ചിന്തകൾക്കഗ്നിപകരാം,
നമുക്കിന്നൊരിന്ദ്രധനുസ്സേന്തി നിൽക്കാം.
പതിതൻ സ്വപ്നങ്ങളേറ്റുവാങ്ങാം.
പാതിരാവിൻതിരിവെട്ടമേകാം.
വെന്തുനീറുന്നൊരു ഭൂമിയെ കാക്കാം.
നൊന്തുനീറും സഹജീവിയെ നോക്കാം.
പച്ചപ്പ് കാക്കാം, നന്മ, വറ്റാതെ നോക്കാം.
മുറ്റിത്തഴയ്ക്കട്ടെ പുതുനാംബുകൾ.
വറ്റാത്ത സ്നേഹമായ് പെയ്തനമ്മൾ.