എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/കൊറോണയും ആതുരസേവനവും

കൊറോണയും ആതുരസേവനവും

കൊറോണ വൈറസ് ലോക രാജ്യങ്ങളിലെല്ലാം തന്നെ മരണം വിതച്ച് ഭീതിജനകമായി നിൽക്കുന്ന ഈ അവസ്ഥയിൽ കേരളത്തെ സംരക്ഷിച്ച് നിർത്തുന്നത് നമ്മുടെ ആരൊഗ്യ പ്രവർത്തകരാണ്.ജീവിതവും മരണവും തമ്മിലുള്ള ഈ മഹാപോരാട്ടത്തിലെ മുന്നണിപോരാളികൾ നിസ്സംശയം നമുക്ക് നമ്മുടെ ആതുരസേവന രംഗത്തെ പ്രവർത്തകരെ വിശേഷിപ്പിക്കാം.

ലോകത്താകമാനം കോവിഡ്-19 എന്ന കൊറോണ വൈറസ് രോഗം വിതച്ചത് ലക്ഷക്കണക്കിന് മനുഷ്യരിലാണ്. ഇതിൽ, അനേകം ആളുകൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

ലോകത്തിലെ ശരാശരി മരണ നിരക്കിനേക്കൊൾ വളരെ കുറവാണ് നമ്മുടെ കൊച്ചു കേരളത്തിലെ മരണനിരക്ക്. കേരളത്തെ ഈ മഹാമാരിയിൽ നിന്നും ഉയർത്തെഴിന്നേൽക്കാ... സഹായിക്കുന്നത് നമ്മുടെ കാവൽ മാലഖമാരായ ആരൊഗ്യ പ്രവർത്തകരുടെയും അതിന് നേതൃത്വം കൊടുക്കുന്നവരുടെയും നിതാന്തമായ 'പരിശ്രമമാണ്.

നമ്മുടെ ജീവന് വേണ്ടി പ്രയത്നിക്കുന്ന ആരൊഗ്യ പ്രവർത്തകരുടെ മഹത്വപൂർണ്ണമായ സേവനത്തെ മലയാളികൾ ഇന്നും എന്നും ആദരവോടെ സ്മരിക്കുകയും അവർ നയിക്കുന്ന ഈ പൊരാട്ടത്തിൽ അവരുടെ നിർദേശങ്ങൾ പാലിച്ച് ഒരുമയോടെ പ്രവർത്തിക്കുകയും ചെയ്യേണ്ടത് നാം ഓരൊരുത്തരുടയും കടമയാണ്. നമ്മുക്ക് വേണ്ടി രാപ്പകൽ എന്നില്ലാതെ സേവനം ചെയ്യുന്ന ആരൊഗ്യ പ്രവർത്തകരെ പ്രൊത്സാഹിപ്പിക്കുെതിനൊടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിച്ച് നമ്മുടെ കടമ ചെയ്യേണം . പരിസ്ഥിതിയെ അറിയാനും സ്നേഹിക്കാനും സേവിക്കാനും നാം കൂടുതൽ സമയം കണ്ടെത്തണം. പൊതു സ്ഥലങ്ങളിൽ ശുചിത്വവും സാമൂഹിക അകലം പാലിച്ച് ഒരുമയോടെ പ്രവർത്തിച്ചാൽ രോഗം പരത്തുന്ന കൊറോണ എന്ന മഹാമാരിയെ തുരത്താം. BREAK THE CHAIN.

ആഷിക മറിയം കോശി
VIII D എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ് , കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം