത് എല്ലാവരും എല്ലായിടത്തും നടന്ന് പോകുമായിരുന്നു.എന്നാൽ ഇന്ന് നടക്കാൻ പോകും. തൊഴിൽ മേഖലകളെല്ലാം യന്ത്രങ്ങളിലേയ്ക്ക് മാറിയപ്പോഴും വ്യായാമവും ആരോഗ്യവും നഷ്ടപ്പെട്ടു. മാത്രമല്ല ഓഫീസ് ജോലികൾ ചെയ്യുന്നവരെല്ലാം വ്യായാമങ്ങൾ മറന്നു.വ്യായാമമില്ലായ്മ ആരോഗ്യത്തെ സാരമായി ബാധിച്ചു .വ്യായാമം ശീലമാക്കേണ്ടത് ഒരു പ്രധാന ആവശ്യമാണ്. ആഹാരം- വിഷമടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളാണ് ഇന്ന് നാം കഴിക്കുന്നത്. ഭക്ഷണത്തിൽ താരതമ്യേനേവിഷാംശം കൂടുതലാണ്. അതിനു പ്രധാന ഉദാഹരണമാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മറ്റു പാനീയങ്ങൾ ഇതിലെല്ലാം വിഷമടങ്ങിയിരിക്കുന്നു. കൃഷിയിടങ്ങളിൽ തന്നെ കൂടുതൽ വിളവ് കിട്ടുന്നതിനു വേണ്ടി രാസവളങ്ങൾ ചേർക്കുകയും ഈച്ച, വണ്ട്, മറ്റു പ്രാണികൾ തുടങ്ങിയവയെ ഒഴിവാക്കുന്നതിനു വേണ്ടി വിഷമരുന്നുകൾ തളിക്കുകയും ചെയ്യുന്നു.അത് ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം