കോറോണയുണ്ട് കൊറോണായിപ്പോൾ കൊടുംഭീകരനാം കൃമികീടം
ലോകം വിറപ്പിച്ചു കൊണ്ടവൻ പടരുന്നു പടരുന്നു അതിവേഗമായി.
കണ്ണിൽ കാണാത്ത കാതിൽ കേൾക്കാതെ
കോറോണയാണെ ഭീകരനാ..
ലോകം മാപ്പ് അപേക്ഷിക്കുന്നു
ഭീകരനാം കൃമികീടമേ..
സങ്കടമുണ്ട് സങ്കടമുണ്ട്
മനുജരെ ഓർത്തിടുവാൻ സങ്കടമുണ്ട്
ലക്ഷങ്ങളെയും കൊണ്ടുപോയ
ഭീകരനെ ഒന്നു നിർത്തുമോ നീ..
കണ്ണീർ പുഴയായി വിലപിക്കുന്നൊരു
ജനതയെ ഓർക്കു കൃമികീടമേ
കേണിടുന്നു അൽപ്പം ശ്വാസത്തിനായി
അൽപ്പം ശ്വാസത്തിനായി....