ഉഷസുണരുമീ അനന്ത വിഹായസ്സി-
ലതിന്റെ പ്രഭയിൽ ഈ പ്രകൃതി നീയെന്ത് സുന്ദരി
നിൻ ഹരിതകമ്പളത്തിലെ ചിത്രവർണ്ണങ്ങൾ കാൺകേ
പരന്നു കിടന്നിടുന്ന ഭീമാകാരങ്ങളും കുഞ്ഞുങ്ങളുമായ
വൃക്ഷലതാദികളും വലിപ്പച്ചെറുപ്പമാർന്ന ശലഭങ്ങളും
ഈ അനന്തവിഹായസ്സിൽ പാറിപ്പറക്കുന്ന പറവകളും
വിവിധങ്ങളായ ജീവജാലങ്ങളും
എങ്ങുനിന്നോ ഒഴുകുന്ന കുഞ്ഞ് അരുവികളും
അങ്ങിങ്ങായി കെട്ടിക്കിടക്കുന്ന നീർത്തടങ്ങളും
പരന്നൊഴുകുന്ന കടൽ അമ്മയും
നിന്റെ ചാരുത എത്രയോ കൂടിയിരിക്കുന്നു
ഹാ ദൈവമേ ഈ സുന്ദര സുരഭില ഭൂവിൽ
ഭൂജാതനാവാനിടയാക്കിയ അങ്ങയുടെ ഇച്ഛയ്ക്കാവട്ടെ
എന്റെ നന്ദിയും കടപ്പാടും അതുകഴിഞ്ഞ് എന്റെ അമ്മയ്ക്കും
എന്നെ നൊന്തുപെറ്റു ,ഇന്നത്തെ ഞാനാക്കിയതിനായ് പിതാവിനും