ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/അന്നും ഇന്നും

അന്നും ഇന്നും‭

ഒന്നിച്ചു‭ ‬നിൽക്കാം‭ ‬കൂട്ടരെ
കൊറോണയെന്ന മഹാമാരിയെ‭
ചെറുത്ത്‭ ‬തോൽപ്പിക്കുവാൻ
‭ ‬ഭയപ്പെടാതെ‭ ‬കരുതലോടെ
ഒരുമയോടെ നീങ്ങിടാം
‭ ‬അതിജീവനത്തിൻ കഥകൾ
ലോകമാകെ പരത്തിടാം
ഇത്രയും ചെറിയ വൈറസേ‭!
ഉലകം ചുറ്റും വൈറസേ‭!
കൈകളില്ല,‭ ‬കാലുകളില്ല
ചിറകുമില്ല പറക്കാൻ
എങ്കിലും നീ ഉലകം ചുറ്റുന്നു
ജീവൻ‭ ‬കവർന്നെടുക്കാൻ.
നീ‭ ‬തന്നെ‭ ‬കൊലയാളി
എന്നിരുന്നാലും‭ ‬നിന്നെ‭ ‬ഞങ്ങൾ
ചെറുത്ത്‭ ‬നിൽക്കും
ഭയമേതുമില്ലാതെ അടിപതറാതെ
തോൽപ്പിക്കാനാകില്ല ഞങ്ങളെ‭ ‬.
ഞങ്ങൾ‭ ‬പല‭ ‬മഹാമാരികളേയും
അതിജീവിച്ചവർ.
സുനാമി,‭ ‬കോളറ,‭ ‬നിപ്പ,
പ്രളയം‭ ‬അങ്ങിനെ‭ ‬പലതും
തുടരും‭ ‬അതിജീവനം‭ ‬ഇനിയും.
അന്നും‭ ‬ഇന്നും‭ ‬എപ്പോഴും
 

ആൻലി‭ ‬മരിയ
8 B ജി എസ് ആർ വി എച് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത