പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി...
ചുറ്റുപാടുകൾ എന്ന വാക്ക് നാം ഇന്ന് ഏറെ പറയുന്ന ഒന്നെന്നു മാത്രം. ആരാലും ചർച്ച ചെയ്യപ്പെടാത്ത പരിതാപ സ്ഥിതിയിലാണ് എന്നതാണ് സത്യം.
എന്താണ് പരിസ്ഥിതി?
നാം താമസിക്കുന്ന നിറയെ പ്രത്യേകതകളുള്ള, ഭൂപ്രകൃതിയുള്ള സ്ഥലങ്ങളേയും അവയുടെ നിലനിൽപ്പിനേയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. എന്താണ് പരിസ്ഥിതിയെക്കുറച്ച് പറയുന്നതിലെ പ്രധാന്യം? നിറയെ കല്പ വൃക്ഷങ്ങളും വയലുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ ഉള്ള ഇടമായിരുന്നു നമ്മുടെ സ്വന്തം (ദൈവത്തിന്റെ സ്വന്തം നാട് )എന്നറിയപ്പെടുന്ന കേരളം. എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു. തെങ്ങുകൾ ഉണങ്ങി കരിഞ്ഞു നിൽക്കുന്നു. ഒരു പറമ്പിലും ഫലവൃക്ഷങ്ങൾ കാണാൻ കിട്ടാതായിരിക്കുന്നു. എന്തിന് വിളനിലങ്ങൾ കൂടി ഇല്ലാതായിരിക്കുന്നു.
പരിസ്ഥിതിയും വൃക്ഷലതാദികളും പുഴകളും ഒക്കെ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? മഴ പെയ്താൽ പുഴ കവിയുന്നെരു അവസ്ഥ ഉണ്ടായിരുന്നു. എന്ത് കൊണ്ടാവാം അങ്ങനെ ഒരു സ്ഥിതി ഇന്ന് വരാത്തത്? ഈ ചോദ്യങ്ങൾക്കെല്ലാം അവസാനം നാം എത്തി നിൽക്കുന്നിടമാണ്, അന്തരീക്ഷ മലിനീകരണം എന്ന അതി ഭീകരമായ പാരിസ്ഥിതിക പ്രശ്നം. ഒരു ദിവസം നാം ആരംഭിക്കുന്നിടത്തുനിന്ന് തുടങ്ങുന്നു മലിനീകരണം എന്ന പ്രവർത്തനം. നാം ഉപയോഗിക്കുന്ന പേസ്റ്റ്, സോപ്പ്, ലോഷൻ, ഡിഷ് വാഷ്, റൂം ഫ്രഷ്, എയർ കണ്ടിഷൻ, ഫ്രിഡ്ജ് എന്നീ മാറ്റി വയ്ക്കാൻ ആകാത്ത പലതും കുറേശ്ശേയായി നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇവയൊ ഭൂമിയുടെ അന്തരീക്ഷം എന്നതിനെ നശിപ്പിക്കുന്നു.
നാം സാധന സാമഗ്രികൾ വാങ്ങാൻ കടയിൽ പോകുന്നു. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി വീട്ടിലെത്തി ഈ പലചരക്കു സാധനങ്ങളെ ടിന്നുകളിൽ അടച്ചു വയ്ക്കുന്നു. ബാക്കിയാകുന്ന പ്ലാസ്റ്റിക് കവറുകൾ നാം കത്തിക്കുന്നു. മണ്ണിനൊപ്പം ഉരുകിച്ചുരുങ്ങിയ ഇവ ലയിച്ചുചേരാതെ ഒരു ആവരമായി മണ്ണിൽ കിടക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടമാകുന്നതിനൊപ്പം പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറയുന്നു. ഇത് മറ്റൊരു പാരിസ്ഥിതിക പ്രശ്നമാണ്.
ഫാക്ടറികൾ നമുക്ക് പുരോഗമനം നൽകുന്നു എന്ന് നാം ചിന്തിക്കുന്നു. ശരിയാണ്. എന്നാൽ ഫാക്ടറികളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ പുറം തള്ളപെടുന്ന മാലിന്യങ്ങൾ പുഴകളിലും തോടുകളിലും തുറന്ന് വിടുമ്പോൾ വിഷാംശം കലരുന്ന ജലം പ്രകൃതിയിലെ ജീവജാലങ്ങളിൽ അതിജീവനത്തിന്റെ സാധ്യതകൾ കുറയ്ക്കുകയും പ്രകൃതിയുടെ സംതുലിതാവസ്ഥ തന്നെ തകിടം മറിയുകയും ചെയ്യുന്നു.
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആത്മാർത്ഥമായും നമുക്ക് താത്പര്യം ഉണ്ടെങ്കിൽ, നാം ഓരോരുത്തരും പ്രകൃതിയിലേക്ക് തിരിച്ച് വരേണ്ടത് അത്യാവശ്യമാണ്.
ചുരുങ്ങിയത്, നമ്മുടെ വീടും പരിസരവും എങ്കിലും പ്ലാസ്റ്റിക് വിമുക്തമാക്കുക, മരങ്ങളും ചെടികളും വച്ച് പിടിപ്പിക്കുക, കൃത്രിമ സാധനങ്ങൾ ഉപയോഗിക്കുന്നത് കുറച്ചുകൊണ്ട് വരുക. എന്നിവയൊക്കെ പ്രാവർത്തികം ആക്കാൻ നിരന്തരം ശ്രമിക്കുക .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ
|