ദേവുവിന്റെ ലോകം
മുഖ്യമന്ത്രി കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച വാർത്ത മുത്തശ്ശൻ വായിക്കുന്നത് കേട്ടാണ് ദേവു രാവിലെ എണീറ്റത്.ദേവു നേരെ അടുക്കളയിലേക്ക് പോയി അമ്മ ഉണ്ടാക്കിവെച്ച അപ്പം എടുത്തു തിന്നാൻ തുടങ്ങി.അപ്പോൾ അമ്മ അവളോട് ദേഷ്യപ്പെട്ടിട്ട് പല്ല് തേച്ചു വരാൻ പറഞ്ഞു.ദേവു കരഞ്ഞു കൊണ്ട് മുത്തശ്ശന്റെ അടുത്തേക്ക് പോയി.ഇത് കേട്ട മുത്തശ്ശൻ അമ്മയെ വഴക്ക് പറഞ്ഞു.കുട്ടികളോട് സ്നേഹത്തോടെ സംസാരിക്കണമെന്ന് ഉപദേശിച്ചു.എന്നിട്ട് ദേവുവിനോട് പറഞ്ഞു "പല്ല് തേക്കാതെ ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല.വായിൽ നിറയെ അണുക്കൾ ഉണ്ടാവും.അതൊക്കെ വൃത്തിയാക്കി വെച്ചില്ലെങ്കിൽ അസുഖം വരും". ഇതുകേട്ട് ദേവു പല്ലു തേക്കാതെ ഇനി ഭക്ഷണം കഴിക്കില്ലെന്ന് മുത്തശ്ശന് വാക്കുകൊടുത്തു.
ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങി എണീറ്റ ദേവു കണ്ടത് ഒരുപാട് ഉപയോഗിച്ച കുപ്പിയിൽ അമ്മ ചിത്രം വരക്കുന്നത് ആയിരുന്നു . ദേവു അവളുടെ പെയിൻറ് കളർ എടുത്ത് അവിടെയുള്ള ഒരു കുപ്പിയിൽ ഒരു പൂമ്പാറ്റയുടെ ചിത്രം വരച്ചു . ഇത് കണ്ട മുത്തച്ഛൻ അവളെ അഭിനന്ദിച്ചു .
വൈകുന്നേരം മണ്ണുവാരി കളിക്കുകയായിരുന്ന ദേവുവിന് അച്ഛൻ മണ്ണ് കൊണ്ട് ചെറിയ പാത്രങ്ങൾ ഉണ്ടാക്കി കൊടുത്തു . അത് കണ്ട അവളും അതുപോലെ ചെയ്യാൻ ശ്രമിച്ചു . അച്ഛൻ അവൾക്ക് മിടുക്കി എന്ന് പറഞ്ഞ് ഒരു കുഞ്ഞുമ്മ സമ്മാനിച്ചു .
വീട്ടിലുള്ള പച്ചക്കറികളിലും ചെടികളിലും നനക്കുകയായിരുന്ന മുത്തച്ഛനെയും അവൾ സഹായിച്ചു . കൂടെ ഒരു തൈയും അവൾ നട്ടു . ഇതിനിടെ മുത്തച്ഛൻ അവളോട് സോപ്പിട്ട് കൈ കഴുകാനും പറയുന്നുണ്ട് . ഇപ്പോൾ ലോകത്തുള്ള covid - 19 അസുഖത്തെ അത് തടയും .
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവൾ ചെയ്ത കാര്യങ്ങൾ ഒക്കെ ഓർത്തു . ഈ അവധിക്കാലം മടുപ്പില്ലാതെ എങ്ങനെ ചിലവഴിക്കാം എന്ന് ഒരു ദിവസം കൊണ്ട് അവൾ പഠിച്ചിരിക്കുന്നു . ഇതുപോലെ എല്ലാ കൂട്ടുകാരും അവരുടെ കഴിവുകൾ ഉപയോഗിച്ച് അവധിക്കാലം ആസ്വദിക്കുക .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ
|